ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/കരുതലോടെ
കരുതലോടെ
ഒരിടത്ത് ഒരിടത്ത് ഒരു കുട്ടിയും അവന്റെ അമ്മയും താമസിച്ചിരുന്നു. അവർ വളരെ പാവപെട്ടവരായിരുന്നു. അവർക്ക് കഴിക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനായി എല്ലാ വീടുകൾ തോറും ഇറങ്ങി നടക്കുമായിരുന്നു. ആ കുട്ടിയുടെ പേര് അച്ചു എന്നായിരുന്നു അവന് പഠിക്കാൻ നല്ല കഴിവുണ്ടായിരുന്നു. അവന്റെ അമ്മയുടെ കയ്യിൽ കാശ് ഇല്ലാത്തതിനാലും നല്ല വസ്ത്രങ്ങൾ അവന് ഇല്ലാത്തതിനാലും അവൻ സ്കൂളിൽ പോയില്ല. പക്ഷെ അവനും അവന്റെ അമ്മയും വളരെ കരുണ നിറഞ്ഞവരും നന്മയുള്ളവരുമായിരുന്നു. അങ്ങനെയിരിക്കെ ഇതെല്ലാം ദൈവം കാണുന്നുണ്ടായിരുന്നു. ദൈവം അവരുടെ നന്മയും കരുണയും കണ്ട് അവർക്കൊരു സൗഭാഗ്യം കൊടുത്തു.അവർ താമസിച്ചിരുന്നത് മനോഹരമായ പുഴയോരത്തുള്ള കൊച്ചു കുടിലിലായിരുന്നു. ഒരുദിവസം അച്ചു അമ്മ പറഞ്ഞിട്ട് ഒരു കുടം വെള്ളമെടുക്കാനായി പുഴയോരത്ത് പോയി. അങ്ങനെ അവൻ കുടത്തിൽ വെള്ളമെടുത്തതും അത് സ്വർണമായി മാറി. ഇതായിരുന്നു ദൈവം അവർക്കു കൊടുത്ത സൗഭാഗ്യം. ആ കുടവുമായി അവൻ അമ്മയുടെ അടുത്തേക്ക് ഓടി. അത് അവൻ അമ്മയോട് കാണിച്ചു. അവന്റെ അമ്മക്ക് സന്തോഷമായി.അവർ അത് പട്ടണത്തിൽ കൊണ്ടുപോയി വിറ്റു. എന്നിട്ട് അതിന്റെ മുഴുവൻ കാശും വാങ്ങി. എന്നിട്ട് അവർ ആ കാശു കൊണ്ട് നല്ലൊരു വീട് വെച്ചു. കഴിക്കാനുള്ള ആഹാരാ സാധനങ്ങൾ വാങ്ങി. നല്ല വസ്ത്രങ്ങൾ വാങ്ങി. അച്ചുവിനെ സ്കൂളിൽ വിട്ടു അവന്റെ അമ്മ ജോലിക്ക് പോയി. അവർ രണ്ടു പേരും പാവപ്പെട്ടവരെ സഹായിച്ചു. അങ്ങനെ നല്ലതുപോലെ പഠിക്കുന്ന കുട്ടിയായി അച്ചു മാറി. അവൻ എല്ലാ പരീക്ഷകളിലും ഒന്നാം സ്ഥാനം നേടി മിടുക്കനായി വന്നു. അവർ രണ്ടു പേരും അവർക്ക് സൗഭാഗ്യം തന്ന പുഴയെ വൃത്തിയായി സൂക്ഷിച്ചു. ആ പുഴയിൽ ആരും ചപ്പു ചവറുകൾ ഇടാതെ നോക്കി. അത് പിന്നീട് വൃത്തിയുള്ളതും ഭംഗിയുള്ളതുമായ പുഴയായിമാറി. ഗുണപാഠം :എപ്പോഴും നന്മ ചെയ്യുന്നവർക്ക് ദൈവം സൗഭാഗ്യം കൊടുത്ത് കൊണ്ടിരിക്കും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ