ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കാക്കക്കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കക്കൂട്


ഒരു ദിവസം ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ട് കാക്കകളെ കണ്ടു. ആ കാക്കകൾ ഒരു മരത്തിൽ കൂടു വെയ്ക്കുകയായിരുന്നു. എവിടുന്നൊക്കെയോ ശേഖരിച്ച ചുളളിക്കമ്പുകളും ചകിരിയും ഒക്കെ വെച്ച് കഷ്ടപ്പെട്ട് അവർ കൂട് മെനയുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു. ഞാൻ നോക്കി നിൽക്കെത്തന്നെ ആ മെനഞ്ഞു കൊണ്ടിരുന്ന വീട് അബദ്ധത്തിൽ താഴെ വീണു. കാക്കകൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി. എനിക്കും ആകെ സങ്കടമായി. എങ്ങനെ ആ കാക്കകളെ സഹായിക്കാം എന്ന ചിന്തയിലായി ഞാൻ. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും എന്റെ മനസ്സു നിറയെ ആ കാക്കക്കൂടായിരുന്നു. അടുത്ത ദിവസം രാവിലെ ഞാൻ ഉറക്കമുണർന്നത് ആ കാക്കകളുടെ കലപില ശബ്ദം കേട്ടാണ്.ഞാൻ പുറത്തിറങ്ങി മരക്കൊമ്പിൽ നോക്കിയപ്പോൾ അതാ സുന്ദരമായ ഒരു കിളിക്കൂട്. എനിയ്ക്ക് സന്തോഷവും ഒപ്പം അതിശയവുമായി. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്നു ഞാൻ ഇതിൽ നിന്നും മനസ്സിലാക്കി.


സായ് മാധവ്. എ ജെ
3എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ