ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/കാർട്ടൂൺ ശില്പശാല
വരയുടെ വസന്തമൊരുക്കി സംഘടിപ്പിച്ച കാർട്ടൂൺ ശില്പശാല കൂട്ടുകാർക്ക് വേറിട്ട അനുഭവമായി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് കാർട്ടൂൺ ശില്പശാല നടന്നത്. എല്ലാവർക്കും എഴുത്തു ബോർഡും എ ഫോർ കടലാസും നൽകിയാണ് ശില്പശാല തുടങ്ങിയത്. കുട്ടികൾ കുത്തിയും ചരിച്ചും നീട്ടിയും വളച്ചും വരയ്ക്കാൻ തുടങ്ങിയതോടെ നിമിഷങ്ങൾക്കുള്ളിൽ മനസിൽ വിരിഞ്ഞ വരയുടെ ലോകം അവർ കടലാസിൽ കോറിയിട്ടു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കുട്ടികൾക്കുള്ള കഥാ പുസ്തകത്തിലെ സംഭവങ്ങളെ ചിത്രഭാഷയിലാക്കാനും പരിശീലനം നൽകി. നാൽപതിലേറെ കുട്ടികൾ കാർട്ടൂൺ ശില്പശാലയിൽ പങ്കെടുത്തു. കവിയും ചിത്രകാരനുമായ ഹരി ചാരുത നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ചെയർമാൻ എസ് പ്രേംകുമാർ, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ അധ്യാപകരായ പ്രിയകുമാരി , സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു.