ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/രോഗവും രോഗപ്രധിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും രോഗപ്രധിരോധവും

ചൈനയിലെ വുഹാൻ എന്ന സ്ഥാലത്തുള്ള ഒരു മാർക്കറ്റിൽ മാംസ കച്ചവടക്കാരനിൽ ആണ് "കൊറോണ" എന്ന രോഗം ആദ്യമായി ഉണ്ടായത് .പീന്നീട് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാൻ തുടങ്ങി. കൂടാതെ ചൈനയിൽ വന്നു പോയ വിവിധ രാജ്യങ്ങളിലെ ആൾക്കാർക്കും ഈ അസുഖം പിടിപെട്ടു .ഈ രോഗം കാരണം ചൈനയിൽ ആയിരക്കണക്കിന് മനുഷ്യ ജീവൻ പൊളിഞ്ഞു .ചൈനയിൽ മാത്രമല്ല ലോകത്തിലെ മറ്റു രാജ്യങ്ങളിലും ഇതിനോടകം ലക്ഷത്തിൽ പരം ആളുകളുടെ ജീവൻ അപകരിച്ച ഈ മഹാമാരി ഇന്നാളുകളിലും തുടർന്നുകൊണ്ടിരിക്കുന്നു .ഇന്ത്യയിൽ കേരളത്തിൽ ആയിരുന്നു ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചതു .വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അവിടെനിന്നുള്ള സമ്പർക്കം മൂലം കിട്ടുന്ന ഈ രോഗം അവർ നാട്ടിൽ തിരികെ എത്തുംപോൾ അവരുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്കും ഈ രോഗം പടർന്നു പിടിക്കാൻ കാരണമാകുന്നു .അങ്ങനെ പെട്ടന്ന് രോഗ വ്യാപനം ഉണ്ടായി ..അങ്ങനെ രോഗം പടർന്നു പിടിച്ചപ്പോൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ചേർന്നു ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഈ രോഗം പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്ന് കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുന്നുണ്ട് .ഈ രോഗം നമ്മുടെ രാജ്യത്തിൽ പിടിച്ചു നിർത്താൻ സാധിക്കുന്നത് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നൽകുന്ന നിർദ്ദേശങ്ങൾ നമ്മൾ കൃത്യമായി പാലിക്കുന്നതുകൊണ്ടും രോഗം ബാധിച്ചവർക്ക് അനുബന്ധ രോഗങ്ങൾക്കുള്ള മരുന്നും വിശ്രമവും നൽകുന്നത് കൊണ്ട് മാത്രമാണ് .രോഗികളെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്യുന്നു. രോഗ നിര്ണയത്തിനുള്ള ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്തുന്നവർക്ക് നല്ല ചികിത്സാ നൽകുന്നു .അതിനാൽ രോഗികളുടെ എണ്ണവും മരണസംഖ്യ കുറഞ്ഞു .ഈ മഹാമാരിയെ മാതൃകാപരമായി നേരിടുന്ന മലയാളികളായ നമുക്ക് അഭിമാനിക്കാം . ഈ ലേഖനത്തിലൂടെ എല്ലാവരോടും എനിക്ക് പറയാനുള്ള അപേക്ഷ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു ഇടയ്ക്ക് ഇടക്ക് കഴുകുകയും സാമൂഹിക അകലം പാലിച്ചും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരുന്നും അഥവാ അത്യാവശ്യത്തിനു പുറത്തു ഇറങ്ങുകയാണെങ്കിൽ മാസ്ക്കോ തൂവാലയോ കൊണ്ട് വായും മുക്കുംപൊത്തി പിടിക്കുക .ഇങ്ങനെ ചെയ്താൽ ഈ മഹാമാരിയെ ഒരു പരിധി വരെ നമുക്ക് പ്രധിരോധിക്കാൻ കഴിയും . കൂടാതെ രാത്രിയും പകലും എന്നില്ലാതെ സ്വന്തം കുടുമ്പത്തെയും മറന്നു നമ്മുടെ രക്ഷക്കായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട്‌ടും സേന വിഭാഗങ്ങളോടും നാം കടപ്പാട് ഉള്ളവർ ആയിരിക്കണം .അതിനായി സാമൂഹിക അകലം പാലിക്കാം .ഈ അകലം നാളെ നമുക്ക് ഏറ്റവും അടുക്കാൻ സാധിക്കും ഈ ലോകത്തുള്ള രോഗ ബാധിതർക്കും അല്ലാത്തവർക്കും എല്ലാ സുഖവും സന്തോഷവും ഉണ്ടാകട്ടെ എന്ന് നേർന്നുകൊണ്ട് "ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴിതുറക്കു" എന്ന വരികൾ ഓർത്തുകൊണ്ട് നിര്ത്തുന്നു

.അനഘ എസ് സതീഷ്
3 A ഗവണ്മെന്റ് യു പി ജി എസ് ,ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം