ഗവ. എൽ പി സ്കൂൾ ചത്തിയറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എക്കോ ക്ലബ്

      എക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനാചരണം വളരെ വിപുലമായി തന്നെ ആഘോഷിച്ചു വരുന്നു .സ്കൂളിലെ സ്ഥലപരിമിതി മൂലം കുട്ടികൾ അവരുടെ വീടുകളിൽ തന്നെയാണ് വൃക്ഷത്തൈകൾ നടാറുള്ളത്. കൂടാതെ വീട്ടിലൊരു അടുക്കളത്തോട്ടം, മുറ്റത്തൊരു പൂന്തോട്ടം എന്നീ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ വീടുകളിൽചെയ്യുന്നുണ്ട്.

എനർജി ക്ലബ്

      ഊർജ സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും  കുട്ടികൾ അവരവരുടെ വീടുകളിൽ എനർജി സർവ്വെ നടത്തുകയും ചെയ്തിരുന്നു. ലാഭ്യമായ വിവരങ്ങളെ താരതമ്യം ചെയ്ത് ഊർജ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അവർ കണ്ടെത്തി.

ഗണിത ക്ലബ്

      വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ താത്പര്യം ഉണർത്താനും ഭയം ഇല്ലാതാക്കാനും വിവിധ ഗണിത കേളികൾ സംഘടിപ്പിക്കുന്നു. ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ദിനാചരണങ്ങൾ ,മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

          ഇംഗ്ലീഷ് പത്രവായന, A Word A Day എന്നീ പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളാകുന്നുണ്ട്‌.Hello English പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിനോടുള്ള താത്പര്യം വർധിക്കാൻ കാരണമായിട്ടുണ്ട്.

ശാസ്ത്ര ക്ലബ്

         എൽ.പി. തലത്തിൽ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്. പരീക്ഷണ-നിരീക്ഷണങ്ങൾ, വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ ,ക്വിസുകൾ ,പ്രദർശനമേളകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.

അറബിക് ക്ലബ്‌

അറബി ഭാഷാ പഠനം ലളിതമാക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. അഹ്‌ലൻ അറബിക് എന്ന പദ്ധതി യിലൂടെ ഈ ഭാഷ കുട്ടികൾക്ക് രസകരമായി ഭാഷാ പഠനം സാധ്യമാക്കുന്നു. എല്ലാവർഷവും ലോക അറബി ഭാഷാ ദിനത്തോടാനുബന്ധിച്ച ഡിസംബർ മാസത്തിൽ വിപുലമായ പരിപാടികൾ നടന്നു വരുന്നു