ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കാണാപ്പുറങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാണാപ്പുറങ്ങൾ

ട്യൂഷൻ ക്ലാസ്സിനോട് ചേർന്നായിരുന്നു വീട്. " ഇക്കഴിഞ്ഞ പ്രളയവും ഓഖിയുമൊക്കെ വരാനുള്ള കാരണക്കാർ ആരാണെന്ന് അറിയാമോ? ' മാധവൻ സർ അന്നത്തെ ദിവസം അങ്ങനെ പറഞ്ഞു കൊണ്ടാണ് തന്റെ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു തുടങ്ങിയത്. അച്ഛനിതെന്തിന്റെ കേടാ, ഞാനൊക്കെ ഇത് എത്ര പ്രാവശ്യം കേട്ടിട്ടുണ്ട്. പറയണ കേട്ടാ തോന്നും ഈ പറയണ ആരും പ്രകൃതിയെ ഒന്നും ചെയ്യില്ലെന്ന്. ഇവിടെ ഇപ്പോൾ ജീവിക്കുന്ന ആരെങ്കിലും പ്ലാസ്റ്റിക് മുറ്റത്തോ റോഡിലോ ഇടാറില്ലാത്ത ഒരു ദിവസം എങ്കിലും കാണോ. അച്ഛൻ ട്യൂഷൻ ക്ലാസ്സിലേക്ക് വാങ്ങിച്ചിട്ടിരിക്കുന്ന കസേരയും ഡെസ്കും പോലും പ്ലാസ്റ്റിക്കാണ്. അതെല്ലാം പോട്ടെ , ഇന്നലെ എന്തായിരുന്നു. പ്ലാസ്റ്റിക്‌ വാരി കുഴിയിലിട്ടിട്ട് കത്തിച്ചു. എന്നിട്ട് പോയപ്പോൾ ചോദിച്ചു അപ്പുറത്തും വീടില്ലെന്ന് ഹോ... എന്നിട്ടിപ്പോ പറേണ നോക്ക്. അവൾ ഇരുന്നിടത് ഒന്ന് കുലുങ്ങി ഇരുന്നിട്ട് കൈ തന്റെ താടിയിൽ വച്ചിരുന്നു. "നീയിത് ആരോടാടി പിച്ചും പേയും പറയണേ ". രാധിക ദേഷ്യാകുലയായി ഇഡ്ഢലി കുട്ടുവത്തിന്റെ ഒരു തട്ടും കൈയ്യിൽ എടുത്തു കൊണ്ട് വന്നു ചോദിച്ചു. "ഞാൻ അമ്മയോടൊന്നും പറഞ്ഞില്ല" എന്ന് പറഞ്ഞപ്പോഴാണ് അമ്മയുടെ കൈയ്യിൽ ഇഡ്ഡലി തട്ട് ഇരിക്കുന്നത് അനന്യ കണ്ടത്. "ഞാൻ അച്ഛനെ കുറിച്ചാ പറഞ്ഞത് അതിനെന്താ ഈ സാധനവുമായി വരുന്നത് "ഇത് കേട്ടപ്പോളാണ് തന്റെ കൈയിൽ എന്താണെന്ന് രാധിക നോക്കിയത് "അത് ഞാൻ മാവ് ഒഴിക്കാൻ വേണ്ടി തട്ട് എടുത്തപ്പഴാ നെന്റെ ശബ്ദം കേട്ടത് ഞാൻ വിചാരിച്ചു അച്ഛൻ വന്നെന്ന്, അച്ഛൻ വന്നാൽ പിന്നെ നിനക്കറിയാല്ലോ ". "അതെവിടെ, ഇതെവിടെ, കാപ്പി ആയില്ലേ, ദോശ വെന്തില്ലെ, ചായക്ക് മധുരം കൂടിപ്പോയി, കറി ഇത്ര കട്ടി ആക്കണ്ട പിന്നെ ഇവിടെ തൊടങ്ങും. ഞാനാണെങ്കിൽ ഇന്ന് താമസിച്ചാണ് എണീറ്റത്. കാപ്പി ഒന്നും ആയുമില്ല". രാധിക ട്യൂഷൻ ക്ലാസ്സിലേക്ക് ഒന്ന് എത്തി വലിഞ്ഞു നോക്കിയിട്ട് ഭർത്താവ് വന്നില്ലെന്ന് ഒറപ്പ് വരുത്തി. "അമ്മ ഇന്നലെ എന്തോന്നായിരുന്നു കുഴപ്പം. അച്ഛമ്മയുടെ വീട്ടിൽ പോയിട്ട് ഞാൻ വന്നപ്പോൾ രണ്ടുപേരും വെയിറ്റിട്ടിരുന്നു ". "ഓ..അതൊരു നിസ്സാര പ്രശ്നം, നിന്റെ അച്ഛൻ ഇന്നലെ രാവിലെ പറഞ്ഞു ചായക്ക് പഞ്ചസാര വേണ്ടെന്ന്, എന്നിട്ട് വൈകുന്നേരം ആയപ്പോൾ ഞാൻ വിചാരിച്ചു അപ്പോഴും മധുരം വേണ്ടായിരിക്കുമെന്ന് അതുകൊണ്ട് ഞാൻ പഞ്ചസാര ഇടാതെ കൊണ്ട് കൊടുത്തതെ ഉളളൂ അതോടെ കിട്ടി കിട്ടേണ്ടത്". "പിന്നീടെപ്പ മിണ്ടി". അത് അപ്പം തന്നെ മാറി... നീയതൊന്നും നോക്കണ്ട, അയ്യോ എട്ടര നിന്റെ അച്ഛൻ ഇപ്പൊ വരും. പിന്നീടവൾ കണ്ടത് ഇഡ്ഡലി തട്ട് മറന്നു വച്ചിട്ട് അടുക്കളയിലോട്ട് ഓടുകയും പിന്നെ തിരിച്ചോടിവന്നു അതെടുത്തുകൊണ്ട് പോവുകയും ചെയ്യുന്നമ്മയെയാണ് അവൾക്ക് കൗതുകം പോലെ അതനുഭവപ്പെട്ടു.

അവൾ ഇരുന്ന സ്ഥലത്ത് നിന്നെണീറ്റ് തൊട്ടടുത്തുള്ള ചൂരൽ ഊഞ്ഞാലിൽ കേറി ഇരുന്നു ആടുന്നുണ്ടായിരുന്നു. അവൾ വീണ്ടും തന്നെ വീടിന്റെ മുൻവശത്തിൽ വലത്തെ സൈടിൽ വിശാലമായി പരന്നു കിടക്കുന്ന ട്യൂഷൻ ക്ലാസിലേക്ക്‌ വീണ്ടും കണ്ണോടിച്ചു .അച്ഛൻ വരുന്നത് കണ്ട് അവൾ ഉടനെ ചോദിച്ചു " ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? " . " ഇല്ല ,എന്താണ്?" "ഇല്ല ഇന്ന് ദയങ്കര തളളായിരുന്നു അതു കൊണ്ടാ ചോദിച്ചത് "." അയ്യോ നല്ല പുളിച്ച കോമഡി " ."ഓ നീയോ നീ എവിടെ പോയിരുന്നു. ഇന്ന് നല്ലോരു ക്ലാസ് ആയിരുന്നു പിന്നെ ഒരു സൂപ്പർ കോമഡി ഉണ്ടായി. ഞാൻ അസൈൻമെൻ്റ് ടുത്തപ്പോൾ വൈഖ എന്നു വായിച്ചു അപ്പോൾ ഞാൻ അറിയാതെ ചോതിച്ചു നിങ്ങളോടാരെങ്കിലും അവൾ വരൂല എന്ന് പറഞ്ഞിരുന്നോ എന്ന്. അപ്പോഴാണ് സാറിന്റെ അടുത്ത് പറഞ്ഞില്ലെ, എന്ന് ഒരു കുട്ടി ചോദിച്ചപ്പോൾ ഞാൻ മോൾ ആണ് എന്ന് ഓർമ്മിച്ചത് " ഇത് പറഞ്ഞയുടനെ എന്തോ വലിയ കോമഡി പോലെ മാധവനും വൈഖയും അട്ടഹസിച്ചു. ചിരിച്ചോണ്ടോടി വന്ന രാധികയുടെ അടുത്തും ഇതേ കോമഡി മാധവൻ പറഞ്ഞപ്പോൾ അവളും ഇരുന്ന് ചിരിച്ചു. "അയ്യേ, ഇത് ഇത്ര വല്യ കോമഡിയോ, ഇതിനെ കോമഡി എന്നല്ല മണ്ടത്തരമെന്നാ പറയുന്നത് ". വളരെ പതിഞ്ഞ സ്വരത്തിലാണ് അനന്യ അത് പറഞ്ഞത് ."നീ കാണിക്കുന്ന മണ്ടത്തരത്തെക്കാളും കൊള്ളാം."വൈഗ അനന്യ പറഞ്ഞ് തീർത്തടത്ത് വച്ച് പറഞ്ഞു ."ഓ പിന്നെ ഒന്നു പോടീ " ."നീ ആദ്യം പോ, എന്നിട്ട് ഞാൻ പോവാം " .. "എന്റെ ദൈവമേ ഒന്ന് നിർത്ത്, ഇതിനെ കണ്ടാൽ ഇരട്ടകളല്ല പരട്ടകളെന്നേ പറയൂ. ഒരു സാമ്യവുമില്ല, മുഖമായാലും പേരായാലും സ്വഭാവമായാലും. ഇപ്രാവശ്യം പ്രതികരിച്ചത് രാധികയാണ്." ഇതാ രണ്ടു മിഠായി ക്ലാസിലെ ഒരു കുട്ടി തന്നതാ ". മാധവൻ വൈഗയോടും അനന്യയുടെയടുത്തും ഇത്രേം പറഞ്ഞ്, പുറത്ത് ലൗവിന്റെ ഒരു ഷെയിപ്പിൽ കാപ്പിപ്പൊടി നിറത്തിൽ പീനട്ട് എന്ന് ഇംഗ്ലീഷിൽ എഴുതിയ രണ്ട് മിഠായികൾ അവരുടെ മുമ്പിലേക്ക് നീട്ടി. അവർ അതിലെ മിഠായി എടുത്തിട്ട് അതിന്റെ കവർ അച്ഛന്റെ കയ്യിലേക്ക് നീട്ടി. മാധവൻ അത് വാങ്ങി മുറ്റത്തേക്കിട്ടു." കണ്ടോ, ഇത്രേം പറഞ്ഞ അച്ഛൻ തന്നെ പറഞ്ഞ് തീർന്നിട്ട് അര മണിക്കൂർ പോലും ആകാതെ ആ പ്ലാസ്റ്റിക് മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് " .അനന്യ ഊഞ്ഞാൽ ആട്ടം പതുക്കെ കുറച്ച് കൊണ്ട് പറഞ്ഞു ."ഓ പിന്നെ..... ഈ ചെറിയ കവർ കൊണ്ടു ഒന്നും പറ്റില്ല " . മാധവൻ തന്റെ ഭാഗത്താണ് ശരിയെന്ന രീതിയിൽ പറഞ്ഞു. "എല്ലാരും ഇങ്ങനെ തന്നെയാ ചിന്തിക്കുന്നത് ". അനന്യ ആർക്കും കേൾക്കാൻ പറ്റാത്തതും എന്നാൽ തനിക്ക് കേൾക്കാൻ പറ്റുന്നതുമായ സ്വരത്തിൽ പറഞ്ഞു. "വൈഖേ, നീ ഇത് എവിടെ പോയിരുന്നു" .മാധവൻ നേരത്തെ ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടാത്തതു കൊണ്ട് വീണ്ടും ആ ചോദ്യം തന്നെ ആവർത്തിച്ചു. " ഞാൻ ഇന്ന് എണീറ്റപ്പോൾ താമസിച്ചു ". വൈഖ വീടിന്റെ അകത്തേക്ക് കയറിപ്പോയി. പിന്നെ നീ ഇപ്പോൾ പുറത്ത് നിന്നല്ലേ കയറി വന്നത്? മാധവൻ വിട്ട് കൊടുക്കാൻ തയ്യാറാകാതെ വീണ്ടും ചോദിച്ചു. അത് ഞാൻ ആൻ്റിയുടെ വീട്ടിൽ പോയതാ .. അവൾ വീണ്ടും പുറത്തേക്ക് വന്നിട്ട് പറഞ്ഞു. അനന്യേ നീ എന്താ വരാത്തത്? നീയും ഇന്ന് എണീക്കാൻ താമസിച്ചോ ? ഇല്ല , ഇരട്ടകളാണേ വേറൊരു കാര്യത്തിലും സാമ്യമില്ല. അതിലെങ്കിലും ഇത്തിരി ഉണ്ടായിരുന്നെങ്കിൽ ..... മാധവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു. ഓ , പിന്നെ.. അതുകൊണ്ടൊന്നുമല്ല . ഞാൻ ഇന്ന് വരാത്തത് തന്നെയാ .... അച്ഛന്റെ തള്ള് കേട്ട് ഞാൻ തളർന്നു. എത്ര ദിവസമായിട്ട് ഇതു തന്നെ. ഒരാഴ്ചയായി ..... ഇതു വരെ ഒരു പാഠം തുടങ്ങിയതുപോലുമില്ല. ഈ പറേണതൊക്കെ അച്ഛനങ്ങു ചെയ്തിരുന്നെങ്കിൽ പിന്നെയും കുഴപ്പമില്ല. ഇത് ചുമ്മാ.. എന്തോന്ന്? അവൾ തന്റെ വലതു കാൽ ആട്ടിക്കൊണ്ട് പറഞ്ഞു അത് നീ മാത്രമേ പറയൂ.. എന്റെ ക്ലാസിലെ ബാക്കി കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാ ഇഷ്ടമായതുകൊണ്ടല്ല, അച്ഛൻ പറയുന്നതു മുഴുവൻ കോമഡിയല്ലേ ... അതു കൊണ്ടാ... ഇപ്രാവശ്യം പ്രതികരിച്ചത് വൈഖയാണ്. ഓ.. ഒന്നു പോടീ.. മാധവൻ മക്കൾ പറയുന്നത് ശരിയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. പിന്നെ ഒരു കാര്യം കൂടി പറയാം. പാഠം തുടങ്ങിയിട്ടില്ല. ഇന്ന് ചിത്രശലഭമാ പഠിപ്പിക്കുന്നത്. നിങ്ങൾ കാപ്പി കുടിച്ചിട്ട് ക്ലാസ്സിലേക്ക് വാ..." അമ്മേ , ഇത് കേട്ടോ.... ഒന്നര മണിക്കൂർ അപ്പോ ചുമ്മാതിരുന്നെന്ന് .. " അനന്യ അമ്മയോട് കൂവി വിളിച്ചു പറഞ്ഞു. "ആര് പറഞ്ഞു ചുമ്മാതിരുന്നെന്ന് .. " അനന്യ അമ്മയോടു കൂവി വിളിച്ചു ഞാൻ കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കാമെന്നതിനെക്കുറിച്ച് പറയുകയായിരുന്നു. " രാധിക കൊണ്ടുവന്ന ഇഡ്ഡലി ചട്ണിയിലേക്ക് അമർത്തിക്കൊണ്ട് മാധവൻ പറഞ്ഞു. "നമ്മൾ പ്രകൃതിയെക്കുറിച്ച് അറിയാവുന്നവയെല്ലാം മറ്റുള്ളവർക്കും പകർന്നു കൊടുക്കണം." " അച്ഛൻ പറയുന്നതെല്ലാം അവർ കേട്ടതോ നിന്നോട് തർക്കിക്കാനോന്നും ഞാനില്ല, ഞാൻ കഴിച്ചു, നിങ്ങൾ കഴിച്ചിട്ട് വേഗം വാ മാധവൻ ഇത്രയും പറ‍ഞ്ഞുകൊണ്ട് ക്ലാസിലേക്ക് പോയി. സാർ വരുന്നത് കണ്ട് എല്ലാ കുട്ടികളും എഴുന്നേറ്റ് "ഗുഡ് മോർണിംഗ് സാർ.. എന്ന് പറയുകയും സിറ്റ് ഡൗൺ പറയുന്നതിനു മുമ്പേ തന്നെ ചുവന്ന കളറിലുള്ള തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഒന്നുമില്ല എന്നുറപ്പു വരുത്തി ചാടിക്കേറിയിരുന്നു. പുസ്തകം എടുക്കാൻ എല്ലാവരും തങ്ങളുടെ ബാഗിലേക്ക് നോക്കിയപ്പോൾ "ആരും പുസ്തകം എടുക്കണ്ട " എന്ന് പറഞ്ഞു കൊണ്ട് മാധവൻ സാർ വീണ്ടും പ്രസംഗിച്ചു തുടങ്ങി. " അപ്പോൾ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത് ? ആ .. അതു തന്നെ...... നമ്മൾ പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം." ഇതു കേട്ടുകൊണ്ട് വന്ന വൈഖയും അനന്യയും അച്ഛൻ ഇനി ഒരിക്കലും മാറില്ലെന്ന് പറഞ്ഞു, ട്യൂഷൻ ക്ലാസിൽ പെട്ടെന്ന് എത്താതിരിക്കാൻ കാലുകൾ അടുപ്പിച്ച് അടുപ്പിച്ച് നടന്നു നീങ്ങി.......

അനാമിക പി എസ്
7 എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ