ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ ദുഷ്ട ശക്തിയാം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
ദുഷ്ട ശക്തിയാം കോവിഡ് 19

വുഹാനിൽ പിറവി കൊണ്ടവൻ
ലോകമേ നാശം വിതച്ചവൻ
മനുഷ്യ രാശിതൻ ജീവനെ
ഭക്ഷിച്ചു മടങ്ങുവാൻ വന്നവൻ
കോവിഡ് 19 എന്ന പേരിലും
കൊറോണ എന്ന പേരിലും
മനുഷ്യ ചിന്തയിൽ പേടിയായൊരു
നീച ശക്തി......
ദുഷ്ടനാം കൊറോണയെ വെല്ലുവാൻ
മരുന്നില്ല മന്ത്രമില്ല. .
മനുഷ്യൻ തൻ ജീവൻ വെടിഞ്ഞു
പല രാജ്യങ്ങളും ശൂന്യമായി
ജീവനിൽ കൊതി തോന്നി പുറത്തിറങ്ങാൻ മടിക്കുന്ന മനുഷ്യൻ....
ജീവിത ശൈലികൾ പോലും മാറിടുന്നു
കടൽ കടന്ന് വന്ന കോവിഡ് 19
കേരള മണ്ണിലും ഒരു ഭീതിയായി
മുച്ചൂട് ജീവനെടുക്കുവാൻ വന്ന
പ്രളയത്തെക്കാൾ....
ശക്തി പ്രാപിച്ച കൊറോണ നമ്മെ
പിടികൂടി....
മനുഷ്യ രാശിതൻ നാശം തുടങ്ങി
എന്ന സത്യം നാം തിരിച്ചറിയാൻ
സമയമായി..... എങ്കിലും നാം
ഒന്നായി ചേർന്നു നിൽക്കാം
കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ.......


 

ആര്യ
10 A ഗവ.എച്ച്. എസ്. എസ്. വീയപുരം ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത