ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/കൊറോണ ഭൂതവും അപ്പുക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതവും അപ്പുക്കുട്ടനും

ഒരിക്കൽ ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു .കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത് . ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു കൊറോണാ ഭൂതം പിടികൂടുന്നവർ ആദ്യമൊക്കെ തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നീട് അവർക്ക് ശ്വാസംമുട്ടും ചുമയും വരും.ഒടുവിൽ കടുത്ത പനിയും വിറയലും വന്ന് കിടപ്പിലാകും. ഇത്രയും ആയാൽ അവനു് സന്തോഷമാകും . ഒരിക്കൽ കൊറോണഭൂതത്തിനു ലോകം ചുറ്റണമെന്നും കുറേപ്പേരെ പിടികൂടണമെന്നും തോന്നി . അവൻ പാട്ടുംപാടി നാടുകൾതോറും അലയാൻ തുടങ്ങി .

"ഞാനൊരു ഭൂതം പുതുഭൂതം
 
നാടുകൾ ചുറ്റും കൊറോണഭൂതം

എന്നോടൊത്തു കളിച്ചീടാൻ

വായോ വായോ കൂട്ടുകാരേ ".

സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാൻ ഇറങ്ങിയ ഭയങ്കരനായിരുന്നു അവൻ. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാൻ ഇറങ്ങിയ ഭയങ്കരനായിരുന്നു അവൻ. കൊറോണഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. ജനം പേടിച്ചു വിറങ്ങലിച്ചു. അതുകേട്ട് പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങൾ എല്ലാം അടച്ചു. സർക്കാർ ഓഫീസുകൾ പൂട്ടി. പള്ളികളും അമ്പലങ്ങളും എന്നുവേണ്ട എല്ലാ ആരാധനാലയങ്ങളും അടച്ചു. എന്തിനു പറയുന്നു എല്ലാ വാഹനങ്ങളും നിശ്ചലമായി. ഇതെല്ലം കണ്ടപ്പോൾ കൊറോണ ഭൂതത്തിന് സന്തോഷമായി. ഭൂതത്തിന് വീണ്ടും ആഗ്രഹം -- ലോകമാകെ കീഴടക്കണം. പ്രകൃതി രമണീയമായ കേരളത്തെ എങ്ങനെയും അങ്ങനെ അവൻ കേരളത്തിലെ ഒരു കൊച്ചുകുടുംബമായ അപ്പുക്കുട്ടന്റെ വീട്ടിലെത്തി. എപ്പോഴും കുളിച്ചു വൃത്തിയായി നടക്കുന്ന അപ്പുക്കുട്ടനെയും കുടുംബത്തെയും ഒന്ന് കുരുക്കിലാക്കണം. അപ്പോഴാണ് മുഖത്തു മാസ്‌ക്കും വച്ച് അപ്പുക്കുട്ടൻ വരുന്നത് ഭൂതം കാണുന്നത്. ഭൂതം ഉച്ചത്തിൽ പാടാൻ തുടങ്ങി.

"ഭൂതം ഭൂതം കൊറോണഭൂതം
  
നാടുകൾ ചുറ്റും പുതുഭൂതം

എന്നോടൊത്തു കളിച്ചുരസിക്കാൻ

വായോ വായോ അപ്പുക്കുട്ടാ "

കൊറോണയുടെ പാട്ടുകേട്ട് അപ്പുക്കുട്ടൻ ചിരിച്ചു. ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട കോവിഡ് 19 എന്ന വൈറസിനെ കുറിച്ച് ഇടതടവില്ലാതെ മാധ്യമങ്ങളിലൂടെ അവൻ കേട്ടിരുന്നു. ഈ വൈറസിനെ ഇവിടെനിന്നും ആട്ടിപ്പായിക്കണമെന്നു അവൻ തീരുമാനിച്ചിരുന്നു. വീടിന്റെ ഉമ്മറത്ത് അച്ഛൻ കൈ കഴുകുന്നതുനുള്ള വെള്ളവും ഹാൻഡ്‌വാഷ്, തകർത്തു എന്നിവ കരുതിയിരുന്നു. വീട്ടിലേക്കു പ്രവേശിക്കുന്നവർ ആരായാലും ഇവ ഉപയോഗിച്ച് കൈയ്യും മുഖവും കഴുകിയിട്ടു മാത്രമേ കടന്നിരുന്നുള്ളൂ. വൈറസ് നോക്കിനിൽക്കേ പുറത്തുനിന്നും വന്ന അപ്പുക്കുട്ടനും നന്നായി കൈയ്യും മുഖവും കഴുകി. എന്തുപറയേണ്ടു വിരുന്നുവന്ന വൈറസ് അതിവേഗത്തിൽ സ്ഥലംവിട്ടു. വളരെ നിസ്സാരമായി ഈ ഭീകരനെ നമുക്ക് ഒഴിവാക്കാം. പക്ഷെ ജാഗ്രത വേണം.

ആര്യമോൾ കെ. എ
7 A ചങ്ങരം ഗവ.യു .പി .സ്‌കൂൾ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ