ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷം പത്താം ക്ലാസ്സിൽ പരീക്ഷയെഴുതുന്ന കുട്ടികളിൽ ആത്മവിശ്വാസo വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി വിജയജ്വാല ഗോത്ര ജ്വാല പദ്ധതിയുടെ ഭാഗമായി 392 കുട്ടികൾക്കൾക്കു വേണ്ടി 3 ബാച്ചിലായി കൗൺസിലിങ്ങ് നടത്തി. പ്രമുഖ വിസാറ്റ് കൗൺസിലർ സുജിത്ത് ലാൽ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, എസ് ആർജി കൺവീനർ അനിൽകുമാർ ക്യാമ്പ് കൺവീനർമാരായ ജയ് സി ജോസ് , തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി
മലയാള ഭാഷാദിനം - ഗോത്രപൈതൃക പഠനങ്ങൾ പ്രകാശനം ചെയ്തു
ആദിവാസി വിഭാഗങ്ങളോട് പൊതു സമൂഹം വച്ചുപുലർത്തുന്ന മനോഭാവത്തിൽ കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രസ്താവിച്ചു. അവർക്ക് തുല്യ നീതിയും , പൗരാവകാശങ്ങളും ഉറപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടാൽ അത് ജനാധിപത്യ സംവിധാനത്തിന്റെ അപചയത്തിന് വഴിയൊരുക്കും. ഡോ. ബാവ കെ. പാലുകുന്ന് എഡിറ്റുചെയ്ത ഗോത്ര പൈതൃക പഠനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡണ്ട് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ആദ്യ പ്രതി ഏറ്റുവാങ്ങി.കവയിത്രി പ്രീത ജെ. പ്രിയദർശിനി പുസ്തകം പരിചയപ്പെടുത്തി. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , കഥാകൃത്ത് ഷാജി പുൽപ്പള്ളി, താജ് മൻസൂർ, ഡോ.കെ.കെ.ബിജു, ഡോ.എം.പി വാസു, ജോയ് വി. സ്കറിയ, കെ. അനിൽ കുമാർ , പി.എ ജലീൽ , പി.കെ ജയചന്ദ്രൻ , അനിൽ കുറ്റിച്ചിറ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 13 ഗോത്രവിഭാഗങ്ങളുടെ ജീവിതവും സംസ്കാരവും പഠന വിധേയമാക്കുന്ന പുസ്തകം നീർമാതളം ബുക്സാണ് പ്രസിദ്ധീകരിച്ചത്.
റിപ്പബ്ലിക് ദിനാഘോഷം
എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ മുഖ്യപ്രഭാഷണം നടത്തി.
ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു
മീനങ്ങാടി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു കൊണ്ട് എൻ.എസ്.എസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമായ 'വി കെയർ ' പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ചടങ്ങിൽ വെച്ചു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി വർഗീസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, ജോയ് വി.സ്കറിയ, ആശാരാജ്, ഡോ.ബാവ കെ.പാലുകുന്ന്, പി ടി.ജോസ്, ബോബി ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങളുടെയും, ദേശീയ നേതാക്കളുടെയും ചിത്രങ്ങളാണ് ഫ്രീഡം വാളിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യസമരം,ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ദണ്ഡിയാത്ര എന്നിവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിശിൽപം അനാച്ഛാദനം ചെയ്തു
മീനങ്ങാടി: വിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവം രാജ്യത്തിനു മാതൃകയാണെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും, ഗുണനിലവാരത്തിന്റെയും മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങൾ അഭിമാനകരമായ നേട്ടങ്ങങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച പി.ടി.എ ക്ക് ലഭിച്ച പുരസ്കാരത്തുക വിനിയോഗിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി ശിൽപത്തിന്റെ അനാച്ഛാദനവും,, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉഷാ രാജേന്ദ്രൻ, ടി.പി ഷിജു, പി.വി വേണുഗോപാൽ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, പി.കെ.ഫൈസൽ, എം.വി പ്രിമേഷ്, വി.എം വിശ്വനാഥൻ, സി.പി കുഞ്ഞുമുഹമ്മദ്, എം.രഘുനാഥ്, ഡോ.ബാവ കെ.പാലുകുന്ന് ,പി.ടി ജോസ്, ടി.ടി. രജനി, കെ. അനിൽ കുമാർ, കെ.സുനിൽ കുമാർ, നിരഞ്ജ് കെ. ഇന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ശിൽപം നിർമിച്ച ചേരാസ് രവിദാസിനെയും, കവാടം നിർമിച്ച കോൺട്രാക്ടർ എൻ.റിയാസിനെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ ജോയ് വി.സ്കറിയ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന 'ഗാന്ധി ദർശനത്തിന്റെ സമകാലിക പ്രസക്തി ' എന്ന ശീർഷകത്തിലുള്ള സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ കെ.വി മനോജ് വിഷയമവതരിപ്പിച്ചു. മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
ജില്ലാതല സംസ്കൃത ദിനാഘോഷം
മീനങ്ങാടി- പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സംസ്കൃത ദിനാഘോഷം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സംസ്കൃതാധ്യാപകരുടെ കൂട്ടായ്മയാണ് സംസ്കൃതം കൗൺസിൽ. സ്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും നടന്ന ആഘോഷങ്ങളുടെ സമാപനം കൂടിയാണ് നടന്നത്.സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ പ്രശസ്ത വിജയം നേടിയവരെ PTA പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ എന്നിവർ അനുമോദിച്ചു.smc ചെയർമാൻ ടി. ഹൈറുദ്ദീൻ, പി.എസ്.ഗിരീഷ് കുമാർ ,എ കെ ശശി, സ്റ്റാഫ് സെക്രട്ടറി ടി ടി രജനി, ലിജിന, എം ബി ഹരികുമാർ ,എം രാജേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി പി ആർ ഉണ്ണി സ്വാഗതവും വൈത്തിരി സെക്രട്ടറി പി പി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
-
ശ്രീ രാജേന്ദ്രൻ സർ
-
സദസ്സ്
-
പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ
അനുമോദനം
പൊതു വിദ്യാഭ്യാസവകുപ്പ് സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയവരെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, SMC ചെയർമാൻ ടി. ഹൈറുദ്ദീൻ എന്നിവർ ചേർന്ന് അനുമോദിച്ചു.
എസ്.പി.സി ക്ലാമ്പ് തുടങ്ങി
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ"ചിരാത് "- ത്രിദിന അവധിക്കാല ശിൽപശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ സി പരീക്ഷയിൽ എ.പ്ലസ് നേടിയ സീനിയർ കാഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ജോയ് വി.സ്കറിയ, ടി.എം ഹൈറുദ്ദീൻ, പി.കെ ഫൈസൽ, എം അരവിന്ദൻ, രാം കുമാർ, ടി.മഹേഷ് കുമാർ, റജീന ബക്കർ, എ.ഡി മുരളിധരൻ, എ.ആർ ഷീജ, പവിത്ര സുരേഷ്, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
വാസുദേവൻ പിള്ള അനുസ്‌മരണവും നാടക ശിൽപശാലയും
മലയാള നാടകവേദിയെ ആധുനികവത്ക്കരിക്കുന്നതിൽ വയലാ വാസുദേവൻ പിള്ള വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രമുഖ നോവലിസ്റ്റും നാടകപ്രവർത്തകനുമായ കെ.ജെ ബേബി പ്രസ്താവിച്ചു. പാശ്ചാത്യ പൗരസ്ത്യ നാടക സങ്കൽപങ്ങൾ സ്വാംശീകരിച്ചു കൊണ്ട് മലയാള നാടകവേദിക്ക് ദിശാബോധവും ഊർജവും സമ്മാനിക്കാൻ അദ്ദേഹത്തിനു സാധിച്ചു.വയലാ വാസുദേവൻ പിള്ളയുടെ പതിനൊന്നാം ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിതി സാംസ്കാരിക വേദിയും, നാഷനൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, നാടകശിൽപശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടക സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി നാടകശിൽപശാലയ്ക്കു നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എഴുത്തുകാരായ പ്രീത ജെ പ്രിയദർശിനി, ഡോ.ബാവ കെ.പാലുകുന്ന് ,വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ നിർവ്വാഹക സമിതി അംഗം ആശാ രാജ്, ജോയ് വി. സ്കറിയ, ടി.എം. ഹൈറുദ്ദീൻ, കെ.സുനിൽ കുമാർ, പി.ടി ജോസ്, കെ വി.അരുന്ധതി, ഐറിൻ ജോർജ്, എ.അമേയ എന്നിവർ പ്രസംഗിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്ക് നാടകാഭിനയത്തിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ മനോജ് , സുനിൽ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്‌കൂൾ ഐ ടി കോഡിനേറ്റർ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ മനോജ് ;ഡെപ്യൂട്ടി എച്ച് എം ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്‌കൂൾ കൈറ്റ് മിസ്ട്രസ് എസ് പി സബിത നന്ദി പറഞ്ഞു
സ്നേഹക്കൂട് താക്കോൽ കൈമാറി.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ പള്ളിക്കാമൂലയിൽ നിർധന കുടുംബത്തിനു നിർമിച്ചു നൽകിയ സ്നേഹക്കൂടിന്റെ താക്കോൽദാനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.സ്കൂൾവിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വീട്, കഴിഞ്ഞ പ്രളയകാലത്ത് പൂർണമായും നഷ്ടപ്പെട്ടിരുന്നു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ ലൗസൺ അമ്പലത്തിങ്കൽ, ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ ടി.പി യൂനുസ്, ജോയ് വി.സ്കറിയ, ഡോ.ബാവ കെ.പാലുകുന്ന്, പി.ടി.ജോസ്, ടി.ടി രജനി, ആശാ രാജ് എന്നിവർ പ്രസംഗിച്ചു.
ട്രാഫിക് നിയന്ത്രണമേറ്റടുത്ത് എസ്.പി. സി അംങ്ങൾ .
മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും , മീനങ്ങാടി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി വിദ്യാർഥികൾ ടൗണിലെ ഗതാഗതം നിയന്ത്രിച്ചു മാതൃകയായി. എസ്.പി.സി ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, എസ്.ഐ സി.കെ.ശ്രീധരൻ , കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി. മഹേഷ് കുമാർ , റജീന ബക്കർ , ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.ഡി മുരളീധരൻ, എ. ആർ ഷീജ എന്നിവരും , മീനങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചവരെ മധുരം നൽകി അഭിനന്ദിച്ചപ്പോൾ , മറ്റുള്ളവർക്ക് നിർദേശങ്ങളടങ്ങുന്ന ലഘുലേഖകൾ സമ്മാനിച്ച് ബോധവത്ക്കരിക്കുകയായിരുന്നു.
സെമിനാർ
ഗാന്ധി ദർശനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എസ് ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ കെ.വി മനോജ് വിഷയമവതരിപ്പിച്ചു. ഷിവി കൃഷ്ണൻ ,ഡോ. ബാവ കെ. പാലുകുന്ന്, ജോയ് വി സ്കറിയ, ടി.പി ഷിജു എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല
മീനങ്ങാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ടൗണിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. മീനങ്ങാടി 54 മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ തീർത്ത ചങ്ങലയിൽ, വിദ്യാർഥികളും, വ്യാപാരികളും, പൊതു ജനങ്ങളുമുൾപ്പെടെ മൂവായിരത്തിലേറെ പേർ കണ്ണികളായി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈം ബ്രാഞ്ച് ജില്ലാ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ , ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ , മീനങ്ങാടി എസ്.ഐ സി. രാം കുമാർ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബാവ കെ. പാലുകുന്ന് , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ, എസ്.പി . ജി ചെയർമാൻ പി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം
എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച
ലഹരിവിരുദ്ധ ചിത്രരചന
ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ ലഹരിവിരുദ്ധ ചിത്രരചന സങ്കടിപ്പിച്ചൂ .ബസ്‍ സ്റ്റാന്റ് പരിസരത്ത് വലിച്ച് കെട്ടിയ വലിയ ക്യാൻവാസിൽ പൗരപ്രമുഖരും കുട്ടികളും ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു.
ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം
സ്‌കൂൾ ലഹരി വിരുദ്ധ ക്ലബ് ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പതിനഞ്ചോളം കുട്ടികൾ ചാർട്ട് പേപ്പറിൽ പോസ്റ്ററുകൾ തയ്യാറാക്കി .തുടർന്ന് പ്രദർശനവും നടത്തി
സ്വാതന്ത്ര്യ ദിനാചരണം
രാവിലെ സ്‌കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പതാകയുയർത്തി തുടർന്ന് സോഷ്യൽ സയൻസ് അദ്ധ്യാപകനായ ഗിരീഷ് കുമാർ കുട്ടികൾക്ക് സ്വതന്ത്ര ദിന സന്ദേശം നൽകി.വൈസ് പ്രിൻസിപ്പൽ ജോയ് വി സ്‌കറിയ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി . പ്രസംഗമത്സരം ,പോസ്റ്റർ പ്രദർശനം, ദിന ഗ്രീറ്റിംഗ് കാർഡ് നിർമാണം, സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയവയായിരുന്നു മത്സരങ്ങൾ .ഗണിത ക്ലബ്ബ് പതാക നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്
-
സ്വതന്ത്ര ദിന ഗ്രീറ്റിംഗ് കാർഡ്
-
സ്വാതന്ത്ര്യ ദിനം പ്രസംഗ മത്സരം
-
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
-
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
-
പതാക നിർമാണം
ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.
മീനങ്ങാടി:ലഹരിക്കെതിരെ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുറക്കാടി കരിമം കോളനിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, കോർഡിനേറ്റർ സി. മനോജ്, പി.ബി സബിത , എം.രാജേന്ദ്രൻ , മുഹമ്മദ് യാസീൻ , പി.എസ് വരുൺ , സുനിൽകുമാർ , മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ റിൻഷ, എം.ആർ ജ്യോൽസ്ന , ഷെഹന ഷെമീൻ, റിയ മെഹനാസ് എന്നിവർ ക്ലാസ്സെടുത്തു.
ചായം പദ്ധതി
വിദ്യാർഥികളുടെയും , അധ്യാപകരുടെയും സർഗശേഷി സാമൂഹികനൻമയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ചായം പദ്ധതിയുടെ ജില്ലാ തല ഉദ് ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി എ പ്രസിഡന്റ് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ കെ. എസ്. ശ്യാൽ, വാർഡ് മെമ്പർമാരായ ടി.പി ഷിജു , പി.വി. വേണുഗോപാൽ, എസ്.എം.സി ചെയർമാൻ അഡ്വ. സി വി ജോർജ് , എൻ.എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, പ്രീത കനകൻ, പി.കെ ഫൈസൽ , ജോയ് വി സ്കറിയ, ഡോ. ബാവ കെ പാലുകുന്ന്, എം.കെ രാജേന്ദ്രൻ , പി.ടി. ജോസ് , അതുൽ കൃഷ്ണൻ ,രഹ്ന നസ്റിൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗിന്നസ് റെക്കോർഡ് ജേതാവ് ജോയൽ കെ.ബിജു, കൃഷ്ണൻ കുമ്പളേരി, ഫാത്തിമ ദനീൻ , ടി.എസ് ആദിത്യൻ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
ഗോത്ര കലകളിൽ പരിശീലനം
വയനാട്ടിലെ തനതു ഗോത്ര കലാരൂപങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനമൊരുക്കി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. അന്യം നിന്നു പോകുന്ന ഗോത്രകലകളെ സംരക്ഷിക്കാനും , ഗോത്രവർഗ വിദ്യാർഥികളുടെ കലാഭിരുചികൾ പോഷിപ്പിക്കുന്നതിനുമായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥികൾക്ക് പരിശീലനക്കളരിയൊരുക്കി. പ്രൈമറി വിഭാഗം അധ്യാപിക വി.എസ് സുമയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ് 2022 ഡിസംബർ 3 ന് സ്‌കൂൾ ഐ ടി ലാബിൽവച്ചു നടന്നു.പി ടി എ പ്രസിഡണ്ട് പ്രിമീഷ് എം വി ഉത്ഘാടനം ചെയ്‌തു .ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു . കൈറ്റ് മാസ്റ്റർ മനോജ് സ്വഗതവും സബിത പി ബി നന്ദിയും പറഞ്ഞു .തുടർന്ന് അനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി .ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നും എട്ടു കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു .
എസ്.പി.സി ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു
മീനങ്ങാടി : സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന പ്രമേയവുമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് ത്രിദിന ക്രിസ്മസ് അവധിക്കാല ശിൽപശാല സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ടി.ടി രജനി, അരവിന്ദൻ കനക എന്നിവർ പ്രസംഗിച്ചു. . വിവിധ സെഷനുകൾക്ക് റജീന ബക്കർ ,ടി. മഹേഷ് കുമാർ , എ.ഡി മുരളീധരൻ , എ.ആർ ഷീജ എന്നിവർ നേതൃത്വം നൽകി.
വെളിച്ചം - സപ്തദിന ക്യാമ്പ് നടത്തി.
വെളിച്ചം - സപ്തദിന ക്യാമ്പ് നടത്തി. വടുവഞ്ചാൽ : മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വടുവഞ്ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് വിനയ, പി.ടി. എ പ്രസിഡണ്ട് എം.വി പ്രിമേഷ് , അഡ്വ.സി വി ജോർജ് , പ്രോഗ്രാം ഓഫീസർ ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് , ആത്മഹത്യാ പ്രതിരോധ ബോധവത്കരണം, പ്രഥമ ശുശ്രൂഷ - ദുരന്ത നിവാരണ പരിശീലനം, അമ്പത് വീടുകളിൽ അടുക്കളത്തോട്ട നിർമാണം, ചിപ്പിക്കൂൺ, ഫ്ലോർമാറ്റ്, കില്ലാടിപ്പാവ എന്നിവയുടെ നിർമാണ പരിശീലനം, നാടക ശില്പശാല, പ്രസംഗ പരിശീലനം എന്നിവ സംഘടിപ്പിച്ചു. ഡോ. നിഖില ചന്ദ്രൻ , ഡോ.എസ്. ഇന്ദു , കെ.വി മനോജ്, ടി.വി ജോണി, ഡോ. ബാവ കെ. പാലുകുന്ന്, കെ.ആർ രാജേഷ്, ഡോ. ധന്യ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.
സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ
ആഗസ്റ്റ് 22 സംസ്കൃതദിനം പ്രമാണിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സംസ്കൃതകൗൺസിൽ തീരുമാനിച്ചിരുന്നു. ഉത്തരവിൻപ്രകാരം മീനങ്ങാടി സ്കൂളിലും ഗാനാലാപനം, പ്രശ്നോത്തരി,പോസ്റ്റർ രചന , തുടങ്ങിയ മത്സരങ്ങൾ നടത്തി. അതോടൊപ്പം രാമായണകാവ്യത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രാമായണപ്രശ്നോത്തരി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി.വിജയികളെ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു.കേരളസംസ്കൃതാധ്യാപകഫെഡറേഷൻ നടത്തിയ ശ്രാവണികം മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലം വരെ എത്തുകയും ചെയ്തു.
പാസിംഗ് ഔട്ട് പരേഡ് 2022
S P C 2019 -21 ബാച്ചിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു 2019 -21 രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി എസ് പി സി യിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കാണ് പാസിംഗ് ഔട്ട് പരേഡ് .മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ സല്യൂട്ട് സ്വീകരിച്ചു
അധ്യാപക ദമ്പതികളെ അനുമോദിച്ചു.
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി.
മോട്ടിവേഷൻ ക്ലാസ്സ് (എസ് എസ് എൽ സി)
ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടുക, പിരിമുറക്കമില്ലാതെ പരീക്ഷ എഴുതുക ഈ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് 2021-22 വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ബാച്ചുകളിലായി മോട്ടിവേഷൻ ക്ലാസ്സ് നൽകി. 388 കുട്ടികളും ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.ORC ട്രെയിനറായ ശ്രീ സുജിത് ഈ ക്ലാസ്സിന് നേതൃത്വ നൽകി.മോട്ടിവേഷൻ ക്ലാസ്സിനപ്പുറത്തേക്ക് കുട്ടികളുടെ സജീവമായ ഈ ഇടപെടൽ ക്ലാസ്സിലുണ്ടായി.ക്ലാസ്സ് കഴിയുമ്പോൾ കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വർധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. I will,I can എന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ ക്ലാസ്സിൽ നിന്ന് പിരിഞ്ഞുപോയത്.
കരാട്ടെ പരിശീലനം
പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും സ്വയം പ്രതിരോധത്തിനും കരാട്ടെപരിശീലനം നൽകി വരുന്നു
പ്രാദേശിക പി.ടി.എ.
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
പഠനവീട്
പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ളതാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഫലമായി കുട്ടികൾക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ കൂട്ടാ യ്മകളോടെ വിവിധ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹകരണപഠനത്തിനും, സഹവർത്തിതപഠനത്തിനുമുള്ള അവസരങ്ങൾ ഒരുക്കാനും സാധിച്ചു. ഓൺലൈൻ പഠനം സജീവമാക്കുന്നതിനായി ഗ്രന്ഥശാലകളും, ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പി.ടി.എ അംഗങ്ങളുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കി.
ഗ്രീൻ ബോർഡ്/ വൈറ്റ് ബോർഡ് സജ്ജമാക്കൽ
ക്ലാസ് മുറികളിൽ പഠനപ്രക്രിയ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നതിന് വേണ്ടി ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ സ്ഥാപി ക്കാൻ പി.ടി.എ. കമ്മിറ്റി തീരുമാനിക്കുകയും 5 മുതൽ 12 വരെ ക്ലാസ്സു കളിൽ ഇവ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ മിഴിവോടെ പഠനാശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ ഏറെ സഹായകമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം പി.ടി.എ.യുടെ നേതൃത്വത്തിലാണ് നടത്തിയത്.
യു.എസ്.എസ്. ക്യാമ്പ്
വിദ്യാലയത്തിലെ മിടുക്കരായ 7-ാം തരം വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകുന്നതിനായി അധ്യാപകരുമായി ചേർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസ്സുകൾ നയിക്കുകയും ചെയ്തു. അതിൻറെ ഫലമായി ഈ വർഷം വിദ്യാലയത്തിലെ ആൻലിയ ഷാജിക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പി.ടി.എ. യുടെ നേതൃത്വത്തിൽ ചായയും ലഘുഭക്ഷണവും നൽകി.
NTSE കോച്ചിംഗ് ക്യാമ്പ്
നാഷണൽ ടാലൻറ് സേർച്ച് പരീക്ഷയ്ക്ക് വിദ്യാലയത്തിലെ കുട്ടികളെ തയ്യാറെടുപ്പിക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി 25 ക്ലാസ്സുകൾ നൽകി. ക്ലാസ്സുകൾ ഒഴിവുദിനങ്ങളിൽ പി.ടി.എ.യുടെ സഹായത്തോടെയാണ് നൽകിയത്. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ റിസോഴ്സ് അധ്യാപകരായ ഷീജ മാത്യു, ഇ. മുസ്തഫ , ടി. സുലൈമാൻ, ടി.കെ. സുനിൽ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.
ക്ലാസ് ലൈബ്രറികൾ
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായുള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജയമാക്കി മാറ്റി. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാരകൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായനക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
സ്കൂൾ ശുചിത്വം
'ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനം' എന്ന തിരിച്ചറിവിൽ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും വിദ്യാലയത്തിൽ അതീവ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ്സ്മുറികളും ടോയ്ലറ്റുകളും വിദ്യാലയ പരിസരവും ശുചിയാക്കുന്നതിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു ജീവനക്കാരിയെ നിയമിക്കുകയും പി.ടി.എ. ഫണ്ടിൽനിന്നും പ്രതിഫലം നൽകി വരികയും ചെയ്യുന്നു. വിദ്യാലയത്തിൽ മുഴുവൻ സമയവും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
'നക്ഷത്രവനം' സംരക്ഷണപദ്ധതി
27/07/2019 ന് പൂർണായു ആരോഗ്യ നികേതനം മീനങ്ങാടിയുടെയും, സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ ഉള്ള നക്ഷത്രവനം മോടി കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി. ഉദ്ഘാടനം ജില്ലാഎൻ.എസ്.എസ് കോർഡിനേറ്റർ ജോസഫ് എം.ജെ നിർവഹിച്ചു. പൂർണായു ആരോഗ്യനികേതനം സി.ഇ.ഒ ശ്രീ. ആനന്ദ് പത്മനാഭൻ, അഡ്മിനിസ്ട്രേറ്റർ, ഡോ.മധുസൂദനൻ മാനേജർമാർ-ഓംപ്രസാദ്, രാജേഷ്, ടി.എം. ഹൈറുദ്ദീൻ, പി.എ. അബ്ദുൽ നാസർ, കെ.എം. നാരായണൻ, വാർഡ് മെമ്പർ മിനി സാജൂ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അക്സ എം.ഐ എന്നിവർ സംസാരിച്ചു.
'ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് '
ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനമാണ്. ശുചിത്വമുള്ളതും പച്ചപ്പുകൾ നിറഞ്ഞതുമായ ക്യാമ്പസ് പഠന പ്രവർ ത്തനങ്ങൾ അനുസ്യൂതം നിർവ്വഹിക്കാൻ സഹായകമാകും. ഈ തിരി ച്ചറിവിൽ നിന്നാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലീൻകാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പദ്ധതി ഏറ്റെടു ത്തത്. പ്രസ്തുത പ്രൊജക്ടിൻറെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രിതവിദ്യാ ലയം, പ്ലാസ്റ്റിക്കിൻറെ ശേഖരണം, ബോധവൽക്കരണ പരിപാടികൾ, മഷിപേനകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ, ഭക്ഷണാവശി ഷ്ടങ്ങളുടെ പുനരുപയോഗം, വിദ്യാലയാങ്കണത്തിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
'ശലഭോദ്യാനം'
ശലഭങ്ങൾ നൽകുന്നത് കാഴ്ചയുടെ കൗതുകവും വർണ്ണഭംഗി യും മാത്രമല്ല മനസ്സുനിറക്കുന്ന ആഹ്ലാദവും അറിവിൻറെ അന്വേഷണ ങ്ങൾക്കുള്ള പ്രേരണയുമാണ്. വിവിധതരം ശലഭങ്ങളെ വിദ്യാലയ അങ്കണത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രശലഭ ങ്ങളെ ആകർഷിക്കുന്നതിനുതകുന്ന വിധത്തിൽ വിദ്യാലയത്തിൽ വിവിധ ചെടികൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ചെടികളിൽ അരിപ്പൂ, സീനിയ, ജമന്തി, ചെണ്ടുമല്ലി എന്നിവ ഉൾപ്പെടു ന്നു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധവും, പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കനുസൃതമായുള്ള അവ യുടെ പ്രതികരണങ്ങളും സ്വാഭാവികമായി മനസ്സിലാക്കുന്നതിനും, ആഹ്ലാദകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ പഠനപ്രവർത്ത നങ്ങളോടനുബന്ധിച്ച് വിവിധതരം ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അവസരം ഒരു ക്കിയിരിക്കുന്നു. ശലഭങ്ങളുടെ വർണചിത്രങ്ങൾ, ശലഭലാർവ ഭക്ഷണ മാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം, അവയുടെ ഇംഗ്ലീ ഷ്, മലയാളം പേരുകൾ ഇവയെല്ലാം ക്ലാസ്സുകളിൽ എഴുതി സൂക്ഷിച്ചി രിക്കുന്നു.
പൂമ്പാറ്റയുടെ ജീവിതക്രമം നിരീക്ഷിച്ച് മനസ്സിലാക്കാൻ കുട്ടിക ൾക്ക് സാധിക്കുന്നതിനോടൊപ്പം വിവിധതരം നാട്ടുപൂക്കൾ, ചെടികൾ എന്നിവയെപ്പറ്റിയും അറിവ് ലഭിക്കുന്നു. ശലഭോദ്യാനത്തിൻറെ നിർമ്മാ ണത്തിലും പരിപാലനത്തിലും പി.ടി.എ. അംഗങ്ങൾ മുഖ്യപങ്ക് വഹി ക്കുന്നു.
ജൈവ പച്ചക്കറിത്തോട്ടം
മീനങ്ങാടി സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ പൂർണമായും ജൈവകൃഷിരീതി ഉപയോഗിച്ച് നടുകയും, അതിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപ യോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത് പി.ടി.എ. ആണ്.
വള്ളിക്കൂടിൽ
വിദ്യാലയത്തിലെ പൂർവ അധ്യാപകനായിരുന്ന മത്തായി എബ്രഹാംൻറെ സാമ്പത്തിക പിന്തുണയോടെ വിദ്യാലയത്തിൽ മനോഹരമായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.
ഉദ്യാനം
വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തളത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു.
സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം
2015-16 അധ്യയന വർഷം മുതൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ സി.എ./സി.പി.റ്റി./സി.എം.എ. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാലയത്തിലെ കുട്ടികൾക്കും, വയനാട് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കുമായി പരിശീലനസൗകര്യം ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലായി ക്രമീകരിച്ച ക്ലാസ്സുകളിൽ കഴിഞ്ഞ വർഷം 54 വിദ്യാർഥികൾ പരിശീലനം നേടി. അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടൻറുമാരായ മനൂപ്, ശങ്കരനാരായണൻ എന്നിവരും അഡ്വ. അനുപമൻ, കൽപ്പറ്റ ഗവ.കോളേജ് അധ്യാപകനായ ഷാജി തദേവൂസ്, അധ്യാപകരായ ബിനേഷ്, എം.കെ. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം പരിശീലനക്ലാസിൽ പങ്കെടുത്ത 5 കുട്ടികൾക്ക് സി.എ.ക്കും 11 പേർക്ക് സി.എം.എ.ക്കും പ്രവേശനം ലഭിക്കുകയുണ്ടായി. പരിശീലനക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ പിന്തുണ പി.ടി.എ. അംഗങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ പരിശീലനം ഓൺലൈനായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ക്ലാസ്സ് പി.ടി.എ.
കുട്ടികളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും, ക്ലാസ് റൂം പ്രവർത്തനങ്ങൾ അറിയിക്കുന്നതിനുമായി മൂന്ന് ടേമിലും ക്ലാസ്സ് പി.ടി.എ. ചേരുന്നു. ക്ലാസ്സ് പി.ടി.എ. നടക്കുന്ന സമയങ്ങളിൽ പി.ടി.എ ഭാരവാഹികൾ ക്ലാസ്സിൽ വന്ന് രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. ക്ലാസ്സ് പി.ടി.എ. പ്രാദേശിക പി.ടി.എ. മുതലായവയിൽ രക്ഷിതാക്കളുടെ പരിപൂർണ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തിനായി പ്രത്യേക ശ്രമം നടത്തി വരുന്നു.
അക്ഷരജ്യോതി പഠനക്യാമ്പ്
എസ്.എസ്.എൽ.സി., +2 വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വയനാട് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വച്ചു നടത്തിയ ക്യാമ്പിൽ വിദ്യാർത്ഥികളെ യഥാസമയം എത്തിക്കുന്നതിലും അവർക്കാവശ്യ മായ ലഘുഭക്ഷണം നൽകുന്നതിലും, അച്ചടക്കം സൂക്ഷിക്കുന്നതിലും പി.ടി.എ. കമ്മിറ്റി മാതൃകാപരമായ പങ്കു വഹിച്ചു.
എസ്.ടി. പഠനക്യാമ്പ്
2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു.
പ്രാദേശിക പി.ടി.എ.
പ്രാദേശിക പി.ടി.എ. രൂപീകരണത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബപശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്നപരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് പ്രത്യേകം പരാമർശിക്കുന്നു.
കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിൻറെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുകയും ചെയ്യുന്നു.
പഠനവീട്
പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ ജനാധിപത്യ വേദികൾ
സ്കൂൾ പാർലമെൻറ്
സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷയുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തിയത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ.