Schoolwiki സംരംഭത്തിൽ നിന്ന്
തണൽ മരമാകുന്ന എന്റെ കേരളം
ഒന്നോർത്താൽ വളരെ കൗതുകംറ്റ തോന്നിയേക്കാം.ഇന്ന് നാം ജീവിക്കുന്ന ഈ 21 ആം നൂറ്റാണ്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം നാളത്തെ തലമുറക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. ജീവിതയാതനകളോടും ജീവിതത്തിൻ്റെ വെല്ലുവിളികളോടും ഏറ്റുമുട്ടിയ കേരള ജനതയുടെ മുഖം എന്നും എല്ലാവർക്കും മാത്രകയായിരിക്കും.
ഇത് കേരളമാണ് പച്ചപ്പും ഹരിതാഭയും നിറഞ്ഞ കൊച്ചു കേരളം. പരസ്പരം താങ്ങായും തണലായും നിൽക്കുന്ന ഒരു കൂട്ടം പച്ച മ്നുഷ്യരാണ് ഇന്ന് കേരളം. എന്നൽ ക്ഷെണിക്കപ്പെടാതെ എത്തുന്ന ചില അതിഥികൾ നമ്മെ അതിജീവനത്തിൻ്റെ പാതയിലേക്ക് തള്ളിവിടുന്നു.പ്രളയം , നിപ്പ പിന്നെ ഇപ്പോൾ കൊറോണയും. പ്രളയത്തെയും നിപ്പയേയും കീഴ്പ്പെടുത്താൻ സഹായിച്ചവർ ഇന്നും നമുക്കു മുമ്പിൽ കരളുറപ്പോടെ നിൽപ്പുണ്ട്.
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂഷ്മജീവിയാണ് കൊറോണ വൈറസ്. കോവിഡ് 19 എന്ന രോഗത്തിനു മുന്നിൽ ലോക രാഷ്ട്രങ്ങൾ മുട്ടുമടക്കിയപ്പോഴും നമ്മുടെ കൊച്ചു കേരളം അവർക്കുമുന്നിൽ മതൃകയായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവനുവേണ്ടി ഓടിനടക്കുകയാണ് ആരോഗ്യവകുപ്പും ജനസേവകരും നിയമപാലകരും. ബ്രേക്ക് ദി ചെയിൻ , അടച്ചുപൂട്ടൽ ഇവയൊക്കെ നമുക്കിടയിൽ നടപ്പാക്കിയപ്പോഴാണ് പലർക്കും ഈ വലിയ വിപത്തിനെ പറ്റി തിരിച്ചറിവുണ്ടായത്. സ്ര്ക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ തീർത്തും ഒരു സംരക്ഷണവലയം തന്നെയാണെന്നതിൽ സംശയമില്ല. നമുക്കുവേണ്ടി നമ്മുടെ നാടിനുവേണ്ടി വീടിനുള്ളിലിരിക്കുന്ന-മണ്ണിനെയും മനുഷ്യാനെയും സ്നേഹിക്കുന്ന-ജനങ്ങൾക്ക് ഇതിലും വലിയ മാറ്റങ്ങൾ കാണേണ്ടിവരാം .
ഈ കരുത്തും നിശ്ചയ ദാർഡ്യവും നമുക്ക് ലഭിച്ച ഈ കാലഘട്ടത്തിൻ്റെ സ്മ്മാനമാണ്. ഈ കൊച്ചുകേരളത്തിൻ്റെ ഭാഗമായി ജീവിക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|