ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ കൊറോണ.
സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ കൊറോണ.
എൽ. എസ്. എസ്. പരീക്ഷയുടെ തിരക്കൊക്കെ കഴിഞ്ഞു നമ്മളെല്ലാം വളരെ സന്തോഷത്തിലായിരുന്നു. മാർച്ച് 18, 19, 20 തീയതികളിൽ സ്കൂൾ വാർഷികം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മൾ എല്ലാവരും വാർഷികത്തിന്റെ തയ്യാറെടുപ്പിലായിരുന്നു. ഗ്രൂപ്പായും അല്ലാതെയും ധാരാളം പരിപാടികൾക്ക് ഞാനും ഉണ്ടായിരുന്നു. ഈ വർഷത്തെ വാർഷികത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമ്മൾ നാലാം ക്ലാസുകാരുടെ എൽ. പി. എസ്സിലെ അവസാനത്തെ വാർഷികം. അതുകൊണ്ട് തന്നെ നല്ല രീതിയിൽ പങ്കെടുക്കണമെന്ന് നമ്മളും തീരുമാനിച്ചു. ഒരു വർഷം മുഴുവനും പങ്കെടുത്ത ക്വിസ് മത്സരങ്ങളുടെയും കലോത്സവത്തിന്റെയും ഒക്കെ ട്രോഫികൾ കിട്ടുന്ന ദിവസം. എനിക്കുമുണ്ട് ധാരാളം സമ്മാനങ്ങൾ. എല്ലാം കൊണ്ടും അധ്യാപകരും വിദ്യാർത്ഥികളും വളരെ സന്തോഷത്തിലായിരുന്നു..... മാർച്ച് 10 ചെവ്വാഴ്ച. അന്നും പതിവ് പോലെ നമ്മൾ സ്കൂളിലെത്തി. ഉച്ച ഭക്ഷണത്തിനു ശേഷം നമ്മൾ കളിക്കുകയായിരുന്നു. അപ്പോഴാണ് ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞത്. കൊറോണ എന്ന പകർച്ച വ്യാധി ലോകം മുഴുവനും പടർന്നു പിടിക്കുന്നത് കൊണ്ട് വിദ്യാലയങ്ങക്ക് ഇന്നുമുതൽ വേനൽ അവധി നൽകുമെന്ന്... ഒഴുകി കൊണ്ടിരുന്ന പുഴ പെട്ടെന്ന് നിലച്ച പോലെ എനിക്ക് തോന്നി... എന്ത് ചെയ്യണമെന്നറിയില്ല. ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനുള്ള സമയവുമായില്ല. നമ്മൾ നാലാം ക്ലാസ്സുകാരെയാണ് ഇത് ഏറെ സങ്കടപ്പെടുത്തി യത്. ഒരൊറ്റ ഉച്ച കൊണ്ട് നമ്മൾ അവിടുത്തുകാരല്ലാതായി. ഇനി പഠിത്തമില്ല, പരീക്ഷയില്ല, വാർഷികാഘോഷങ്ങളില്ല, യാത്രയയപ്പില്ല, എല്ലാം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു..... നമ്മുടെ ടീച്ചറിനോട് വല്ലാത്ത ആത്മ ബന്ധമുണ്ടായിരുന്നു നമ്മൾക്ക്. പെട്ടെന്ന് പിരിയേണ്ടി വന്നപ്പോൾ വല്ലാത്ത വിഷമം തോന്നി. ആകെ വീണു കിട്ടിയ കുറെ മണിക്കൂറുകൾ നമ്മൾ ടീച്ചറിനോടൊപ്പം ചിലവഴിച്ചു. ടീച്ചറിനെ മണവാട്ടിയാക്കി നമ്മൾ ഒപ്പന കളിച്ചു. കെട്ടിപിടിച്ചു യാത്ര പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ട അധ്യാപകരോടെല്ലാം നമ്മൾ ഓടി നടന്നു നമ്മൾ യാത്ര പറഞ്ഞു. അങ്ങനെ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ 6 വർഷം ഞാൻ ചിലവഴിച്ച എന്റെ വിദ്യാലയത്തോടും അവിടുത്തെ എന്റെ കൂട്ടുകാരോടും ഒരൊറ്റ ഉച്ച കൊണ്ട് ഞാൻ വിട പറഞ്ഞു............. എന്റെ പള്ളിക്കൂടത്തിന്റെ ഓരോ പടികൾ ഇറങ്ങുമ്പോഴും എനിക്ക് അന്യമാകുന്ന ഇന്നലകളുടെ ഓർമ്മകളായിരുന്നു മനസ്സ് മുഴുവനും.............
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം