ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒരുമിക്കാം

ഇരുളുറ്റ ആകാശത്തിൽ
വെണ്മയേകുന്ന
 ചന്ദ്രനെപോൽ
നന്മയാകുന്ന വെട്ടം നമുക്കുമേകാം
ഒരു താങ്ങായി തണലായി ഒന്നിച്ചുനിന്നു
നമുക്കും മറികടക്കാം പ്രതിസന്ധികളെ
ഒരു രോഗമോ പ്രളയമോ
വരുമ്പോൾ മാത്രം ഒന്നിച്ചുനിൽക്കയല്ല
ഓരോ പ്രതിസന്ധിയിലും കൈവിടാതെ
പരസ്പരം കരുതലോടെ നിൽക്കു
പ്രതിരോധിക്കാം നമുക്കെന്തിനെയും
ഒരുമയോടെയും കരുതലോടെയും
 

അനശ്വര എ
9 B ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത