ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഓസോൺ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഈ വർഷത്തെ ഒാസോൺ ദിനാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു .പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ ഒാസോൺ ദിന സന്ദേശം നൽകി .

പ്രവർത്തനങ്ങൾ

  • സന്ദേശം
  • ക്വിസ്
  • പോസ്റ്റർ രചന
  • പതിപ്പു നിർമാണം
  • ഡോക്യുമെന്ററി നിർമാണം