ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.
പ്രവർത്തനങ്ങൾ 2022-2023
ഓണാഘോഷം2023
പ്രവർത്തനങ്ങൾ 2022-2023
YIP 2022-2023
ഏറ്റവും കൂടുതൽ കുട്ടികളെ ബി ആർ സി തലത്തിൽ ജില്ലയിൽ രജിസ്റ്റർ ചെയ്യിക്കാനും അഞ്ച് ടീമുകൾക്ക് ബി ആർ സി തല ദ്വിദിന പരിശീലനത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു.ശാസ്ത്രപഥം കൺവീനർ ശ്രീ.ഡീഗാൾ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സാങ്കേതിക സഹായത്തോടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയും അക്ഷീണം പ്രയത്നിച്ചാണ് ഈ ടീമുകളെയെല്ലാം ഐഡിയ രജിസ്ട്രേഷന് ഒരുക്കിയത്.
SSLC 2022-2023 ബാച്ചിന്റെ സെന്റോഫ്
അധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ | വിഷയം | റിമാർക്ക്സ് |
---|---|---|
ശ്രീമതി.ശ്രീജ.എസ് സീനിയർ അസിസ്റ്റന്റ്,റിസോഴ്സ് പേഴ്സൺ | നാച്ചുറൽ സയൻസ്(ബയോളജി) | സീനിയർ അസിസ്റ്റന്റ് |
ശ്രീ.ശ്രീകാന്ത് ആർ.എസ്എൻ.സി.സി | ഇംഗ്ലീഷ് | എൻ.സി.സി |
ശ്രീ.ബിജു.ഇ.ആർ | ഇംഗ്ലീഷ് | സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ |
ശ്രീ.സുരേഷ് കുമാർറിസോഴ്സ് പേഴ്സൺ,മികച്ച അധ്യാപകൻ | മലയാളം | മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ |
ശ്രീ.ജയചന്ദ്രൻ | മലയാളം | |
ശ്രീമതി.സിമി.എൽ.ആന്റണി | ഫിസിക്കൽ സയൻസ് | ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
ശ്രീ.ഡീഗാൾ | ഫിസിക്കൽ സയൻസ് | |
മിസ്.ലിസി.ആർ. എസ്. ഐ.റ്റി.സി,സോഷ്യൽ സയൻസ് ക്ലബ് കൺവീനർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | സോഷ്യൽ സയൻസ് | എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ |
ഡോ.പ്രിയങ്ക.പി.യു വിക്ടേഴ്സ് ക്ലാസ് ഫെയിം.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി വളരെയേറെ സംഭാവന നൽകി വരുന്ന അധ്യാപിക.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. | സോഷ്യൽ സയൻസ് | ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ |
ശ്രീമതി.സന്ധ്യ | ഗണിതം | മാത്‍സ് ക്ലബ്,അതിജീവനം കൺവീനർ |
ശ്രീമതി.നിമ | ഗണിതം | |
ശ്രീമതി.രേഖ | ഹിന്ദി | ഹിന്ദി മഞ്ച് |
ശ്രീ.ജോർജ്ജ് വിൽസൻ കായികരംഗത്ത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്പോർട്ട്സ് താരം | കായികം | സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ |
-
ബിജു.ആ.ആർ(ഇംഗ്ലീഷ്)
-
ശ്രീകാന്ത്(ഇംഗ്ലീഷ്)
-
ഡീഗാൾ(ഫിസിക്സ്)
-
ജോർജ്ജ് വിൽസൺ(കായികം)
-
ശ്രീജ(ബയോളജി)(സീനിയർ അസിസ്റ്റന്റ്)
-
സിമി.എൽ.ആന്റണി(കെമിസ്ട്രി)
-
ലിസി ആർ(സോഷ്യൽ സയൻസ്,എസ്.ഐ.റ്റി.സി)
-
ഡോ.പ്രിയങ്ക(സോഷ്യൽ സയൻസ്)
-
രേഖ(ഹിന്ദി)
-
നിമ അലക്സ്(ഗണിതം)
-
സന്ധ്യ(ഗണിതം)
-
റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ)
മുൻ അധ്യാപകർ
മുൻ അധ്യാപകർ | വിഷയം |
---|---|
ശ്രീ.സുരേഷ്‍കുമാർ,2022 മെയ് മാസത്തിൽ വിരമിച്ചു | മലയാളം |
ശ്രീ.ജയചന്ദ്രൻ,,2022 മെയ് മാസത്തിൽ വിരമിച്ചു | മലയാളം |
ശ്രീമതി.ജെസ്സി ഫിലിപ്പ് | മലയാളം |
ശ്രീമതി.റീന | സോഷ്യൽ സയൻസ് |
ശ്രീമതി.ശ്രീദേവി | ഫിസിക്കൽ സയൻസ് |
ശ്രീമതി.ദിവ്യ.എസ്.നായർ | നാച്ചുറൽ സയൻസ് |
ശ്രീമതി.റാണി | മലയാളം |
ശ്രീമതി.വിജയകുമാരി ,സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക | ഹിന്ദി |
ശ്രീ.സുരേന്ദ്രൻ, 2021 ൽ വിരമിച്ചു. | ഗണിതം |
ശ്രീമതി.ബേബിപ്രിയ, 2021 ൽ വിരമിച്ചു. | ഗണിതം |
ശ്രീമതി.ടെസ്സി | ഫിസിക്കൽ സയൻസ് |
ശ്രീമതി.കുമാരിരമ | ഹിന്ദി,എസ്.ഐ.ടി.സി |
ഭൗതികസൗകര്യങ്ങൾ
- പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്.
- എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു.
- സയൻസ് ലാബ് ,സിമി.എൽ.ആന്റണിയ്ക്കാണ് ചാർജ്ജ്.
- കമ്പ്യൂട്ടർ ലാബ് ,ചാർജ്ജ് ലിസി.ആർ
- ലൈബ്രറി, സൂര്യയാണ് ലൈബ്രേറിയൻ , സജീവമായി പ്രവർത്തിച്ചു വരുന്നു.
- ഹൈടെക് ക്ലാസ് റൂമുകൾ
- മാനസയും മറ്റ് ശുചിമുറികളും
- ആവശ്യത്തിനുള്ള ജലസ്രോതസ്
മികവുകൾ അധ്യാപകർ,കുട്ടികൾ
ഡോ.പ്രിയങ്ക.പി.യു[1]
ശ്രീ.ജോർജ്ജ് വിൽസൻ[2]
ശ്രീമതി.ശ്രീജ(ഹിന്ദി)[3]
ദേവനന്ദ.എ.പി[4]
ഗോപിക.എം.ബി[5]
ക്ലബുകൾ
സോഷ്യൽ സയൻസ് ക്ലബ്
- ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ സാമൂഹികപ്രതിപത്തിയുള്ളവരാക്കി വളർത്താൻ സഹായിച്ചുവരുന്നു.കൺവീനർ ലിസി ടീച്ചർ
- ക്ലബിന്റെ പ്രവർത്തനസമയം ഓഫ്‍ലൈനിൽ - ബുധനാഴ്ച ഉച്ചയ്ക്ക് 1.15 മുതൽ 1.40 വരെ(സ്ഥലം-ലൈബ്രറി)
- ഓൺലൈനിൽ - ശനിയാഴ്ച വൈകിട്ട് 4 മണി ( ഗൂഗിൾ മീറ്റ്)
ഇംഗ്ലീഷ് ക്ലബ്
പ്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഫ്ലൈറ്റ് ഓഫ് ഡ്രീംസ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രീകാന്ത് സാറും നേതൃത്വം നൽകുന്നു.
സയൻസ് ക്ലബ്
ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
ഊർജ്ജ ക്ലബ്
.ഊർജ്ജക്ലബ് എൽ ഇ ഡി ബൾബ് നിർമാണത്തിനുള്ള പരിശീലനത്തിന് നേതൃത്വം നൽകി.ഇതിനായുള്ള പരിശീലനവും പ്രയത്നവുമെല്ലാം ശ്രീമതി.ടെസ്സിയുടെതായിരുന്നു.
ഫോറസ്ട്രി ക്ലബ്
വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.
ജൈവവൈവിധ്യ ക്ലബ്
ജൈവവൈവിധ്യപാർക്ക് സ്കൂളിലാരംഭിച്ചത് ആണ്.ആ വർഷം തന്നെ ജൈവജൈവവൈവിധ്യബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബോർഡിൽ നിന്നും ആ വർഷം തന്നെ ലഭിച്ച രൂപ ജൈവവൈവിധ്യ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ട് സ്കൂൾ ഓഫീസിന്റെ പുറകിലായി ഒരു ജൈവവൈവിധ്യപാർക്കിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചു.
ശലഭക്ലബ്
സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്.
ദിനാചരണങ്ങൾ
ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.
ദിനാചരങ്ങൾ അറിയാനായി ക്ലിക്ക് ചെയ്യുക...
ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം
-
സ്കൂളിന്റെ അഭിമാനം
-
അസംബ്ലി
-
ആഘോഷം എസ്.എസ്.എൽ.സി 2018
-
ഫുഡ് ഫെസ്റ്റിൽ മുൻ എച്ച്.എം ഷീലടീച്ചറിനൊപ്പം
-
പൂന്തോട്ടനിർമ്മാണം പ്രിയങ്കടീച്ചറിനൊപ്പം
-
വിളവെടുപ്പ്
-
ഹലോ ഇംഗ്ലീഷ്
-
സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നത് സ്വപ്നം കണ്ട് സന്ധ്യടീച്ചർ
-
ഹൈടെൿ പഠനം
-
സയൻസ് ലാബിൽ
-
ലോഷൻ നിർമ്മാണം
-
ലോഷൻ നിർമ്മാണം 2015
-
പ്ലാസ്റ്റിക് റിസൈക്ലിങ്
-
എസ്.എസ്.എൽ.സി ബാച്ച്2021
-
എസ്.എസ്.എൽ.സി 2021
-
വാക്സിനേഷൻ
-
ഹൈസ്കൂളിന്റെ നേട്ടം
-
ഹൈടെക് ക്ലാസ് റൂം
-
ഹൈടെക് ക്ലാസ്
-
ഫുൾ എ പ്ലസ് ഗീതാദേവി ടീച്ചറിനൊപ്പം
-
പ്ലാസ്റ്റിക് നിർമാർജ്ജനം
-
കാർഷികമേള
അവലംബം
- ↑ ഗാന്ധിദർശൻ,സീഡ് പ്രവർത്തനങ്ങൾക്ക് അനവധി അവാർഡുകൾ.മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,പരിസ്ഥിതി അവാർഡുകൾ,വിക്ടേഴ്സ് ക്ലാസ് ഫെയിം,റിസോഴ്സ് ടീമംഗം
- ↑ കായികരംഗത്ത് അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കരാട്ടെയിൽ ദേശീയ,അന്തർദേശീയ മികവ്,ലോങ് ജമ്പ്,ഹൈജമ്പ് മുതലായവയിൽ ചാമ്പ്യൻഷിപ്പ്,മികച്ച കോച്ച്
- ↑ പ്രത്യേക പരിഗണന-അധ്യാപക അവാർഡ് ജേതാവ്
- ↑ യു.എസ്.എസ് സ്കോളർഷിപ്പ്,ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം
- ↑ ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം