ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/നമുക്ക് പൊരുതാം
ആത്മവിശ്വാസം കൊണ്ട് രോഗത്തിന് എതിരെ നമുക്ക് പൊരുതാം .
__________ നമുക്ക് അരികിൽ എത്തുമെന്ന് കുറച്ച് ആഴ്ച മുൻപ് വരെ കേരളം ചിന്തിച്ചിട്ട് ഇല്ലായിരുന്ന കോവിഡ്19 ഇവിടെയും വരവ് അറിയിച്ചു കഴിഞ്ഞു .സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ മാതൃകാപരമായ പ്രതിരോധ നടപടികളിലൂടെ രോഗവ്യപനതെ നമുക്ക് ഒരു പരിധി വരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ എന്ന വൈറസിന് എതിരെ ഇതുവരെ ഒരു വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ട് മനുഷ്യർ മുൻകൈ എടുത്താൽ മാത്രമേ ഇതിനെതിരെ പൊരുതാനും ഇതിനെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ. ലോകത്തിൽ മുഴുവനായി കൊറോണ വൈറസ് ബാധിച്ച് ഇരിക്കുകയാണ് .ഒരു മഹമാരിയാണ് ലോകത്തെയും കേരളത്തെയും ബാധിച്ചിരിക്കുന്നത്. ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രവുമായി മാറി കഴിഞ്ഞു. സർവശേഷിയും ഉപയോഗിച്ച് പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്ക് തന്നെ കോവിഡ് ഒട്ടേറെ ജീവ നഷ്ട്ടങ്ങൾ വരുത്തി വയ്ക്കുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യ രക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാകുന്നു. ദുരന്തം വിതക്കുന്ന പകർച്ചവ്യാധികൾ മനുഷ്യ രാശിക്ക് പുതുമയല്ല പക്ഷേ ഇപ്പോഴത്തേത് പോലെ അതിരൂക്ഷമായ വൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണ് എന്നിരിക്കെ അതിനെതിരെ നാം നടത്തേണ്ട യുദ്ധവും ശക്തമാകേണ്ടതുണ്ട്. കരുതലോടെയും വിവേകത്തോടെയും മാത്രമേ നമുക്ക് ഈ പ്രതിസന്ധി നേരിടാൻ കഴിയുകയുള്ളൂ. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇന്ത്യ യുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി "ജനത കർഫ്യൂ" ആഹ്വാനം ചെയ്തത്. വളരെ പെട്ടന്ന് തന്നെയാണ് ലോകത്തിൽ മുഴുവനും ഈ വൈറസ് വ്യാപിച്ചത്. അതിന് പ്രധാന കാരണം ജനങ്ങൾ പരസ്പരമുള്ള സമ്പർ ക്കം തന്നെയാണ് അതുകൊണ്ട് ഇന്ന് ലോകം വളരെ കരുതലോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പകർച്ചവ്യാധി തടഞ്ഞ് മാനവരാശിയെ രക്ഷിക്കണം അതിന് കൈ കഴുകൽ തന്നെയാണ് പ്രധാന പ്രതിരോധ മാർഗം. ഈ മഹമാരിയെ തടയാനായി കുറച്ച് ആളുകൾ നമുക്ക് ചുറ്റുമുണ്ട്.ഡോക്ടർമാർ നഴ്സുമാർ പോലീസ് ആരോഗ്യ വകുപ്പ് അവരെയെല്ലാം നാം ആദരിക്കുകയും അഭിനന്ദിക്കുകയും വേണം കാരണം അവരാണ് ഈ വൈറസിനെ ഒരു പരിധി വരെ പിടിച്ചു നിർത്തുന്നത്. മാനവരാശിയെ ശരിക്കും പ്രതിസന്ധിയിലാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. പ്രതിരോധിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്, അത് നമ്മൾ തന്നെ ശ്രദ്ധിക്കണം ആരോഗ്യ വകുപ്പ് കുറെ മാർഗ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകി. അത് അനുസരിച്ച് വേണം ജനം ഇനിയുള്ള നാളുകൾ കഴിയാൻ. വീടിന് പുറത്തിറങ്ങാതെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ പെടാതെ സാമൂഹിക അകലം പാലിച്ച് വേണം കഴിയാൻ. ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റതെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട ഒരു പോരട്ടമാണിത്. അതിജീവനം എന്നത് കേരളത്തിന്റെ മറു പേരാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥ പൂർണം ആകിയെ തീരൂ. വീട്ടിലിരുന്ന് തന്നെ പ്രതിരോധിച്ചു ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്ക് ഓരോരുതതർക്കും കരുതലോടെ കണ്ണി ആകാം. രോഗ വ്യാപനതിന്റെ കണ്ണി കരുത്തോടെ മുറിച്ചു മാറ്റം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം