ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

വർണ്ണശഭളമായ പ്രവേശനോത്സവത്തോടെയാണ് 2023-24 അധ്യയന വർഷത്തെ നാം എതിരേറ്റത്.പ്രീപ്രെെമറി മ‍ുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് എത്തിയ നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ച‍ു. ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള എന്നിവർ പ്രസംഗിച്ച‍ു.ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദിയും പറഞ്ഞ‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തെെകൾ കെണ്ട്‍വന്നു.സ്‍കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച്‌ ഈ അധ്യയന വർഷത്തെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,കൊളാഷ് നിർമ്മാണം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.

അഭിരുചി പരീക്ഷ

2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ു്ക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 13 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

വായന ദിനം

വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ച‍ു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി ആസ്വാദന കുറിപ്പ്,പ‍ുതുവായന,ക്വിസ്,വായന മത്സരം,പ‍ുസ്തക പരിചയം,പ‍ുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

യോഗ ക്ലാസ്

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ 20-06-2023 ന് യോഗ ക്ലാസ് സംഘടിപ്പിച്ച‍ു.യോഗ ഇൻസട്രക്ടറ‍ും പടിഞ്ഞാറത്തറ ആയ‍ൂർവേദ ഡിസ്‍പെൻസറിയിലെ ഡോൿടറ‍ുമായ ഡോ: ആയിഷ ഫെബിന ക്ലാസിന് നേതൃത്തം നൽകി.

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനവ‍ുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.ജൂൺ 26 ന് സ്‍കൂൾ അസംബ്ലിയിൽ സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ ലഹരി വിരുദ്ധ സന്ദേശം നൽകി.ഇതോടന‍ുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമ‍ുള്ള ലഹരി വിരുദ്ധ ക്ലാസുകൾ, പോസ്റ്റർ രചന, പ്രസംഗം, സ്കിറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ച‍ു.

ബഷീർ അന‍ുസ്‍മരണം

മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.

കഥോത്സവം

പ്രീപ്രെെമറി കുട്ടികളിൽ ഭാഷാ വികാസവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി കഥോത്സവം എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ കുട്ടികൾക്ക് പറഞ്ഞ് നൽകി ഉദ്ഘാടനം ചെയ്തു.വിശിഷ്ടാതിഥി ജോണി മാസ്‍റ്റർ,ബി ആർ സി ട്രെെനർ ശാരിക, മറ്റ് അധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിലരെല്ലാം വിവിധ കഥകൾ അവതരിപ്പിച്ച‍ു.ഈ പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരു അനുഭവമായി. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ സ്വാഗതവും സെെനബ ടീച്ചർ നന്ദിയും പറഞ്ഞ‍ു.

എൿസ്‍ലെൻസ് അവാർഡ്

2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ അർഹത നേടിയത്.09-07-2023 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫി,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ ഗോപിനാഥ് മ‍ുത‍ുകാടിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.

ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജൂലെെ 11 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ പ്രെെമറി , ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2023 ജൂലെെ 21 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ക്വിസ്, റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 22-07-2023 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടിയിലെ ജിൻഷാ തോമസ് ക്യാമ്പിന് നേതൃത്തം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

എൻ ഡി ആറ് എഫ് പരിശീലനം

സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവ‍ും, മോൿട്രില്ല‍ും സംഘടിപ്പിച്ച‍ു.29-07-2023 ന് സംഘടിപ്പിച്ച‍ പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.എൻ ഡി ആറ് എഫ് ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല ക്ലാസിന് നേതൃത്തം നൽകി.

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ച‍ു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ച‍ു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവ‍ും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

സചിത്ര ശില്പശാല

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സചിത്ര പാഠപുസ്തക ശില്പശാല സംഘടിപ്പിച്ച‍ു. പഠനം ലളിതവും രസകരവുമാക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ച‍ത്.

യ‍ുദ്ധവിര‍ുദ്ധദിനം

സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 9 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് യ‍ുദ്ധവിര‍ുദ്ധ സന്ദേശം നൽകി.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ്,അധ്യാപകരായ അന്നമ്മ പി യു, പ്രസീഷ് കെ,ഹബീബ എന്നിവർ പ്രസംഗിച്ച‍ു. കുട്ടികൾ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി.സഡാക്കോ സുസുക്കി കൊക്കുകൾ കൊണ്ട് നിർമ്മിച്ച വലിയ മാതൃക ശ്രദ്ധേയമായ പ്രവർത്തനമായി.

സ്വാതന്ത്യദിനാഘോഷം

ഇന്ത്യയ‍ുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എന്നിവർ പ്രസംഗിച്ച‍ു. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദി പറഞ്ഞ‍ു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും പങ്കെടുത്തവർക്കെല്ലാം മധ‍ുരം വിതരണം ചെയ്യുകുയ‍ും ചെയ്‍തു.

ഓണാഘോഷം

ആഗസ്ത് 25 ന് വിവിധ മത്സര പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ച‍ത്.പ‍ൂക്കള മത്സരം,ചാക്കിലോട്ടം, മിഠായി പെറ‍ുക്കൽ,സൂചിയിൽ ന‍ൂൽ കോർക്കൽ,ബിസ്ക്കറ്റ് കടി, ഫ്രീ കിക്ക്, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ വിഭവസമൃദമായ ഓണസദ്യയും ഒരുക്കി.

ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

2022-25 ബാച്ചില ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 01-09-2023 ന് വെള്ളിയാഴ്ച്ച സംഘടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.ഹെെസ്കൂളിലെ എൽ കെ മാസ്റ്റർ ജോഷി മാസ്റ്റർ ക്ലാസെടുത്തു.കുട്ടികൾക്ക് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

വരയ‍ുത്സവം

പ്രീപ്രെെമറി കുട്ടികള‍ുടെ കുഞ്ഞുവരകളെ വർണ്ണചിറകുവിരിച്ച ചിത്രങ്ങളാക്കി മാറ്റ‍ുന്നതിന് രക്ഷിതാക്കൾ ക്കായി വരയ‍ുത്സവ ശില്പശാല സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.പ്രീപ്രെെമറി അധ്യാപികമാർ ക്യാമ്പിന് നേതൃത്തം നൽകി.

വിജയോത്സവം

2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.12-9-2023 ന് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പ‍ഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്കും , LSS സകോളർഷിപ്പ് ജേതാക്കളൾക്കും, മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ നൽകി ആദരിക്കുകയുണ്ടായി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ ശ്രീ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ശ്രീമതി ജസീല റംളത്ത്, വാർഡ് മെമ്പ‍ർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി തുടങ്ങിയവ‍ർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും അനുമോദിച്ച‍ു.വിദ്യാലയത്തിന് നൂറ് ശതമാനം റിസൾട്ട‍ും നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടാനും കഴിഞ്ഞിരുന്നു.

വിവിധ പദ്ധതികള‍ുടെ ഉദ്ഘാടനം

ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ആൺ കുട്ടികൾക്കും, പെൺ കുട്ടികൾക്കുമുള്ള രണ്ട് മനോഹരമായ ടേയിലറ്റ് ബ്ലോക്കുകളുടെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി നവീകരിച്ച ലെെബ്രറിയുടെയും,സർക്കാറിൻെറ "സ്‍റ്റാർസ്" പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് വഴി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് സ്മാർട്ടാക്കിയ പ്രീ പ്രെെമറിയുടെയും ഉദ്ഘാട ചടങ്ങ് 12-9-2023 ന് സംഘടിപ്പിക്കുകയുണ്ടായി.

ടേയിലറ്റ് ബ്ലോക്കുകളുടെയും,നവീകരിച്ച ലെെബ്രറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.നവീകരിച്ച പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ച‍ു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട്,താല‍ൂക്ക് കോർഡിനേറ്റർമാർ,പി ടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത‍ു.

പി ടി എ യ‍ുടെ അനുമോദനം

എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം നേട്ടത്തിന് അഹോരാത്രം പ്രയത്നിച്ച വിദ്യാലയത്തിലെ അധ്യാപകരെ വിജയോത്സവ വേദിയിൽ അനുമോദിച്ചു.12-9-2023 ന് സംഘടിപ്പിച്ച ചടങ്ങിൽസ്ഥാപനത്തിനുള്ള ഉപഹാരം പി ടി എ പ്രസിഡൻറ് കെ മ‍ുഹമ്മദ് ഷാഫിയിൽ നിന്ന് ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് സ്വീകരിച്ച‍ു.

ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ്

2023-26 ബാച്ചിലേ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

സ്‍കൂൾ കായികമേള

2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെ‍പ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.

ക്ലാസ് പി ടി എ യോഗം

സ്‍കൂളിലെ ഹെെസ്കൂൾ,പ്രെെമറി വിഭാഗത്തിലെ ക്ലാസ് പി ടി എ യോഗം 19-09-2023, 10-11-2023 തിയ്യതികളിൽ സംഘടിപ്പിച്ച‍ു. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.

ബോധവത്ക്കരണ ക്ലാസ്

ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി.ഉത്തരവാദിത്ത പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ 2023 സെപ്തമ്പർ 19 ന് സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേതൃത്തം നൽകി.

ഗാന്ധിജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.എൽ പി വിഭാഗത്തിൽ വീഡിയോ പ്രദർശനം,ക്വിസ്,പതിപ്പ് നിർമ്മാണം എന്നിവയും യു പി വിഭാഗത്തിൽ ഗാന്ധിജി ചിത്രങ്ങൾ,ഗാന്ധിജിയുടെ ജീവചരിത്ര കുറിപ്പ്,ഗാന്ധിജിയുടെ ചിന്തകൾ,ഗാന്ധിജിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ-ടെെലെെൻ തുടങ്ങയ മത്സരങ്ങളും സംഘടിപ്പിച്ച‍ു.ഹെെസ്‍കൂൾ വിഭാഗത്തിൽ ക്വിസ്,ഗാന്ധിജിയെ വരയ്ക്കൽ,ഉപന്യാസ രചന,വീഡിയോ പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിക്കുകയ‍ുണ്ടായി.

സ്‍കൂൾ ശാസ്ത്രമേള

2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമ‍ൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ച‍ു.മികച്ച നിലവാരം പ‍ുലർത്തിയ ക‍ുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു.

ഊണിൻെറ മേളം

പഠനപ്രവർത്തനത്തിൻെറ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ ഒരുക്കിയ ഊണിൻെറ മേളം പരിപാടി വളരെ ശ്രദ്ധേയമായി.കുട്ടികൾ വിവിധങ്ങളായ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ട‍‍ുവന്നു.എൽ പി വിഭാഗം ടീച്ചേഴ്‍സ് നേതൃത്തം നൽകി

അന്താരാഷ്ട്ര ബാലികാദിനം

അന്താരാഷ്ട്ര ബാലികാദിനമായ ഒൿടോബർ 11 ന് പ്ലക്കാർഡ‍ുകൾ തയ്യാറാക്കി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച‍ു.

ശിശുദിനാഘേഷം

ശിശുദിനാഘേഷവ‍ുമായി ബന്ധപ്പെട്ട് പ്രീ പ്രെെമറി, പ്രീപ്രെെമറി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ചിക്കൻ കറി ഉൾപ്പെടെ നൽകി വിഭവസമൃദമായ ഉച്ചഭക്ഷണം നൽകുകയ‍ുണ്ടായി.

സ്കൂൾ കലോത്സവം 2023

സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.

ടീൻസ് ക്ലബ്ബ് ക്ലാസ്

ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കായി 17-11-2023 ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.തരിയോട് സി എച്ച് സി യിലെ ‍കൗൺസിലർ മുഹമ്മദലി ക്ലാസ് നയിച്ച‍ു.

ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കെെറ്റ്സ് ഫീൽഡ് ട്രിപ്പ്

2022-25 ലിറ്റിൽ കെെറ്റ്സ് ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേക്സ്എന്ന ഫ‍ുഡ് നിർമ്മാണ സ്ഥാപനത്തിലേക്ക് 21-11-2023ന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ച‍ു.ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെറത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

സെെബർ സ‍ുരക്ഷാ പരിശീലനം

ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് രക്ഷിതാക്കൾക്കായി സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലന ക്ലാസ് നൽകി. രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്തം നൽകി.

സ്‍കൂൾ ബസ് ഉദ്ഘാടനം

കുറുമ്പാല ഗവ: ഹൈസ്കൂളിന് അഡ്വ: ടി സിദ്ധിഖ് എം എൽ എ യുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.27-11-2023 ന് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് തയ്യാറാക്കിയ 2023-24 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ച‍ു.ചടങ്ങിൽ ടി സിദ്ധിഖ് എം എൽ എ,ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള, എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പങ്കെട‍ുത്തു.

പഠന-വിനോദ യാത്ര

ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര 25-11-2023 മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.

സ്റ്റാഫ് ട‍ൂറ്

വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.

കരാട്ടെ ക്ലാസ്

യു പി, ഹെെസ്കൂൾ പെൺകുട്ടികൾക്കായി നൽകുന്ന കരാട്ടെ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.ജുബിൻ സകരിയ്യ ക്ലാസ് നയിച്ച‍ു.

പാലിയേറ്റീവ് കെയർ ദിനം

പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ് വിദ്യാലയം സന്ദർശിക്കുകയും ഇതിൻെറ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്‍തു.

വാർഷികാഘോഷം

സ്‍കൂൾ വാർഷികം മായികം 2024 എന്ന പേരിൽ വിപുലമായി ആഘോഷിച്ച‍ു.27-02-2024ന് സ്‍ക‍ൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് ഉദ്ഘാടനം ചെയ്തു. പ്രീപ്രെെമറി,പ്രെെമറി,ഹെെസ്കൂൾ വിഭാഗം കുട്ടികളുടെ കലാപരിപാടികൾ മികച്ച നിലവാരം പ‍ുലർത്തി.

ആട്ടവ‍ും പാട്ട‍ും

പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.

പഠനോത്സവം 2023

കുട്ടികള‍ുടെ പഠന മികവുകൾ പൊതുസമ‍ൂഹത്തിന് മ‍ുമ്പിൽ അവതരിപ്പിക്കുന്ന പഠനോത്സവം പരിപാടി 12-03-2024 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾ,ജനപ്രതിനിധികൾ പങ്കെടുത്തു.

തനത് പ്രവർത്തനങ്ങൾ

സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്,പൊലിമ

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്,പൊലിമ എന്നീ പ്രോഗ്രാമുകൾ മികച്ച രൂപത്തിൽ നടത്താൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൾ വിഭാഗത്തിൽ സബ്‍ജക്ട് ക്ലിനിക്ക്,യു പി വിഭാഗത്തിൽ അക്ഷരചെപ്പ്, എൽ പി വിഭാഗത്തിൽ പൊലിമ എന്നീ പേരുകളിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഇവ സംഘടിപ്പിച്ചത്.

വിജയജ്വാല

SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെ. 5: 15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്.ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് നേടാനും നാല് ഫുൾ എ പ്ലസും,മറ്റുള്ളവർക്കെല്ലാെ മികച്ച ഗ്രേഡ‍ുകൾക്ക് അർഹരാക്കാനും സാധിച്ചിട്ടുണ്ട്.ഇവർക്കെല്ലാം സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും ശ്രമിച്ചിട്ടുണ്ട്.

പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേയനമാക്കുന്ക ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.

പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി 2023-24

പേര് സ്ഥാനം ഫോൺനമ്പർ
മ‍ുഹമ്മദ് ഷാഫി പ്രസിഡൻറ് 9605037993
അബ്‍ദുൾ റഷീദ് കെ സെക്രട്ടറി 9961958577
ഷൗക്കത്ത് ഫെെസി വെെ.പ്രസിഡൻറ് 9744357552
മുഹമ്മദ് കെ അംഗം 9947092254
ശ്രീനിവാസൻ കെ എസ് അംഗം 9947414614
ഹസീന കെ അംഗം 9562586095
നഫീസ അംഗം 9645513102
റഫീന അംഗം 8156848125
ലത ചന്ദ്രൻ അംഗം 7510802355
ഹാരിസ് കെ അംഗം 9961173090
ഗോപീദാസ് എം എസ് അംഗം 8086236555
വിദ്യ എ അംഗം 9605238705
അന്നമ്മ പി യു അംഗം 9544019322
ജിൻസി ജോർജ് അംഗം 9562082024
സുധീഷ് വി സി അംഗം 9961799808

പ്രധാന മികവ‍ുകൾ_2023-24

  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
  • 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
  • 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം.
  • SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
  • 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
  • 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
  • 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ ആയിഷ തഹ്‍ലിയ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡ‍ും നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ (ഗണിതം) നമ്പർ ചാർട്ട് യു പി വിഭാഗത്തിൽ ആദില ഫാത്തിമ,ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് വി, പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ, സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ യുപി വിഭാഗത്തിൽ മ‍ുഹമ്മദ് നാഫിഹ് ടി,ഷ‍ുമെെസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം എംബ്രേയിഡറിയിൽ ആയിഷ തഹ്‍ലിയ,സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ,ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
  • 2023-24 ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കായിക മേളയിൽ സ്റ്റാഡിംഗ് ബ്രോഡ്ജമ്പിൽ മുഹമ്മദ് വി യു രണ്ടാം സ്ഥാനവും,ഹെെജമ്പിൽ ഫവാസ് തമീം മൂന്നാം സ്ഥാനവ‍ും നേടി.
  • സി വി രാമൻ ജില്ലാതല ഉപന്യാസ മത്സരത്തിൽ ഹെെസ്കൂൾ വിഭാഗത്തിൽ ശിവന്യ കെ എസ് മ‍ൂന്നാം സ്ഥാനം നേടി.
  • ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.