ഗവ. യു പി എസ് കുടപ്പനക്കുന്ന്/അക്ഷരവൃക്ഷം/വിച്ചുവും കൃഷ്ണയും

Schoolwiki സംരംഭത്തിൽ നിന്ന്
വിച്ചുവും കൃഷ്ണയും

വിച്ചുവും കൃഷ്ണനും അടുത്ത കൂട്ടുകാരായിരുന്നു. വിച്ചു പിടിവാശിക്കാരനായിരുന്നു. ഒരിക്കൽ അവർ സ്കുളിലെ മൈതാനത്ത് കളിക്കുകയായിരുന്നു. കളിക്കിടയിൽ അതാ മണ്ണിലൊരു തിളക്കം! കൃഷ്‍‍‍‍ണൻ ഓടിച്ചെന്ന് നോക്കി. നല്ല ഭംഗിയുള്ള ഒരു മോതിരം. ഹായ്, നല്ല മോതിരം. ഇതെനിക്ക് വേണം. വിച്ചു പറ‍‍ഞ്ഞു. ഹേയ്, അതു ശരിയല്ല, നമുക്കിത് സാറിനു കൊടുക്കാം. കൃഷ്ണൻ പറ‍ഞ്ഞു. പറ്റില്ല,അത് ‍ഞാനാ ആദ്യം കണ്ടത്, അതെനിക്കുള്ളതാ. വിച്ചു വാശി പിടിച്ചു. അവൻ മോതിരംവിരലിലിട്ടു. ഹായ്, എനിക്കിതെന്ത് ചേർച്ച! അവന് സന്തോഷമായി.

അന്ന് രാത്രി വീട്ടിലാരും കാണാതെ മോതിരം വിരലിലിട്ട് അവനുറങ്ങാൻ കിടന്നു. എന്തുകൊണ്ടൊ, തിരി‍ഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനുറക്കം വന്നില്ല. ഈ മോതിരം ആരുടെയായിരിക്കും? ആ കുട്ടിക്ക് ഇന്ന് തല്ല് കിട്ടിക്കാണുമോ? അവൻ കൃഷ്ണൻ പറ‍ഞ്ഞതോർത്തു. വിച്ചു, ഇതു ശരിയല്ല, വലിയ തെറ്റാണ് നീ ചെയ്യുന്നത്..

പിറ്റേന്ന് അതിരാവിലെ അവൻ സ്കൂളിലെത്തി.. കണ്ണീരോടെ ആ മോതിരം സാറിനെ ഏല്പിച്ചു, ഉണ്ടായതെല്ലാം പറഞ്ഞു. സത്യം ആണ് ഏറ്റവും വലിയ ആഭരണമെന്ന് അവന് മനസിലായി.

അഖിൽ എസ്
6 എ ഗവ. യു പി സ്കൂൾ കുടപ്പനക്കുന്ന്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ