Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരത്തിന്റെ സംഗീതം
അമ്മിണി.... അമ്മിണി..
മഴയുടെ ഇരമ്പത്തിൽ അമ്മയുടെ വിളി അവൾ കേട്ടില്ല.
രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഉറങ്ങുകയാണ്.
ആരും ശല്യപ്പെടുത്താനില്ലാത്ത സ്വപ്നലോകത്തിലേക്ക് അവൾ പതിയെ നീങ്ങി.
അവിടെ കണ്ട അത്ഭുതക്കാഴ്ചകൾ അവളെ വളരെയധികം സ്പർശിച്ചു.
പെട്ടെന്ന് ജാലകത്തിലൂടെ കടന്ന് വന്ന കാറ്റ് അവളെ ഒന്ന് തഴുകി.
സ്വപ്നത്തിലെ മായ കാഴ്ചകൾ പോലെ ആ കാറ്റിനും ഒരു സുഖമുണ്ടായിരുന്നു.
പെട്ടെന്ന് അവൾ ഉണർന്നു..
ഒരു പുഞ്ചിരിയോടുകൂടി.
അവളുടെ മനസ്സ് നിറയെ അവൾ കണ്ട സ്വപ്നമായിരുന്നു.
മരങ്ങളും പൂക്കളും തേൻ നുകരുന്ന പൂമ്പാറ്റകളും..
അങ്ങനെയൊരു ലോകത്തിലേക്ക് എപ്പോഴാണ് പോവാൻ കഴിയുക എന്ന് അവൾ ചിന്തിച്ചു
ഊണിലും ഉറക്കത്തിലും അവളുടെ മനസ്സിൽ ഒരേയൊരു മോഹം...
സ്വപ്നലോകത്തി ലേക്കുള്ള പ്രവേശനം..
സ്കൂളിലേക്ക് പോകുമ്പോഴും അവൾ ഈ ആഗ്രഹം മനസ്സിൽ ഉറപ്പിച്ചു നടന്നു.
പതിയെ പതിയെ അവൾ മുന്നോട്ടു നീങ്ങുന്തോറും ദൂരെ എവിടെ നിന്നോ ഒരു ശോകഗാനം..
അവൾ ആ ഗാനം കേട്ടിടത്തേക്ക് പരിചിതമല്ലാത്ത വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ അവൾ ഓടി.
ഗാനത്തിനരികിലേക്ക് എത്തിയപ്പോൾ അവൾ കണ്ടത്...
ഒരു കൂട്ടം പടു വൃക്ഷങ്ങളും അവ തോറും പാറി നടന്ന്,
തന്റെ ദുഃഖം പാട്ടിലൂടെ വിളിച്ചു പറയുന്ന ഒരു പുള്ളിക്കുയിലിനെയും.
"എന്തിനാ പുള്ളിക്കുയിലെ നീ വൃക്ഷങ്ങൾ തോറും പാറി നടന്ന് ഇങ്ങനെ പാടുന്നത്? "
അവൾ അറിയാതെ ചോദിച്ചു പോയി.
മനുഷ്യർക്കുള്ളത് പോലെ പക്ഷികൾക്കുമുണ്ട് ദുഃഖം.
പുരാതന കാലം മുതൽ നില കൊള്ളുന്ന ഈ വൃക്ഷങ്ങൾക്ക് ഇനി അധികം ആയുസ്സില്ല.
അവ വെട്ടുന്നതിനായി കുറച്ച് മനുഷ്യർ ഇപ്പോൾ ഇവിടെയെത്തും.
അല്പം കാത്തിരിക്കു. നിനക്ക് കാണാം"
പുള്ളിക്കുയി ൽ പറഞ്ഞു.
അല്പനേരം കഴിഞ്ഞപ്പോൾ കുറച്ചാളുകൾ വന്ന് നിമിഷനേരം കൊണ്ട് ആ വൃക്ഷങ്ങൾ മുറിച്ചു മാറ്റി.
ഒരു മരം പോലും അവശേഷിക്കാതെ...
അമ്മിണി അത് കണ്ട് സ്തംഭിച്ചു നിന്നു.
കുയിൽ അതിന്റെ നാദധാരയിൽ എങ്ങോലയിച്ചു പോയി.
അമ്മിണി മെല്ലെ നടന്നു നീങ്ങി.
തന്റെ സ്വപ്നത്തിന്റെ മൂല്യത്തിനു ഇത്ര മാത്രമെ ആയുസ്സുള്ളൂ എന്നോർത്ത് അവൾ വിഷമിച്ചു.
കാലങ്ങൾ ചിറക് വിരിച്ചു പോകുമ്പോഴും
ഇതു പോലെ ഏതെങ്കിലും കിളികളെ ഉണ്ടാവു...
നൊമ്പരത്തിന്റെ പാട്ട് പാടാൻ.......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|