ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ

ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ

ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല് മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്.

ജനജീവിതം

വിവിധ മതവിഭാഗത്തിൽപ്പെട്ട ആളുകൾ ഐക്യത്തോടെ ഞങ്ങളുടെ ഗ്രാമത്തിൽ താമസിക്കുന്നു ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവരും ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരെ മുസ്ലിം മത വിഭാഗത്തിലെ മതത്തിൽ വിശ്വസിക്കുന്നവരെ എന്റെ ഗ്രാമത്തിലുണ്ട് ഓരോ മതവിഭാഗത്തിൽ പെട്ടവർ ക്കുള്ള ആരാധനാലയങ്ങളും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ട്. ആദ്യകാലങ്ങളിൽ വാഹനസൗകര്യം വളരെ വളരെ കുറവുള്ള ഗ്രാമമായിരുന്നു എന്റെ ഏത് പിന്നീട് റോഡുകൾ വികസിച്ചത് കൂടി ഗതാഗത സൗകര്യവും വർധിച്ചു

, കാർഷികരംഗം

കാർഷികമേഖലയ്ക്ക് ഏറ്റവുമധികം പ്രാധാന്യമുള്ള ഗ്രാമമാണ് തണ്ടാനുവിള. പല വിധത്തിലുള്ള കാർഷികവിഭവങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. സീനി ഇഞ്ചി മഞ്ഞൾ കിഴങ്ങ് മറ്റു കിഴങ്ങുവർഗ്ഗങ്ങൾ തെങ്ങ് കമുക് മുതലായവയെല്ലാം ഇവിടത്തെ വിഭവങ്ങളാണ്. ആദ്യകാലഘട്ടങ്ങളിൽ വിഭവങ്ങൾ വിൽക്കുന്നതിന് സമീപത്തുള്ള കുരമ്പാല പന്തൽ പന്തളം എന്നീ അങ്ങാടിയുടെ ആശ്രയിക്കേണ്ടിവരുന്നു. തലച്ചുമടായി ട്ടാണ് അന്ന് സാധനങ്ങൾ കൊണ്ടു പോയിരുന്നത്. അതിന്റെ ചരിത്രശേഷിപ്പുകൾ ആയിട്ട് ചുമടുതാങ്ങി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എല്ലാത്തരത്തിലും സ്വയംപര്യാപ്തമായ ഒരു ഗ്രാമമായിരുന്നു തണ്ടാനുവിള. രാം അതിനുവേണ്ട വിവിധ വിഭവങ്ങൾ ഈ ഗ്രാമത്തിൽ തന്നെ ഉത്പാദിപ്പിച്ചിരുന്നു. ജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നടത്തുന്ന തയ്യൽ കട ബാർബർ ഷോപ്പ് അംഗനവാടി ചെറിയചെറിയ ചന്തകൾ എന്നിവയെല്ലാം നോക്കണ്ട നമ്മളിൽ ഉണ്ടായിരുന്നു.

കൃഷിയെ മാത്രം ആശ്രയിച്ചുളള ഉപജീവന മാർഗ്ഗം സ്വീകരിക്കുന്ന കർഷകർക്ക് തങ്ങളുടെ പുരയിടങ്ങളിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിക്കൊടുക്കാൻ ശ്രമിക്കുന്നതാണ്. ഇതിനായി കൃഷി, മൃഗ സംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനിച്ച കൃഷി തുടങ്ങിയ കാർഷിക അനുന്ധ മേഖലകളെ പരസ്പര പൂരകങ്ങളായി ഏകോപിപ്പിച്ച് കൊണ്ട് സംയോജിത കൃഷി രീതി അവലംബിക്കുന്നതാണ്.

ജൈവകൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കൃഷിവികസനം. കൃഷി ആസൂത്രണം മുതൽ വിപണിയിലെത്തിക്കൽ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾ ആവിഷ്കരിച്ച് കാർഷികമേഖലയെ ഉണർത്താനും കർഷകർക്ക് നവാവേശം നൽകാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

പച്ചക്കറിയിലും മറ്റ് അടിസ്ഥാനകൃഷി ഉല്പന്നങ്ങളിലും (പ്രത്യേകിച്ച് നെല്ല്, പഴവർഗങ്ങൾ) സ്വയം പര്യാപ്തത നേടാനുതകുന്ന വിധത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുക.

ഗാർഹിക, സ്ഥാപന തലങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ (safe to eat) ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുക.

വീടുകളിൽ കൃഷി വ്യാപിപ്പിക്കുകയും തരിശ് കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും പ്രാദേശികമായി ലഭ്യമാകുന്ന പൊതുസ്ഥലങ്ങളിൽ വ്യാപകമായി പച്ചക്കറി, ഇതര കൃഷികൾ നടപ്പിലാക്കുകയും ചെയ്ത് ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക.

ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില കർഷകർക്ക് ലഭിക്കത്തക്ക രീതിയിൽ വിപണി സംവിധാനം പരിഷ്‌ക്കരിക്കുക.

ലാഭകരമായ കൃഷിയിലൂടെയും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സംരംഭങ്ങളിലൂടെയും കാർഷിക മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ സംഭാവന ത്വരിതപ്പെടുത്തുക.

ജലസ്രോതസ്സുകൾക്കുചുറ്റും മരം വളർത്തുന്നതുൾപ്പെടെ കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

വിദ്യാഭ്യാസം

കൊല്ലവർഷം  1104 ഇൽ  ആണ്  ശങ്കര വിലാസം  ഗവണ്മെന്റ്  ഹയർ  സെക്കന്ററി  സ്കൂൾ  പുതിയ കെട്ടിടത്തിൽ  ക്ലാസുകൾ  ആരംഭിച്ചത് . വെറുമൊരു  ഷെഡിൽ  ക്ലാസുകൾ  നടത്തി യിരുന്ന  സ്കൂളിന്  സ്ഥിരമായ  ഒരു  കെട്ടിടം  വേണമെന്ന  ആശയം  ആദ്യമായി  മുന്നോട്ടു  കൊണ്ടുവന്നത്  ശ്രീ  കേശവകുറുപ്പാണ്‌ .അദ്ദേഹത്തിന്റെ  ആഹ്വാ നമനുസരിച്ചു  നാട്ടുകാർ  എല്ലാവരും  കൂടി  ചേർന്ന്  അൽമാർത്ഥമായി  പരിശ്രമിച്ചതിന്റെ അനന്തര ഫലമാണ്  ഇന്ന്  നാം  കാണുന്ന  ഈ  സരസ്വതി ക്ഷേത്രം . വിദ്യാലയത്തിന്  ഒരു  കിണർ  അത്യാവശ്യമാണെന്ന് മനസ്സിലാക്കാൻ  പ്രിയ  കുറുപ്  ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ  ഫണ്ടിൽ  നിന്നും  പണം  സ്വീകരിച്ചു  കിണർ  കുഴിച്ചു .ഗാന്ധിജിയുടെ  സ്മരണാർത്ഥം  തൂണുകളിൽ  ഗാന്ധിജി  എന്ന്  കൊത്തിവെക്കുകയും  ചെയ്തു .

സ്കൂളിനെ കൂടാതെ അംഗനവാടി കളും ഗ്രാമത്തിലുണ്ട്. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് പന്തളത്തും അടൂരും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു.

സ്വാതന്ത്ര്യ  സമരസേനാനികളും

പ്രമുഖ  വ്യക്തികളും

ഏതാണ്ട്  50വര്ഷങ്ങള്ക്കു  മുൻപ്  താണ്ടാനുവിള

ഹരിജനങ്ങളുടെ ആവാസ കേന്ദ്രം  ആയിരുന്നു  .പുലയർ ,കുറവ  വിഭാഗത്തിൽ  പെട്ടവരായിരുന്നു കൂടുതലും  ഇവിടെ  ഉണ്ടായിരുന്നത് .സർക്കാരിന്റെ  ഭൂമിയിൽ  കുടിൽ  കെട്ടി  ജീവിച്ചിരുന്ന  ഈ  ദ്രാവിഡ മക്കളുടെ  ദുരിതപൂർണമായ ജീവിതത്തെ പറ്റി  ശ്രീ  കേശവകുറുപ്  മനസ്സിലാക്കുകയും ഇവരുടെ  ഉന്നമനത്തിനായി  നിരവധി  കർമ്മ പരിപാടികളുമായി  അദ്ദേഹം  രംഗത്തിറങ്ങി .വിദ്യാഭ്യാസ ത്തിലൂടെ  മാത്രമേ  ഹരിജനങ്ങൾക്കു സമൂഹ ത്തിന്റെ  മുന്പന്തിയിലേക്കു  വരാൻ  സാധിക്കുകയുള്ളൂ  എന്ന്  മനസ്സിലാക്കിയ  ആ  മഹാൻ  തന്റെ  ഭൂമി  തന്നെ  ഈ  വിദ്യാലയം  സ്ഥാപിക്കുന്നതിന്  വിട്ടുകൊടുത്തു .

ഞങ്ങളുടെ ഗ്രാമത്തിലെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ വിദ്യാഭ്യാസത്തിന് എൽകെജി മുതൽ പ്ലസ് ടു വരെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വിദ്യാലയവും അംഗനവാടി കളും വായനശാലയും പ്രവർത്തിക്കുന്നുണ്ട്.

ഈ ചരിത്ര നിമിഷത്തിൽ പാലമേൽ കൈയൊപ്പ് പാലമേൽ ഗ്രാമപഞ്ചായത്തിന് ചരിത്രത്തിൽ ആദ്യമായി സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ഏറ്റെടുത്തത് മേൽ ഗ്രാമ പഞ്ചായത്തിന്റെ ഒരുഭാഗം തന്നെയായ ഞങ്ങളുടെ ഗ്രാമത്തിനും അഭിമാന നിമിഷം ആയി മാറി. പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ഫലവൃക്ഷ തൈകൾ നട്ടു നാടിന് ഒന്നാകെയുള്ള സന്തോഷത്തിൽ പങ്കാളികളായി ഒരു പുതിയ കാർഷിക ഗ്രാമം രൂപപ്പെടുത്താൻ വേണ്ടി തരിശു രഹിത ഗ്രാമം എന്ന പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചു അത് ഞങ്ങളുടെ ഗ്രാമവും പങ്കാളികളായി നെൽകൃഷി വികസനം ഹരിത മുറ്റം എന്നീ പദ്ധതികൾ സമന്വയിപ്പിച്ച് 2010 തുടക്കംകുറിച്ചു പൊതുവിദ്യാലയം സംരക്ഷിക്കാനും പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി പൊതു വെളിച്ചം എന്ന പദ്ധതി ആവിഷ്കരിച്ചു കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മഞ്ചാടി ചെപ്പ് എന്ന പഠന പരിപാടിയിൽ ഞങ്ങൾ പങ്കെടുത്തു

എല്ലാ മതവിഭാഗത്തിൽ പെട്ടവർ ഡേയും ആഘോഷങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ എല്ലാവരും ഒരേ പ്രാധാന്യത്തോടെ കുളി ആഘോഷിക്കുന്നു വൈവിധ്യം നിറഞ്ഞ പല നിരവധി കാഴ്ചകളുടെയും കേദാരമാണ് ഞങ്ങളുടെ ഗ്രാമം വിശാലമായ പച്ചവിരിച്ച പാടങ്ങളും പല മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരാണ് ഒന്നുചേർന്ന് ഒന്നുചേർന്ന് വസിക്കുന്ന സുന്ദരമായ പ്രദേശമാണ് ഞങ്ങളുടെ ഗ്രാമം.

ആചാരങ്ങളും അനുഷ്ഠാനങ്ങളും