ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമി

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഇന്ന് നല്ല അവബോധം ആണുള്ളത്. നാം ഇന്ന് പരിസ്ഥിതിയെ പല തലത്തിൽ നശിപ്പിക്കുന്നുണ്ട് .മലകൾ ഇടിച്ചും തോടും കുളങ്ങളും നികത്തിയും പാറ പൊട്ടിച്ചുംഎല്ലാം നാം ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുകയാണ് . അതുപോലെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊരു രീതിയാണ് മരങ്ങൾ മുറിക്കലും .ഇപ്പോൾ വേനൽക്കാലമാണ് .ചൂടു കൂടുന്നു .മഴ ലഭ്യത കുറയുന്നു . കടുത്ത ജലക്ഷാമം പല സ്ഥലങ്ങളിലും തുടങ്ങിക്കഴിഞ്ഞു .ഇതിന് പ്രധാന കാരണം മരങ്ങളും കാടുകളും നശിപ്പിച്ചത് കൊണ്ടാണ്. ആവശ്യങ്ങൾക്ക് വേണ്ടിഅത്യാഗ്രഹിയായ മനുഷ്യൻ വനങ്ങൾ നശിപ്പിച്ചു . ഇത് അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് അഥവാ ആഗോളതാപനത്തിനുള്ള ഒരു കാരണമാണ് .അമിതമായി വാഹനങ്ങൾ ഓടിക്കുന്നതും ഫാക്ടറികൾ പ്രവർത്തിക്കുന്നതും എല്ലാംആഗോളതാപനത്തിന് കാരണമാണ് .മുൻകാലങ്ങളിൽ ഒരു പരിധിവരെ ഇത് പിടിച്ചുനിർത്തിയത് വനങ്ങളാണ്.ഒരു പ്രദേശത്ത് മൂന്നിൽ ഒരു ഭാഗം ഏതാണ്ട് 33% കാടുകൾ ഉണ്ടാവണം എന്നാണ് കണക്കാക്കപ്പെടുന്നത് .നമ്മുടെ കാടുകൾ അനിയന്ത്രിതമായി നശിപ്പിച്ചത് പരിസ്ഥിതിക്ക് വലിയ തോതിലുള്ള ആഘാതമാണ് സംഭവിച്ചിരിക്കുന്നത്.വീടും പരിസരവുംകോൺക്രീറ്റ് പാകിയത് ജലം മണ്ണിൽ ഇറങ്ങുന്നത് തടസ്സപ്പെടുത്തി . വയലുകൾ ഇല്ലാതാക്കിയത് നീരുറവകളിലെ ജലലഭ്യത കുറച്ചു .നമ്മുടെ വയലുകളിൽ എല്ലാം ജലം നിറയെ ഉണ്ടായിരുന്ന സമയത്ത് സമീപപ്രദേശങ്ങളിലെ കിണറിൽ ജലം ഉണ്ടായിരുന്നു. ആ പ്രദേശത്തെ താപനില നിയന്ത്രിക്കപ്പെടുന്നു .ഇന്ന് വയലുകൾ ഇല്ല . അതുകൊണ്ടുതന്നെ താപനില നിയന്ത്രിക്കുന്നില്ല പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഇത് ഇടയാക്കിയത് . മനുഷ്യന്റെ ആർത്തി മൂലം ആവശ്യത്തിലധികം ഭക്ഷണം തയ്യാറാക്കുകയും അനിയന്ത്രിതമായി അത് വലിച്ചെറിയുന്നത് മറ്റൊരു പരിസ്ഥിതി പ്രശ്നമാണ് . കാടുകൾ കത്തുന്നത് ഇന്ന് വാർത്ത അല്ലാതായിരിക്കുന്നു. ചുരുക്കത്തിൽ മനുഷ്യന്റെ ആർത്തി നമ്മുടെ പരിസ്ഥിതിക്ക് വലിയ ആഘാതം ഏൽപ്പിച്ചിരിക്കുകയാണ് .ഇന്നു നമ്മളെ വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു പ്രധാന രോഗമാണല്ലോ കോവിഡ് -19. നമ്മൾ പഠിച്ചിട്ടുണ്ട് വായിച്ചിട്ടുമുണ്ട് അന്തരീക്ഷത്തിലെ താപനില ഉയരുന്നത് അനുസരിച്ച് പുതിയ രോഗങ്ങൾ പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ ഉണ്ടാവുമെന്ന് . യഥാർത്ഥത്തിൽ ഇന്നത്തെ നമ്മൾ അനുഭവിക്കുന്ന ഈ മഹാമാരി ക്ക് ഒരു കാരണം ആഗോളതാപനം ആണ് എന്ന കാര്യത്തിൽ സംശയമില്ല .നമുക്ക് എങ്ങനെയാണ് ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ കഴിയുക. ശാരീരിക അകലം പാലിക്കുന്നതോടൊപ്പം, കൈ കഴുകുന്നതു പോലെ, വീട്ടിൽ ഇരിക്കുന്നതുപോലെ പ്രധാന മാണ് പരിസ്ഥിതി സംരക്ഷണവും. നമ്മൾ നശിപ്പിച്ച് കാടിനെ നമുക്ക് തിരിച്ചു കൊണ്ടുവരണം .അതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം . അതുപോലെതന്നെ മണ്ണിൽ ജലം വാർന്ന് തുടങ്ങുന്നതിന് ആവശ്യമായ മഴക്കുഴികൾ എടുക്കണം .തടയണകൾ നിർമിക്കണം . തെങ്ങുകൾക്ക് വൃത്ത തടം എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മണ്ണിലേക്ക് ജലം ആഴ്ന്നിറങ്ങുന്ന അതിനും ഭൂഗർഭ ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും കഴിയും .അതിലൂടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നീരുറവകൾ വീണ്ടും ഉണ്ടാവുകയും അത് നമ്മുടെ നദിയിലും റോഡിലും ഉൾപ്പെടെയുള്ള ജലലഭ്യത വർദ്ധിപ്പിക്കും. ഇങ്ങനെ എങ്ങനെയാണോ നമ്മൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചത് ആ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇനി നമുക്ക് ചെയ്യാനുള്ളത് . അല്ലെങ്കിൽ 90 വർഷങ്ങൾക്കു മുമ്പ് ഉണ്ടായി എന്നു പറയുന്ന ജലപ്രളയം ഇപ്പോൾ വർഷംതോറും വഴി വരികയാണ് . പേമാരിയും മഹാമാരിയും നമ്മളെ വേട്ടയാടുകയാണ് .ഇതിൽ നിന്നും മോചനം നേടണം. അതിന് നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് പറയുമ്പോൾ നമ്മൾ നമ്മളെതന്നെയാണ് സംരക്ഷിക്കുന്നത് . ഈ പ്രവർത്തനങ്ങളിൽ എല്ലാ കൂട്ടുകാരും ഒരുമിച്ച് പങ്കെടുക്കണം.ഇപ്പോൾ ലോക് ഡൗൺ സമയം ആണല്ലോ. അച്ഛനും അമ്മയും മക്കളും എല്ലാവരും വീട്ടിൽ ഒരുമിച്ചിരിക്കുന്ന സമയം . ഈ സമയത്ത് നമുക്ക് നമ്മുടെ മണ്ണിനെ സ്നേഹിക്കാം.പരിസ്ഥിതി സ്നേഹിക്കാം . മരങ്ങൾ വച്ചു പിടിപ്പിക്കാം. അങ്ങനെ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാകാം.

കാശിനാഥൻ
3 ഗവൺമെൻറ് എൽ പി എസ് കടമ്പനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം