ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണ്

എൻ പ്രായം യൗവ്വനമായിട്ടും

മാലോകർ എന്നെ വൃദ്ധനാക്കി.

ജീവനേകിയ ഞാൻ ഇന്ന്

ജീവനായി കേഴുന്നു.

പാരിൻ വിശപ്പകറ്റിയ

വയലേലകൾ എവിടെ

പാരിൻ ദാഹമകറ്റിയ

തണ്ണീർക്കുടങ്ങൾ എവിടെ

മാലിന്യം വലിച്ചെറിയുന്നുവെന്നിൽ

മരണത്തിൻ പുഴുവരിക്കുന്നു.

കാലമാം ചിത്രത്തിൻ ഇടയിൽപെട്ട്

ഞാൻ ഞെരിഞ്ഞമരുന്നു

എന്നെ രക്ഷിക്കാനാരുണ്ടിവിടെ

സ്നേഹമൂട്ടി വളർത്തിയ മാലോകരേ ..

ഹിബ ഫാത്തിമ പി ടി
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത