ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വാർഷികാഘോഷം 2015-16

സ്കൂൾ വാർഷിക ദിനാഘോഷം

   2015-16 സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി മാസം 3ാം തിയതി പ്രശസ്ത പിന്നണി ഗായകൻ ശ്രീ.എം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തന്റെ ആദ്യ പിന്നണി ഗാനം മുതലുള്ള പാട്ടുകളുടെ വരികൾ പാടിയ അദ്ദേഹം സ്കൂൾ അങ്കണത്തിൽ പാട്ടിന്റെ പാലാഴിയൊഴുക്കി. ഉദ്ഘാടനശേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

ഐ‍ടി ക്ലബ്

   കുട്ടികളെ ഐ‍ടി മേഖലയിൽ പ്രാപ്തരാക്കുവാൻ ശ്രീമതി ദീപയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ ഐ‍ടി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പ്രവർത്തന സമയം കഴിഞ്ഞ് 3:30 മുതൽ 4:30 വരെ യുള്ള സമയം കുട്ടികൾ പരിശീലനം നടത്തുന്നുണ്ട്. എല്ലാ അധ്യാപകരും ഓരോ ദിവസത്തെ നേതൃത്വം വഹിച്ചു നരുന്നു.

ഹെൽപ് ഡെസ്ക്

   മാനസികവും ശാരീരികവും സാമൂഹികവുമായ പ്രശ്നങ്ങളാൽ വൈഷമ്യം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, അവർക്കാവശ്യമായ കൗൺസിലിങ്ങ് നടത്തുകയും, പഠനകാര്യങ്ങളിൽ തല്‌പരരാക്കുകയും ചെയ്യുന്നതിന് ഹെൽപ് ഡെസ്ക് സഹായിക്കുന്നു. ശ്രീമതി ലില്ലി ടീച്ചറുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയുണ്ടായി.

ഗാന്ധിദർശൻ

   ഗാന്ധിജിയുടെ ജീവിത മാതൃകകൾ പ്രാവർത്തികമാക്കുവാനായി സ്കൂൾ ഗാന്ധിദർശൻ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ദേശീയപ്രാധാന്യമുളള ദിനങ്ങൾ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തിവരുന്നു.

സ്പോർട്സ് ക്ലബ്ബ്

   2015-16 വർഷം കായിക മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. ഗെയിംസിലും അത് ലിറ്റിക്സിലുമായി 120 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സബ് ജില്ലയിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. ഗെയിംസിനങ്ങളിൽ 35 പേർ സബ് ജില്ലയെ പ്രതിനിധീകരിച്ച്‌ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ജില്ലയിൽ സീനിയർ - ജൂനിയർ ബോയ്സ് ക്രിക്കറ്റ് ഒന്നാം സ്ഥാനം, ബാസ്കറ്റ് ബോൾ - സീനിയർ - ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം, ടേബിൾ ടെന്നിസ് - ജൂനിയർ സീനിയർ വിഭാഗം രണ്ടാം സ്ഥാനം എന്നിവ നേടുകയുണ്ടായി. ക്രിക്കറ്റിൽ ജില്ലയെ പ്രതിനിധീ കരിച്ച് സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തു. മാത്രമല്ല, സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന 10, 12. ക്ലാസുകളിലെ കുട്ടികൾക്ക് ഒട്ടനവധി. സ്പോർട്സ് കോട്ട അഡ്മിഷനുകളും ലഭിച്ചു. അത് ലറ്റിക്സിലും മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചക്കുവാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

  സ്കൂൾ സ്പോർട്സ് ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. പ്രീ കെ ജി മുതൽ 12-ാം ക്ലാസുവരെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് മെഡൽ നൽകുകയും ചെയ്തു. മത്സരങ്ങളിൽ കുട്ടികളുടേയും അധ്യാപകരുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ ഫിസിക്കൽ ട്രയിനിംങ് അധ്യാപികയായ ശ്രീമതി. സജിതയുടെ അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമം സ്പോർട്സ് ക്ലബ്ബിന്റെ നേട്ടങ്ങൾക്കു കൂടുതൽ തിളക്കമേറുന്നു.