ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയാം അമ്മ

പരിസ്ഥിതിയെ കാത്തു സൂക്ഷിക്കൽ ഓരോ വ്യക്തിയുടേയും കടമയാണ്. പരിസ്ഥിതി നമുക്ക് ഒരു ചെലവുമില്ലാതെ ഒരുപാട് വരദാനങ്ങൾ നൽകുന്നു. ശുദ്ധജലം, ശുദ്ധവായു തുടങ്ങി എണ്ണിയാൽ തീരാത്തവ . പക്ഷേ മനുഷ്യൻ തൻ്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഇവയെ എല്ലാം നശിപ്പിക്കുന്നു. അവൻ ഭാവി തലമുറയെ പോലും ഓർക്കുന്നില്ല. അവൻ മരങ്ങൾ നശിപ്പിക്കുന്നു. വൃക്ഷത്തൈ നടുന്നുവെന്നാലും അവയെ പരിചരിക്കുന്നില്ല. തദ്വാര അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നു. കൂടാതെ ധാരാളം പക്ഷികളുടെ വാസസ്ഥലം നശിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യന് തന്നെ ഭീഷണിയായി മാറുന്നുമുണ്ട്. പ്ലാസ്റ്റിക്കിൻ്റെ അനിയന്ത്രിത ഉപഭോഗമാണ് മറ്റൊരു പ്രശ്നം. ഭാരത സർക്കാർ ഇപ്പോൾ ഈ പ്രശ്നം ഒരല്പം നിയന്ത്രിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കത്തിക്കുന്നത് മാരകമായ രോഗങ്ങളെ വിളിച്ച് വരുത്തും. രോഗം ചികിത്സിച്ച് മാറ്റുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതല്ലെ നല്ലത്. ഇതുപോലെത്തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ശുചിത്വവും. അതുവും നമ്മുടെ ആരോഗ്യത്തിന് മർമപ്രധാനമായ ഒന്നാണ്. ഓരോ വ്യക്തിയും ഞാൻ ശുചിത്വം പാലിക്കും എന്നൊരു തീരുമാനമെടുത്താൽ ചില രോഗങ്ങളെയെങ്കിലും ഒരു പരിധിവരെ തടയാൻ സാധിക്കും തൻ്റെ ശരീരത്തെ വൃത്തിയാക്കുന്നത് പോലെത്തന്നെ ചുറ്റുപാടിനും ശ്രദ്ധ നൽകുക. അപ്പോൾ നാടും വൃത്തിയാകും. പച്ചക്കറി അവശിഷ്ടങ്ങൾ മറ്റ് ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കമ്പോസ്റ്റ് ആക്കി മാറ്റുക. വെള്ളം കെട്ടി നിൽക്കുന്ന ചിരട്ടകൾ തുടങ്ങിയവയിലെ ജലം ഒഴിവാക്കുക. കൊതുകിന്റെ പെരുപ്പം അത് കുറയ്ക്കും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുന്നത് ശീലമാക്കുക. ദിവസവും ശരീരം വൃത്തിയാക്കുക. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ശുചിത്വത്തിന് പങ്കുണ്ട്. പല തരം വിറ്റാമിൻ അടങ്ങിയ പച്ചക്കറികൾ കഴിക്കുക. , ധാരാളം വെള്ളം കുടിക്കുക , സമീകൃതാഹാരം കഴിക്കുക എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ്. ശുചിത്വത്തിലൂടെ നമുക്ക് നമ്മുടെ മനസ്സും ആരോഗ്യവും മികച്ചതാക്കാം

നഹ് ല ഷെറിൻ
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം