ഗവ. എച്ച് എസ് കുറുമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മികവുറ്റ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.വായന ദിനം,ബഷീർ അനുസ്മരണം,സാഹിത്യ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
വായന ദിനം
വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ചു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി ആസ്വാദന കുറിപ്പ്,പുതുവായന,ക്വിസ്,വായന മത്സരം,പുസ്തക പരിചയം,പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ അനുസ്മരണം
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീറിൻെറ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.