ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ നേടുന്ന രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ നേടുന്ന രോഗപ്രതിരോധം

ഇന്ന് നാം കേൾക്കുന്ന ഒരു വൈറസാണ് കൊറോണ. ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് കോവിഡ് -19. നാം വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ ഒരു പരിധിവരെ ഈ രോഗം പകരുന്നത് തടയാൻ സാധിക്കും. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം 20 സെക്കൻഡ് നേരം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയാൽ രോഗം പടരുന്നത് തടയാം. ഒരു പരിധിവരെ നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു മൂലം നമുക്ക് രോഗപ്രതിരോധം നേടാൻ സാധിക്കും. നാം കഴിക്കുന്ന ആഹാരവും കുടിക്കുന്ന വെള്ളവും വൃത്തിയായി സൂക്ഷിച്ചാൽ രോഗത്തിൽ നിന്നും രക്ഷ നേടാം. നാം അലക്ഷ്യമായി വലിച്ചെറിയുന്ന ചപ്പുചവറുകൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതിയുടെ നാശം മനുഷ്യരിൽ അനേകം രോഗങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ നല്ല ശീലങ്ങളും നല്ല പ്രവർത്തികളും കൊണ്ട് ഒരുപരിധിവരെ നമ്മുടെ ലോകത്ത് വ്യാപിച്ചിരിക്കുന്ന ഈ മഹാരോഗത്തിൽ നിന്നും നമുക്ക് മുക്തി നേടാം.....

ശ്രീഹരി വി. എ.
5 എ ഗവ.എൽ.പി.എസ്.പരവൂർക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം