ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കരുതലിന്റെ തീരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ തീരത്ത്

'നുര മൂത്തു ഞങ്ങൾക്ക് നദി കറുത്തു ചതി മൂത്തു ഞങ്ങൾക്ക് മല വെളുത്തു .'

     ഈയിടെയായി ഉണ്ടായ പ്രളയങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷന്റെ പ്രകൃതിയോടുള്ള കടന്നു കയറ്റമാണ്. അതുപോലെ തന്നെയാണ്   ഇപ്പോൾ മഹാമാരിയായി മാറിയ   കോവി ഡ് - 19നും.         ഈ ദുരന്തത്തേയും നാം അതിജീവിക്കുമെന്ന്  നമുക്ക്  ഉറച്ച്  വിശ്വസിക്കാം.   ഓരോ  ദുരന്തങ്ങളും നമുക്ക്  ഓരോ  പാഠങ്ങളാണ്  പകർന്നു നല്കുന്നത് .   എന്നാൽ ഈ കൊറോണ വൈറസ് ലോകമെമ്പാടും വിനാശം വിതച്ചിരിക്കുകയാണ്.    നാം മാത്രമല്ല പ്രവാസികളും  കഷ്ടത  അനുഭവിക്കുന്നത്.   ഇപ്പോൾ  നാം  സർക്കാരിന്റെ  നടപടികൾ       അനുസരിക്കുകയാണ് ചെയ്യേണ്ടത്.     ഇതിന്   നാം   വീഴ്ച  വരുത്തിയാൽ  നമ്മുടെ   ജീവൻ  കാത്തുസൂക്ഷിക്കുന്ന    ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോ ഗാപ്രവർത്തകരുടെയും കാര്യം   കഷ്ടത്തിലാകും.    ഈ നോവൽ കൊറോണ വൈറസിനെ നേരിടാനുള്ള ഏക വഴി നാം വീടിനുള്ളിൽ   സുരക്ഷിതമായി ഇരിക്കുക എന്നതാണ്.  ശരീരത്തെ അകറ്റി നിർത്തി മനസ്സ് കൊണ്ട് നമുക്ക് ഒന്നാകാം. നാം അതിജീവിക്കും എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് പോരാടാം .   മനസ്സ് കൊണ്ട് നാമെല്ലാരും ഒന്നാണ് എന്ന വിശ്വാസം നമ്മിൽ ഉണ്ടായിരിക്കുന്നിടത്തോളം നാം പോരാടും. അത് നമുക്ക് വേണ്ടി മാത്രമല്ല വരുന്ന തലമുറയുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടി.
      ഓരോ നൂറ് വർഷത്തിലൊരിക്കലും പ്രകൃതി തന്റെ സന്തുലിതാവസ്ഥ നിലനിർത്താനായി സ്വയം ശ്രമിക്കുന്നു. ഓരോ നൂറ്    വർഷത്തിലൊരിക്കലും   ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്.  സ്വദേശകളും വിദേശികളുമായ   ഒരുപാടുപേർ  ഇതിന്റെ   തീക്ഷ്ണത   അറിഞ്ഞവരാണ്.   നാം   ജാതിമതഭേദമെന്യേ    ഒരുമിച്ചു നിന്നാൽ   നാം   അതിജീവിക്കുക   തന്നെ   ചെയ്യും .  നമുക്ക്   ഒരുമിച്ച്      ഒരേ  മനസ്സോടെ   മുന്നോട്ട് നീങ്ങാം .     പ്രത്യാശയുടെ ദിനങ്ങൾ നമ്മുടെ അടുത്ത് എത്തുന്നുണ്ട്.
മീനാക്ഷി . ബി.ആർ
8 D ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം