ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ പുന്നാര പൂവാടി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പുന്നാര പൂവാടി


വീടിൻ മുറ്റമലങ്കരിക്കുന്നൊരു
പൂവാടി നട്ടുവളർത്തീ ഞാൻ
നാട്ടു കോളാമ്പിയും നാട്ടു റോസും
പിന്നെ മഞ്ഞപ്പാപ്പത്തിയും പാറുന്നു
എല്ലാ ദിവസവും രാവിലെ
ഞാൻ വന്ന് വെള്ളം നനയ്ക്കുന്ന പൂവാടി
ഉച്ചക്കും വൈകീട്ടും രാത്രിയിൽ പോലും
വെള്ളം നനയ്ക്കുന്ന പൂവാടി
കരിവണ്ടിൻ കൂട്ടവും തേനീച്ചക്കൂട്ടവും
പാറിപ്പറക്കുന്ന പൂവാടി
അമ്മയും അച്ഛനും ചേട്ടനും ഞാനും
വളർത്തീടുന്നൊരു പൂവാടി
പൂവാടി കണ്ടിട്ട് എല്ലാ ദിവസവും
വാ പൊളിച്ചിരിക്കും വഴിപോക്കർ

അഫ്‌നിതാ വി എ
5B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത