അതിജീവനം
ചാറ്റൽ മഴയായ് വന്നു നീ
പെരുമഴയായ് പ്രളയമായ് മാറി നീ
ഒരുപാടു നാശം വിതച്ചു നീ
ഒരുപാടു മനുഷ്യരെ കൊന്നു നീ
എങ്കിലും അതിജീവിച്ചു നാം
വവ്വാലിൽ നിന്നും വന്നു
നിപ്പായെന്ന പേരിൽ നിന്നെ വിളിച്ചു
ഒരുപാട് മനുഷ്യരെ കൊന്നു നീ
ഒരുപാട് ഭയം സൃഷ്ടിച്ചു നീ
എങ്കിലും അതിജീവിച്ചു നാം
പണിയായ് ചുമയായ് ശ്വാസം മുട്ടലായ് തുടക്കം
കൊറോണ ,കോവ്ഡ് എന്നാണ് പേര്
കൊന്നുകൊണ്ടിരിക്കുന്നു ഇവൻ
ഇത്തിരിക്കുഞ്ഞൻ സ്തംഭിപ്പിച്ചു ലോകത്തെ
എങ്ങനെയും നാം അതിജീവിച്ചിടും
നാം അതിജീവിച്ചിടും .....