ഗവ.എൽ.പി.സ്കൂൾ മുളക്കുഴ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ സംശയങ്ങൾ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ സംശയങ്ങൾ

    രാവിലെ അല്പം താമസിച്ചാണ് ഉണർന്നത്.'അമ്മ വിളിച്ചുണർത്തുന്ന പതിവ് ഉണ്ടായില്ല ,സമയം എട്ടരയോടെ അമ്മ തന്ന കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ മൊബൈൽ അടിക്കുന്നു ,കൂട്ടുകാരനാണ് വിളിക്കുന്നത് !ങേ ഈ സമയത്തു ഇവൻ വിളിക്കാറില്ല ,ഇന്ന് ഇവന് പള്ളിയിൽ പോകണ്ടേ,.? എടാ നീ എവിടെയാണ് ..ഞാൻ വീട്ടീന്നാ,. നീ പള്ളീൽ പോയില്ലേ ? എടാ പല്ലിയൊക്കെ അടച്ചിരികയാണ് ,അതെന്താ  ? കൊറോണ ,കൊറോണ !! അതെന്താ? നീ ടി വിയിൽ നോക്കൂ. അമ്മയോട് ചോദിച്ചു അമ്മേ ഇതെന്താണ്.?'അമ്മ പറഞ്ഞു കൊടുത്തു,അപ്പോൾ ഉണ്ണികുട്ടന്റെ സംശയം, അമ്മേ അതെല്ലാം വിദേശത്തു അല്ലെ ,സായപന്മാർക് അല്ലെ? 'അമ്മ പറഞ്ഞു മോനെ പകർച്ചവ്യാധി സായിപ് എന്നോ ആഫ്രിക്കൻ എന്നോ ഇല്ല ,കറുത്തവർ എന്നോ വെളുത്തവർ എന്നോ ഇല്ല,ഉന്നതൻ എന്നോ താണവാൻ എന്നോ ഇല്ല മോനെ,..അപ്പോൾ ആർക്കും വരാം അല്ലെ അമ്മേ ,. അതേ ഇതിനെന്താ പരിഹാരമമ്മേ?
ശുചിത്വം പാലിക, അകലം പാലിക കെ കഴുകുക.
അപ്പോൾ പ്രാർത്ഥനയും പള്ളിയും ഒക്കെയോ?
അതു ഒക്കെ വേണം ഹൃദയം സംശുദ്ധം ആകുമ്പോൾ ഹൃദയം ദേവാലയം ആകും ,പരസ്പരം സ്നേഹിക്കുമ്പോൾ പ്രാർത്ഥന ദൈവീകം ആകും.. സ്നേഹമാണ് മോനെ ദൈവം മോൻ "ഗോഡ് ഇസ്‌ ലൗ"എന്നു കേട്ടിട്ടില്ലേ?
അതേ അപ്പോൾ ഉത്സവവും പെരുന്നാളും ഒകയോ? ഉണ്ണികുട്ടന്റെ അടുത്ത സംശയം.
മോനെ സമൂഹ നന്മയും,രാജ്യ സ്നേഹവും പ്രതിഫലിക്കുന്ന ഇടമാണ് ശരിയായ പ്രാർത്ഥനാലയം, അത് ആവണം അമ്പലവും ,പള്ളികളും ഒക്കെ. അതാണ് മോനെ ശരിയായ ദൈവീകത അവിടെയാണ് സത്യത്തിന്റെ ശബ്ദം ഉയരുന്നിടം.
    ആയതിനാൽ ആദ്യം നമ്മുടെ രാജ്യസുരക്ഷ, മനുഷ്യ സുരക്ഷാ,അവരുടെ ആരോഗ്യം,ഇവയാണ് മുഖ്യം. രോഗം പടരാൻ അനുവദിക്കുന്നതല്ല ,രോഗത്തെ ചെറുത്തു തോല്പിക്കുന്നതാണ് ദൈവീകത,അഥവാ ഈശ്വരീയത .അവിടെ സ്നേഹമുണ്ട്,നന്മയുണ്ട്, അതിനായി കൂടുന്നിടം ആണ് ദേവാലയം, അവിടയെ ഈശ്വരൻ ഉള്ളൂ അവിടെ നമുക്കു ആരോഗ്യം ഉണ്ടങ്കിൽ ഇനിയും പോകാമല്ലോ,ഇപ്പോൾ നമ്മുടെ സർക്കാർ നിർദേശിക്കുന്ന ആരോഗ്യവകുപ്പ് നിർദേശങ്ങൾ അംഗീകരിക്കാം അതല്ലേ മോനെ വേണ്ടതു .. ഉണ്ണിക്കുട്ടന് എന്തൊക്കയോ മനസിലായി .വീണ്ടും ടി വിയിലേക് ശ്രദ്ധ തിരിച്ചു.

ദിയ സനൽ
2 എ ഗവ.എൽ.പി.സ്കൂൾ മുളക്കുഴ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ