Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം
ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി കൊറോണ എന്ന വൈറസിൽ നിന്നും രൂപം കൊണ്ട കോവിഡ് 19 എന്ന വിപത്താണ്. മാനവരാശിയെ അത് ഒന്നടങ്കം വിഴുങ്ങി കൊണ്ടിരിക്കുന്നു. മനുഷ്യരായ നമുക്ക് കാണാൻ പോലും കഴിയാത്ത ഈ വൈറസ് അതിഭീകരനാണ്. ശാസ്ത്രത്തെ പോലും പിന്തള്ളി അത് മുന്നേറുന്നു . ഇത്തരം ദുരന്തങ്ങൾക്കെല്ലം യഥാർത്ഥ കാരണക്കാർ മനുഷ്യർ തന്നെയാണ് . മാംസത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം പല ജീവികളെയും കൊന്നു തിന്നാൻ പ്രേരിപ്പിക്കുന്നു അവയുടെ അവശിഷ്ടങ്ങളും മറ്റും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നു. വൃത്തിഹീനമായ ചുറ്റുപാടുകൾ നമ്മൾ തന്നെ സൃഷ്ടിക്കുന്നു. എന്തും ഉപയോഗിച്ചതിന് ശേഷം അവശിഷ്ടങ്ങൾ മണ്ണിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ പ്രകൃതി തന്നെ അതിന് പ്രതികാരം ചെയ്യുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന നമ്മൾ ഒന്നുംതന്നെ ആലോചിക്കുന്നില്ല മണ്ണ് മലിനീകരണം, പരിസരമലിനീകരണം, ജലമലിനീകരണം, വായുമലിനീകരണം, അങ്ങിനെ പ്രകൃതി മലിനീകരണം നമ്മളായി തന്നെ രൂപപ്പെടുത്തിയിരിക്കുന്നു. അങ്ങിനെ ജനസംഖ്യാ വർദ്ധനവിനനുസൃതമായി പ്രകൃതി മലിനീകരണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു .
കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ വീട്ടിൽ തന്നെ തുടരുക , കൈകളും ചുറ്റുപാടുകളും വൃത്തിയായിസൂക്ഷിക്കുക,
സുരക്ഷിത അകലം പാലിക്കുക ,
പൊതുസ്ഥലത്ത് എല്ലായ്പ്പോഴും മുഖാവരണവും കയ്യുറയും ധരിക്കുക, എന്നിവയൊക്കെ കൃത്യമായി പാലിക്കുന്നതോടൊപ്പം , ഭാവിയിലെങ്കിലും പ്രകൃതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കി പ്രകൃതിയെ കാത്തുസൂക്ഷിക്കുക, അല്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തങ്ങളായിരിക്കും പ്രകൃതിയെ സ്നേഹിച്ച് പകരം നമുക്ക് സ്നേഹം വാങ്ങാം , പണത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ നമ്മൾ കാരണം പ്രകൃതി മരിക്കരുത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|