ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം മനുഷ്യനുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനമാണ് ശുചിത്വശീലം .ശുചിത്വത്തിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനാവൂ .ഓരോ കുട്ടിയും അവരുടെ വീടുകളിൽ നിന്നാണ് ശുചിത്വശീലം പഠിക്കുന്നത് .രക്ഷിതാക്കൾക്ക് ഇതിൽ മുഖ്യപങ്കുണ്ട് .ദിവസവും കുളിക്കുക രണ്ടുനേരം പല്ലുതേക്കുക തുടങ്ങി നാം എല്ലാവിധ വ്യക്തിശുചിത്വവും പാലിക്കണം .അതുപോലെ പ്രധാനമാണ് പരിസരശുചിത്വവും .നാം അനാവശ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മാലിന്യങ്ങൾ തുടങ്ങിയവ പരിസ്ഥിതിയെത്തന്നെ നശിപ്പിക്കുന്നു. നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .നാം അത് നിറവേറ്റുക തന്നെ വേണം .നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയിൽ വിഷമിക്കുകയാണല്ലോ , നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സ്തുത്യർഹമായ സേവനം കൊണ്ട് ഇതിനെ ചെറുത്തു നില്ക്കാൻ ശ്രമിക്കുന്നുമുണ്ട് .കേരളത്തിന്റെ ഈ കരുതൽ ലോക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .നമ്മുടെ ഓരോരുത്തരുടെയും കരുതൽ ഇതിനൊരു മുതൽക്കൂട്ടാവണം .വ്യക്തി ശുചിത്വത്തിനും സാമൂഹ്യശുചിത്വത്തിനും നാം പ്രയത്നിക്കണം .പൊതു സ്ഥലത്തു തുപ്പരുത്,മാസ്ക് ധരിച്ചു പുറത്തിറങ്ങണം സാമൂഹിക അകലം പാലിക്കുക,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക തുടങ്ങിയ നിർദേശങ്ങൾ അനുസരിച്ചു അതീവ ജാഗ്രതയോടെ രോഗ വിമുക്ത നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം