ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ/അക്ഷരവൃക്ഷം/യാത്രാ വിവരണം
യാത്രാ വിവരണം
ബാലജനാഗ്രഹയുടെ ഭാഗമായി ഹൈക്കോടതി സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു രാവിലെ 9.30 ന് സ്കൂളിൽ നിന്ന് പുറപ്പെട്ടു. ജി വി എച്ച് എസ് എസ് അമ്പലമുകളിലെ കുട്ടികളും ജി വി എച്ച് എസ് എസ് ചോറ്റാനിക്കര സ്കൂളിലെ കുട്ടികളും ചേർന്നാണ് യാത്ര പോയത്.ബ്രഹ്മപുരം വഴിയാണ് പോയത്.യാത്രയിൽ മനോഹരമായ പല കാഴ്ചകൾ കണ്ടു.പോകുന്ന വഴിയിൽ ഇൻഫോപാർക് പുറമെ നിന്ന് കണ്ടു.ചുറ്റും നിറയെ കെട്ടിടങ്ങൾ തുടർന്ന് കാക്കനാട് വഴി പാലാരിവട്ടം ഭാഗത്തേക്ക് കടന്നു.പാലാരിവട്ടം പാലം അടച്ചിട്ടിരിക്കുകയായിരുന്നു, പെട്ടെന്ന് പാലാരിവട്ടം പാലത്തിൻറെ ദുരവസ്ഥ ഓർമവന്നു.സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ആ പാലം മായാത്ത നൊമ്പരമായിമാറി ഏകദേശം 11 മണിയോടെ ഹൈക്കോടതിയിൽ എത്തി.8 നിലകളിലായി പ്രവർത്തിക്കുന്ന ഹൈക്കോടതി സമുച്ചയം കണ്ട് എല്ലാരും അത്ഭുതപ്പെട്ടു .ഓരോരോ നിലകളിലായി പല കേസുകളും നടക്കുന്നുണ്ടായിരുന്നു . നാലാം നിലയിൽ നടക്കുന്ന കേസ് ആണ് ഞങ്ങൾക്ക് കാണാൻ അവസരം ലഭിച്ചത് .അതൊരു ഡിവോഴ്സ് കേസ് ആയിരുന്നു.ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും ആ കേസിൽ ഉൾപ്പെട്ടിരുന്നു .കുട്ടികൾക്ക് അച്ഛനോടൊപ്പം പോവാനായിരുന്നു ഇഷ്ടം. പക്ഷെ കോടതി വിധിച്ചത് അമ്മയോടൊപ്പം പോവാനായിരുന്നു.ആ കുട്ടികളുടെ കരച്ചിൽ ഞങ്ങളുടെ മനസ്സിൽ ഒരു തീരാ നൊമ്പരമായി മാറി.ഞങ്ങൾക്ക് വലിയ വിഷമം തോന്നി . അത് കഴിഞ്ഞു ഞങ്ങൾ മംഗളവനത്തിലേക്കാണ് പോയത്.ഞങ്ങൾക്ക് പ്രകൃതിരമണീയമായ കാഴ്ചയാണ് മംഗളവനം സമ്മാനിച്ചത് .മംഗള വനത്തിനുള്ളിലേക്ക് കയറിയപ്പോൾ കുറെ വവ്വാലുകൾ ഒരു വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു .ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്. അവിടെ കണ്ടൽ ചെടികൾ, പലതരത്തിലുള്ള പക്ഷികൾ എന്നിവയെയും കണ്ടു.കൂടാതെ 27ജന്മ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങളും കാണാൻ കഴിഞ്ഞു. ഓരോ കുട്ടിയും അവരുടെ ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങൾ തിരിച്ചറിഞ്ഞു .ഇത് കുട്ടികളിൽ വളരെ സന്തോഷം ഉണ്ടാക്കി. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ വനം അക്ഷരാർത്ഥത്തിൽ ഒരു വനത്തിൽ എത്തിപ്പെട്ട പ്രതീതി ജനിപ്പിച്ചു .പക്ഷെ അവിടുത്തെ വെള്ളം മോശമായിരുന്നു .മാലിന്യങ്ങളുടെ കൂമ്പാരം വെള്ളത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു.എല്ലാം കണ്ട് കഴിഞ്ഞു ഞങ്ങൾ ബസ്സിലേക്ക് കയറി.അദ്ധ്യാപകർ ലഘുഭക്ഷണപ്പൊതി എല്ലാവർക്കും വിതരണം ചെയ്തു.വിജ്ഞാനവും ഉല്ലാസവും വേണ്ടുവോളം ഈ യാത്രയിലൂടെ ലഭിച്ചു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം