ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കരുതലിലേക്ക്...
കരുതലിലേക്ക് ..
നല്ലൂർ എന്ന ഒരു ചെറിയ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ടായിരുന്നു . അമ്മയില്ലാത്ത രണ്ടു പെൺകുട്ടികളും അച്ഛനും ആയിരുന്നു അവിടെയുള്ള അംഗങ്ങൾ . ഒരു വലിയ കാറ്റടിച്ചാൽ പറന്നു പോകാവുന്നത്രയുള്ള ഒരു ചെറിയ ഓലക്കുടിൽ ആയിരുന്നു അവരുടെ . അച്ഛൻ രാമനുണ്ണി ഒരു കർഷകനാണ്. ദാരിദ്ര്യം കണ്ടുവളർന്ന രണ്ടു കുട്ടികളെ കര കയറ്റി വിടാൻ അദ്ദേഹം വളരെയധികം ശ്രമിച്ചു . മൂത്ത മകൾ അനുഗ്രഹയും ഇളയ മകൾ നന്ദിതയും അച്ഛന്റെ കഷ്ടപാടുകളിൽ വളരെ ദുഖിതരായിരുന്നു . മറ്റുള്ളവരുടെ നിലത്തിൽ പണി ചെയുന്നത് കൊണ്ട് അദ്ദേഹത്തിന് വെറും തുച്ഛമായ കൂലിയെ ലഭിച്ചിരുന്നുള്ളു .മക്കൾ രണ്ടുപേർക്കും ജോലി എടുക്കാനുള്ള പക്വതയും ഇല്ലായിരുന്നു . ഒരു ദിവസം രാമനുണ്ണി കൃഷി സ്ഥലത്തു നിന്ന് വീട്ടിലേക്ക് വരുമ്പോൾ വഴിയരുകിൽ ഒരാൾ ചുമച്ചു കൊണ്ടിരിക്കുന്നത് കണ്ടു . ആരും സഹായത്തിനില്ല എന്ന് കണ്ടപ്പോൾ രാമനുണ്ണി അയാളുടെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു . തന്റെ കയ്യിലിരുന്ന വെള്ളം അയാൾക്കു കുടിക്കാൻ കൊടുത്തു .അയാൾ ആസ്പത്രിയിലേക്ക് പോകുന്ന വഴിയാണ് അവിടെ ഇരുന്നതെന്നു രാമനുണ്ണിയോട് പറഞ്ഞു. അയാൾ വളരെ ക്ഷീണിതനായിരുന്നു . രാമനുണ്ണി അയാളെ ആസ്പത്രി വരെ കൊണ്ട്ചെന്നാക്കി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാമനുണ്ണിക്ക് പനി തുടങ്ങി , കൂടെ ചുമയും . പനി കുറയുന്നില്ലെന്നു കണ്ടപ്പോൾ മക്കൾ അച്ഛനെയും കൊണ്ട് ആസ്പത്രിയിൽ പോയി. ഡോക്ടർ പനിക്കുള്ള മരുന്ന് കൊടുക്കുന്നതിനൊപ്പം ചില ടെസ്റ്റുകൾ ചെയ്യാനും ആവശ്യപ്പെട്ടു. അവയുടെ റിസൾട്ട് വന്നപ്പോഴാണ് അവർ ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത് .അദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ചിരിക്കുന്നു . ഡോക്ടർമാർ അദ്ദേഹത്തെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. അപ്പോഴാണ് അന്ന് അദ്ദേഹം വഴിവക്കിൽ പരിചരിച്ചതു ഇതേ രോഗം ഉള്ള ആളെയായിരുന്നു എന്ന് അറിഞ്ഞത് . അന്ന് വന്ന ആൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കൂടി ഉണ്ടായിരുന്നത് കൊണ്ട് ഡോക്ടർമാർക്ക് അയാളെ രക്ഷിക്കാൻ സാധിച്ചില്ലായിരുന്നു . ഡോക്ടർമാർ രാമനുണ്ണിയുടെ മക്കൾക്ക് അസുഖത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി കൊടുത്തു. അവർക്കും ആവശ്യമുള്ള ടെസ്റ്റുകൾ നടത്തി , ആസ്പത്രിയിൽ തന്നെ പ്രത്യേക വിഭാഗത്തിൽ താമസിപ്പിച്ചു . അവിടത്തെ കൃത്യമായ പരിചരണവും ശ്രദ്ധയും രാമനുണ്ണിയുടെ അസുഖം മുഴുവനായി മാറ്റി .മക്കളുടെ ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു . കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ വീട്ടിലേക്ക് തിരിച്ചു വന്നു .അവർക്ക് ജീവിതം പഴയ രീതിയിൽ വീണ്ടെടുത്ത് കൊണ്ടുവരാൻ കുറെ കഷ്ടപ്പെടേണ്ടി വരും എന്നുള്ളത് ഒരു യാഥാർഥ്യമായിരുന്നു .എങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്നത് തന്നെ അവർക്ക് വളരെ സമാധാനമായി തോന്നി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ