ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടുവിന്റെ അഹങ്കാരം

ഒരു ദിവസം മിട്ടു മുയലിന് ഒരു പട്ടം കിട്ടി.മിട്ടു പട്ടം പറത്താൻ തുടങ്ങി. പട്ടം മുകളിലേക്ക് പറക്കുന്നത് കണ്ട് മിട്ടു വിന് സന്തോഷമായി.ഇത് കണ്ട തത്ത പട്ടത്തോട് പറഞ്ഞു. നി എത്ര ഉയര ത്തിലാണ് പറക്കുന്നത് .ഇത് കേട്ട പട്ടത്തിന് ഗമയായി. അഹങ്കാരത്തോടെ പട്ടം പറഞ്ഞു ഈ നൂല് കൊത്തി പൊട്ടിച്ചാൽ നിന്നെക്കാൾ ഉയരത്തിൽ എനിക്ക് പറക്കാൻ കഴിയും. ഇത് കേട്ട തത്ത ഉടനെ പട്ടത്തിന്റെ നൂല് കൊത്തി പൊട്ടിച്ചു.നൂല് പൊട്ടിയ പട്ടം താഴേക്ക് ഒരു കുഴിയിൽ വീണു. അതോടെ പട്ടത്തിന്റെ അഹങ്കാരം തീർന്നു.
ഗുണപാഠം: അഹങ്കാരം ആപത്താണ് .

മുഹമ്മദ് സാബിദ്
3C ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ