ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൃത്യമായ മരുന്നോ വാക്സിനോ കണ്ടെത്താത്ത ശ്വസനസംവിധാനത്തെ തകരാറിലാക്കുന്ന ഒരു രോഗമാണ് കോവിഡ്.പനി,ചുമ,അസാധാരണമായ ക്ഷീണം,ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.ചൈനയിലെ വുഹാനിൽ തുടങ്ങിയ ഈ രോഗം ഇപ്പോൾ മിക്കവാറും എല്ലാരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്.സുരക്ഷിതരായി വീട്ടിലിരുന്നുകൊണ്ട് മാത്രമേ ഇതിന്റെ വ്യാപനം തടയാനാകൂ.ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകിയും സാനിട്ടറൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയും,വ്യക്തിശുചിത്വം പാലിച്ചും നമുക്ക് പ്രതിരോധം സൃഷ്ടിക്കാം.തിരക്കുള്ള പരിപാടികൾ ഒഴിവാക്കാം.എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്.ആരോഗ്യവകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പറുകളായ 1056,0471 2552056 എന്നീ നമ്പറുകളിൽ വിളിച്ചാൽ അവർ നമുക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ തരുന്നതാണ്.ജാഗ്രതയോടെ നമ്മുടെ ഗവൺമെന്റ് പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി നിന്നുകൊണ്ട് കോവിഡിനെതിരേ നമുക്കും പോരാടാം.

ജീന ജെറാൾഡ്
6A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം