ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഇന്ന് നമ്മുടെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കോവിഡ് 19.ചൈനയിലെ വുഹാനിൽ നിന്ന് ജന്മം കൊണ്ട ഈ വൈറസ് നമ്മുടെ ലോകത്തെ മുഴുവനെയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.2018-19 ലെ പ്രളയത്തിനും, നിപക്കും ശേഷം 2020 ൽ കൊവിഡ് 19 എത്തിയിരിക്കുന്നു. പക്ഷെ നിപയും പ്രളയവും കാരണം നാം അനുഭവിച്ചതിനും അറിഞ്ഞതിനും ഏറെ ഭീകരമാണ് കോവിഡ് 19. ദിവസേന ഒരു കണക്കുമില്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മരണ സംഖ്യയും,രോഗബാധിതരുടെ എണ്ണവും കുറയ്ക്കാൻ സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും ശ്രദ്ധിക്കാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും മാദ്ധ്യമ പ്രവർത്തകരും സർക്കാരും മാത്രം പരിശ്രമിച്ചാൽ പോര നമ്മളും പരിശ്രമിക്കണ്ടേ? സാമൂഹിക വ്യാപനം കുറക്കാൻ എല്ലാവരും നമ്മളോട് ആവശ്യപ്പെട്ടുവെങ്കിലും നമ്മൾ അത് ശ്രദ്ധിച്ചില്ല. അങ്ങനെ രോഗം പ്രതിരോധിക്കാൻ മാർച്ച് 24-ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നമ്മളിൽ ചിലർ ഇപ്പോഴും ഈ രോഗത്തെ ഗൗരവത്തിലെടുത്തിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് വീട്ടിൽ സുരക്ഷിതരാകാം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, മാസ്ക് ധരിച്ചും, ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും നമുക്ക് ഈ അതിജീവനത്തിൽ പങ്കാളികളാകാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. പ്രതിരോധിക്കാം.

സാന്ദ്ര തോമസ്
8A ഗവ.ഹൈസ്ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം