ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/കോവിസ് - 19 നടുങ്ങി വൻകരകൾ
കോവിസ് - 19 നടുങ്ങി വൻകരകൾ
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ അഥവാ കോവിസ് - 19 എന്ന മഹാദുരന്തം . 2019 ഡിസംബർ 17 ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . കൊറോണ വൈറസുകൾ സാർസ്, മാർസ്, കോവിഡ് -19 എന്നീ ശ്വാസകോശ സംബന്ധമായ കഠിന രോഹങ്ങൾക്ക് കാരണമാവുന്നു. ഗോള ക്യതിയിൽ ഉള്ള ഈ വൈറസിന് ആ പേര് വരാൻ കാരണം അതിന്റെ സ്തരത്തിൽ നിന്ന് സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കൂർത്ത മുനകൾ കാരണമാണ്. സാധാരണ ജലദോഷം മുതൽ വിനാശകാരികളായ ന്യൂമോണിയയും ശ്വസനതകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. കൊറോണ വൈറസുകൾ പൊതുവെ 4 തരത്തിൽ ഉണ്ട് 1) ആൽഫാ കൊറോണ വൈറസ് 2) ബീറ്റാ കൊറോണ വൈറസ് 3) ഗാമാ കൊറോണ വൈറസ് 4) ഡെൽറ്റാ കൊറോണ വൈറസ് നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ വെരഡി കുടുoബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന ഉപ കുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ ഈ വൈറസുകളുടെ ജീനോമിക് വലുപ്പo ഏകദേശം 26 മുതൽ 32 കിലോ ബാസ് വരെയാണ് . ഈ വൈറസ് വ്യാപിക്കുന്തോറും അതിന്റെ ജനിതക ഘടനയിൽ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വുഹാനിൽ ഈനാ ബീച്ചിയിൽ നിന്നും വവ്വാലിൽ നിന്നും പടർന്ന കൊറോണ വൈറസ് A ടൈപ്പ് ആയിരുന്നു. എന്നാൽ വുഹാനിൽ പടർന്നു പിടിച്ചത് B ടൈപ്പ് വൈറസായിരുന്നു. അമേരിക്ക ഓസ്ട്രോലിയ എന്നിവിടങ്ങളിൽ A ടൈപ്പ് വൈറസ് കാണപ്പെടുന്നു. കിഴക്കൻ ഏഷ്യയിലും പരിസര പ്രദേശങ്ങളിലും പടർന്ന B ടൈപ്പ് വൈറസ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. യൂറോപ്പി നെ ബാധിച്ചത് c ടൈപ്പ് വൈറസായിരുന്നു. ടൈപ്പ് c വൈറസിനെ ടൈപ്പ് B വൈറസിന്റെ മകളായി കണക്കാക്കുന്നു. 10 വയസിന് താഴെ ഉള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ള ആളുകൾക്കും രോഗ പ്രധിരോധശേഷി നന്നായി കുറവായിരിക്കും. 14 ദിവസം ഇൻക്യുബേഷൻ പിരീഡായി കണക്കാക്കുന്നു. രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയും രോഗ ലക്ഷണമായി കണക്കാക്കുന്നു. ശരീര ദ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയിൽ നിന്ന് പുറത്തേക്ക് ശ്രവിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പകരുകയും വസ്ത്രങ്ങളിലും കൈകളിലുമായി ഒട്ടിപിടിച്ചിരിക്കുകയും ചെയ്യും. ഇത്തരം ആളുകളുമായി അടുത്തിടപഴകുന്നത് വഴി മറ്റൊരാളിലേക്ക് രോഗം പടരാം . വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച സാധനം മറ്റൊരാൾ സ്പർശിച്ച് അത് വായ, മൂക്ക്, കണ്ണ് ഇവിടങ്ങളിൽ സ്പർശിച്ചാലും രോഗം വ്യാപകമാകുo. കൊറോണ വൈറസിന് പ്രത്യേക ചികിത്സ ഇല്ല . രോഗം തിരിച്ചറിഞ്ഞാൽ അയാളെ ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകുന്നു . ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. ഹൈഡ്രോക്സി ക്ലോറൈൻ , എറിത്രോമൈസിൻ, പ്ലാസ്മ ചികിത്സ എന്നിവയാണ് നിലവിൽ നൽകിവരുന്ന മരുന്നുകൾ രോഗികൾക്ക് വിശ്രമം അത്യാവശ്യമാണ്. ലോകത്ത് 193 രാജ്യങ്ങളിൽ ഈ മഹാമാരി പടർന്ന് പിടിച്ചിരിക്കുകയാണ്. നിലവിൽ 214473 പേർ രോഗ ബാധിതരാണ്. 143858 പേർ മരിച്ചു കഴിഞ്ഞു. 541041 പേർക്ക് രോഗം ഭേദമായി. യൂറോപ്പിൽ, അമേരിക്കയിൽ രോഗം പാർന്നു പിടിച്ചിരിക്കയാണ്: അമേരിക്കയിൽ മാത്രം 34000 പേരും യൂറോപ്പിലാകട്ടെ 92000 പേരും മരണത്തിന് കീഴടങ്ങി. ഇതൊക്കെ സമ്പന്ന രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളാണ് എങ്കിലും ആരോഗ്യരഗം അത് അനുസരിച്ച് വികസിച്ചിട്ടില്ല എന്ന് നമുക്ക് മനസിലാക്കാം. വികസ്വര രാജ്യമായ ഇന്ത്യ കോവിഡ് എന്ന മഹാ മാരിയെ വളരെ ശക്തതമായാണ് നേരിടുന്നത്. ഇന്ത്യയിൽ 13201 പേർ മാത്രമാണ് രോഗ ബാധിതർ. 444 മരണങ്ങൾ സംഭവിച്ചു. 1394 പേർക്ക് രോഗം ഭേദമായി. 2020 ഏപ്രിൽ 17 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഇതാണ് സ്തിതി . ഇന്ത്യയിൽ കൊച്ചു സംസ്ഥാനമായ കേരളം രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുo വലിയ പ്രാധാന്യമാണ് നൽകുന്നത്. ലോകത്തിനാകെ മാതൃകയാകുന്ന രീതിയിലാണ് കേരളം കോവിഡ് - 19 എന്ന മഹാമാരിയെ നേരിടുന്നത്. സമൂഹികാരോഗ്യ ഭരണ മേഖല ഒറ്റ കെട്ടായാണ് പ്രവർത്തിക്കുന്നത്. ഇവിടുതെ ആരോഗ്യര ഗം പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള തട്ടുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗവൺമെന്റ് ഒന്നര മാസ കാലത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇതിലൂടെ രോഗ വ്യാപനം തടയാം . കേരളത്തിൽ വാർഡ് അടിസ്ഥാനത്തിൽ ആശാ വർക്കർമാരുടെ സേവനങ്ങൾ ലഭ്യമാണ്. അവരിൽ നിന്നും ചെറിയ വ്യാപനം പോലും ഗവൺമെന്റിന് തിരിച്ചറിയാൻ കഴിയുന്നു. 250000 വീടുകളാണ് ഗവൺമെന്റ് ഐസെലേഷൻ വാർഡുകളായി കരുതി വെച്ചിരിക്കുന്നത്. മുതലാളിത്ത രാജ്യങ്ങളിൽ ചികിത്സ വളരെ വിലയേറിയതാണ് എന്നാൽ ഇന്ത്യയിയിൽ പ്രത്യേകിച്ച് കേരളത്തിൽ ചികിത്സ സൗജന്യമാണ്. ക്യൂബ, ചൈന പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ തങ്ങളുടെ ആരോഗ്യ പ്രവർത്തകരെ മറ്റ് രാജ്യങ്ങൾക്ക് സഹായത്തിനായി അയക്കുന്നത് നാം കാണുന്നു. മുതലാളിത്ത രാജ്യങ്ങൾ ലാഭേച്ഛതയോടെ പ്രവർത്തിക്കുന്നു. പൗരന്മാർക്ക് സുരക്ഷിതത്ത്വം ഉറപ്പാക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങൾ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നു. ഇന്ന് ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മഹാമാരി കോവിഡ് - 19 നെതിരെ നമുക്ക് ജാഗ്രത പുലർത്തണം. അതിനായി ഗവൺമെന്റ് നിർദേശങ്ങൾ നമുക്ക് അനുസരിക്കാം. "ഭയം വേണ്ട ജാഗ്രത മതി" . സർജിക്കൽ മാസ്ക്ക് , സാനിട്ടറൈസർ എന്നിവ നമുക്ക് ഉപയോഗിക്കാം. അങ്ങനെ Break The Chain എന്ന ആശയത്തെ ഫലവത്താക്കാം. കോവിഡ് എന്ന മഹാമാരിയുടെ സാമൂഹിക വ്യാപനം നടയാം .
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം