ഗവ. എച്ച് എസ് പേരിയ/അക്ഷരവൃക്ഷം/അതിജീവിച്ചിടും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


അതിജീവനം

ചാറ്റൽ മഴയായ് വന്നു നീ
പെരുമഴയായ് പ്രളയമായ് മാറി നീ
ഒരുപാടു നാശം വിതച്ചു നീ
ഒരുപാടു മനുഷ്യരെ കൊന്നു നീ
എങ്കിലും അതിജീവിച്ചു നാം
വവ്വാലിൽ നിന്നും വന്നു
നിപ്പായെന്ന പേരിൽ നിന്നെ വിളിച്ചു
ഒരുപാട് മനുഷ്യരെ കൊന്നു നീ
ഒരുപാട് ഭയം സൃഷ്ടിച്ചു നീ
എങ്കിലും അതിജീവിച്ചു നാം
പണിയായ് ചുമയായ് ശ്വാസം മുട്ടലായ് തുടക്കം
കൊറോണ ,കോവ്ഡ് എന്നാണ് പേര്
കൊന്നുകൊണ്ടിരിക്കുന്നു ഇവൻ
ഇത്തിരിക്കുഞ്ഞൻ സ്തംഭിപ്പിച്ചു ലോകത്തെ
എങ്ങനെയും നാം അതിജീവിച്ചിടും
നാം അതിജീവിച്ചിടും .....
 
 

ആര്യ എ എസ്
8 A ഗവ :ഹൈസ്കൂൾ പേരിയ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത