ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസിനെ നാം ഭയക്കുന്നു. അതുകൊണ്ട് തന്നെ എന്താണ് കൊറോണ വൈറസ് എന്നും, കൊറോണ വൈറസ് അപകടകരമാകുന്നത് എങ്ങനെ എന്നും അതുപോലെ എന്തെല്ലാമാണ് കൊറോണാ വൈറസിനെ ചെറുക്കാൻ എന്തെല്ലാമാണ് വേണ്ടതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.ഈ വൈറസിനാൽ ബാധിക്കുന്ന രോഗമാണ് കോവിഡ് 19.ഇത് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്.ചൈനയിലെ വുഹാൻനഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധ മൂലം മരിച്ചത്.എന്താണ് കൊറോണ വൈറസ്?പലർക്കും ആശങ്കയുണ്ട് എന്താണ് കൊറോണ വൈറസ് എന്ന് .സാധാരണയായി മൃഗങ്ങൾ ,മനുഷ്യർ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണാ വൈറസിന് ആ പേര് വന്നത് അതിന്റെ സ്ഥരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്.പനി ,ജലദോഷം, ചുമ ,തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ തുടർന്ന് ന്യൂമോണിയയും വൃക്ക തകരാർ സംഭവിച്ച് ഗുരുതരമായ അവസ്ഥയിൽ മരണംവരെ സംഭവിക്കാനിടയുണ്ട്.ഇതിനെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ് .പുറത്തിറങ്ങുകയാണ് എങ്കിൽ അത്യാവശ്യത്തിന് മാത്രം.അങ്ങനെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,പൊതുസ്ഥലങ്ങളിൽ തുപ്പരുത് ,ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.ഇടയ്ക്കിടെ കൈകൾ മുഖത്തേക്ക് കൊണ്ടു വരാതിരിക്കുക.ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.അതുപോലെതന്നെ വ്യാജപ്രചരണങ്ങൾ പുലർത്താതെ ഇരിക്കുക.മാംസ ഭക്ഷണങ്ങൾ നല്ലവണ്ണം പാകം ചെയ്യുക.വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത് ,വരൂ നമുക്ക് ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം…….



ആവണി
8 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം