ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
അഭിരുചി പരീക്ഷ 2024
ലിറ്റിൽ കൈറ്റ്സ് 2024-27യൂണിറ്റിനു വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/6/24ന് നടന്നു.74 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
YIP Registration Campaign
YIP 2024ന് കുട്ടികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ഒരു YIPക്യാമ്പയിൻ സംഘടിപ്പിക്കുകയും ഉണ്ടായി സ്കൂളിലെ ഏകദേശം 80 ഓളം കുട്ടികളെ രജിസ്റ്റർ ചെയ്യിക്കാൻ ഈ ഒരു പദ്ധതി വഴി കഴിഞ്ഞു .email id ഇല്ലാതിരുന്ന കുട്ടികൾക്ക് ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുകയും അതിനുശേഷം രജിസ്റ്റർ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
Anti drug Awareness Class (26/6/2024)
ഈ വർഷത്തെ ലഹരി വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റസിന്റെ. നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കണ്ണവം ട്രൈബൽ മെഡിക്കൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ ശ്രീഭ രഞ്ജിത്താണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന ഏകദേശം 260 ഓളം കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .
Class led by:Dr Sreebha Ranjith(Medical officer,Govt Tribal Ayurvedic Dispensary,Kannavam)
2024-27 ബാച്ച് അംഗങ്ങൾ
ക്രമ നം | അഡ്മിഷൻ നം | പേര് |
---|---|---|
1 | 21130 | ആദിശ്രീ കെ എം |
2 | 20290 | അഹമ്മദ് പി വി |
3 | 21100 | അൽവിനഷാൻ |
4 | 20206 | അമിത് പി ആർ |
5 | 20344 | അനിർവജ് എൻ പി |
6 | 21163 | അയന സുരേന്ദ്രൻ |
7 | 20340 | ധ്യാൻദീപ് മാക്കുറ്റി |
8 | 20150 | ഇവ എസ് |
9 | 21090 | ഫാത്തിമ ഹന്നത്ത് വി കെ |
10 | 21122 | ഫാത്തിമ മിൻഹ പി പി |
11 | 20219 | ഫാത്തിമ റിയാസ് കെ കെ |
12 | 21111 | ഫാത്തിമ സാലിഹ |
13 | 19253 | ഫാത്തിമ സലാം എ |
14 | 21081 | ഫാത്തിമ പി |
15 | 20242 | ഫാത്തിമത്ത് നൂഹ റയീസ് |
16 | 21078 | ഫാത്തിമത്ത് ഷഹാന ബി |
17 | 20301 | ഫാത്തിമത്ത് ഷിഫാന എം |
18 | 20547 | ഫാത്തിമത്ത് സഹറ |
19 | 20289 | ഫാത്തിമത്തുൽ ബത്തുൽ സി എം |
20 | 20517 | കീർത്തന കെ |
21 | 20227 | കുഞ്ഞിംവീട്ടിൽ സഫ്വ ഫാത്തിമ |
22 | 20216 | ലക്ഷ്മി വിനോദ് |
23 | 20151 | എം നൈനിക പ്രനൂപ് |
24 | 21069 | മാനസരാജു താഴെവീട്ടിൽ |
25 | 21105 | മുഹമ്മദ് സഹൽ വി പി |
26 | 21201 | മുഹമ്മദ് അദ് നാൻ കെ കെ |
27 | 20203 | മുഹമ്മദ് റിഹാൻ രഹീസ് |
28 | 19873 | മുഹമ്മദ് റിസ്വാൻ പി സി |
29 | 20223 | നജ ഫാത്തിമ വി |
30 | 20382 | നിരഞ്ജന എൻ |
31 | 21161 | നിഷാൽ ഒ പി |
32 | 20694 | റിഫ ഫാത്തിമ ടി കെ |
33 | 20149 | റിതുനന്ദ എൻ |
34 | 19294 | ഷറഫുദ്ദീൻ എൻ |
35 | 20690 | ഷിസ മിൻഹ കെ പി |
36 | 19524 | സിയ നഫ്സ |
37 | 20220 | ശ്രീതിക സുധീർ |
38 | 20186 | ടി പി ഋതുനന്ദ |
39 | 18604 | യസിൻഷാജ് |
40 | 20217 | സൻഹ ഫാത്തിമ |
ബാച്ച് ലീഡേഴ്സ്
നിഷാൽ ഒപി
നൈനിഗ പ്രനൂപ്.
എഞ്ചിനിയറിംഗ് കോളജിൽ ഒരു ദിവസം(Field Trip)
9.08.2024 ഒൻപതാം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു ദിവസമായിരുന്നു. കോളജ് ഒാഫ് എഞ്ചിനിയറിംഗ് തലശ്ശേരി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി റോബോട്ടിക്സ്, ത്രി.ഡി പ്രിന്റിംഗ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിലുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എഞ്ചിനിയറിംഗ് കോളജ് ഫാക്കൾട്ടീസായ രഞ്ചിത്ത് മാസ്ററർ , ഉമേഷ് മാസ്ററർ എന്നിവരുടെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ടീം വർക്ക് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.
video link:https://drive.google.com/file/d/17fRQoXrQpzPJWavjiIEKJhyjgYaWL2Iu/view?usp=sharing
പ്രിലിമിനറി ക്യാമ്പ് 2024-27
2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19 /8/24 തിങ്കളാഴ്ച നടക്കുകയുണ്ടായി കണ്ണൂർ KITE മാസ്റ്റർ ട്രെയിനർ ആയ ശ്രീ രമേശൻ മാഷ് ആണ് ക്യാമ്പ് നയിച്ചത് .40 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു .മുഴുവൻ രക്ഷിതാക്കളും യോഗത്തിന് പങ്കെടുത്തു
video link:
https://drive.google.com/file/d/1JvJiR_AnuH43F3Sk0Q3Tinti-zYKq5A2/view?usp=sharing
ഡിജിമിത്ര
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുപ്പതോളം വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം മുൻ നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരവുമാണ് കുട്ടികൾ ക്ലാസ്സ് എടുക്കുന്നത് . ഒരു ദിവസം ഒരു മണിക്കൂർ എന്ന നിലയിലാണ് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നത് .കീബോർഡ് പരിശീലനം, മൗസ് പരിശീലനം, കൂടാതെ കെ-ട്ച്ച് ,ടെക്സ്റ്റ് പെയിൻറ് തുടങ്ങിയ ഗെയിം രീതിയിലുള്ള പഠന സാധ്യതകളും ഉപയോഗപ്പെടുത്തി വരുന്നു.
സ്കൂൾതലക്യാമ്പ് 2024
സ്കൂൾതല ക്യാമ്പ് 2024ഒക്ടോബർ 10വ്യാഴാഴ്ച നടന്നു. കൂത്തുപറമ്പ് എച്ച്.എച്ച്. എസിലെ കൈറ്റ് മിസ്ട്രസായ ഷൈന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
https://drive.google.com/file/d/1oCp_mkUNoRjk-SffHCf_rNyAExYBJ9bU/view?usp=drive_link
റോബോ-ടൂൺസ് ഫിയസ്ററ
ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണവം ഗവൺമെൻറ് ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു റോബോൺസ് ഫിയസ്റ്റ സംഘടിപ്പിക്കുകയുണ്ടായി .2024 നവംബർ 12 ചൊവ്വാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത് .എട്ടാം ക്ലാസിലെ ലിറ്റിൽ കൈ സംഘങ്ങളായ 16 വിദ്യാർഥികളും മൂന്ന് അധ്യാപകരും ആണ് പരിപാടിക്ക് നേതൃത്വം നൽകിയത് സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുള്ള ഗെയിമുകൾ തുടങ്ങിയവ അടങ്ങുന്ന ഒരു സെഷനും തുടർന്ന് ഉച്ചകഴിഞ്ഞ് 6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ആനിമേഷൻ ക്ലാസ്സുമാണ് പരിപാടിയിൽ ഉണ്ടായിരുന്നത്.
കൂത്തുപറമ്പ് സബ്ജില്ല ക്യാമ്പ്
2023 -26 ബാച്ചിന്റെ സബ്ജില്ലാതല ക്യാമ്പ് നവംബർ 30 ,ഡിസംബർ 1 തീയതികളിലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിപ്പറമ്പിൽ നടന്നു .ഉപജില്ലയിലെ 5 ഹൈസ്കൂളുകളിൽ നിന്നായി 40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത് .ട്രെയിനർമാരായ സജിത്ത് മാസ്റ്റർ ,സനിത ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിക്റ്റോറ്റോ ബ്ലോക്ക് സ് ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് ,ഓപ്പൺ ടൂണ്സ് സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ നിർമ്മാണം തുടങ്ങിയവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ .