ഗവ.എൽ.പി.സ്കൂൾ അരീക്കര/അക്ഷരവൃക്ഷം/അമ്പിളിക്കണ്ണൻ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളിക്കണ്ണൻ

അമ്പിളിക്കണ്ണാ അമ്പിളിക്കണ്ണാ
നിന്നെ ഞാനൊന്നു തൊട്ടോട്ടേ
മേലേ മാനത്തിത്തിരിനേരം
കൂടെ കളിക്കാൻ വന്നോട്ടെ
മേലേ മാനത്തങ്ങേക്കോണിൽ
സുന്ദരനായി നീ വന്നല്ലോ!
മായും നേരമെൻ മനവും മിഴിയും
നിറയുന്നൂയെൻ ചങ്ങാതീ!
മേഘത്തേരിൽ ഒളിച്ചാലും
മായില്ല നീ മിഴിയിൽ നിന്നും!
ആയിരം ആയിരം പേരുകളുമായി
അമ്പിളിക്കണ്ണനെന്നൊപ്പമില്ലേ!!

 

അഭയ് എ
4 എ ഗവ.എൽ.പി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത