ഗവ. യു പി സ്കൂൾ ഭരണിക്കാവ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഡയറി
കൊറോണക്കാലത്തെ ഡയറി
ഇന്ന് ഞാൻ രാവിലെ 7 മണിക്ക് എഴുന്നേറ്റു. പ്രഭാതകർമ്മങ്ങൾ ചെയ്തു.അതു കഴിഞ്ഞ് കുറച്ച് നേരം പഠിച്ചു. കളിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു പുറത്ത് പോയി കളിക്കാണ്ടാന്ന്.നമ്മുടെ രാജ്യത്ത കൊറോണ എന്ന രോഗം ഉണ്ടെന്ന്.എനിക്ക് ഒന്നും മനസ്സിലായില്ല . കുറച്ചു ദിവസമായി എല്ലാവരും പറയുന്നത് ഞാൻ കേട്ടിരുന്നു.ഞാൻ അച്ഛനോട് ചോദിച്ചു എന്താണീ കൊറോണ എന്ന്.അച്ഛൻ പറഞ്ഞു അത് ചൈന എന്ന നമ്മുടെ അയൽരാജ്യത്തെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നും ഉണ്ടായ വൈറസാണെന്ന്.കൂടുതൽ അറിയാനായി ഞാൻ അച്ഛനോടൊപ്പം വാർത്ത കാണാനിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ലോകത്ത് മുഴുവനും ഈ രോഗമുണ്ടെന്നും ഇത് പടർന്ന് പിടിക്കുകയാണെന്നും.ഞാൻ ചെറുതായി പേടിച്ചു.നമ്മുടെ നാട്ടിലും ഇതുവരുമോന്ന് ചോദിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു പേടിക്കേണ്ട, നമ്മൾ സൂക്ഷിച്ചാൽ മതി.നമ്മളേയും നമ്മുടെ പരിസരത്തേയും വൃത്തിയായി സൂക്ഷിക്കുക. ഇടവിട്ട് സോപ്പുപയോഗിച്ച് കൈ കഴുകുക.മറ്റുള്ളവരുമായി അകലം പാലിക്കുകും വേണം. അപ്പോഴാണ് എനാക്ക് മനസ്സിലായത് കുറച്ച് ദിവസമായി വീട്ടിൽ ഞങ്ങളെല്ലാവരും ഇടക്ക് കൈ കഴുകുന്നത് എന്തിനാണെന്ന്.അങ്ങനെ ടി.വി കണ്ടും പഠിച്ചും ഞാൻ വീട്ടിലിരുന്നു. ഉച്ചക്ക് ചോറ് ഉണ്ടതിനു ശേഷം കുറച്ച് നേരം ഉറങ്ങി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം