ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരമാണു
പരമാണു
ഏതു ദരിദ്രനും ധനവാനായി വാഴുന്ന ഒരു ദിവസം ഉണ്ട് . ഇന്നെത്ര പ്രശസ്തമായ ഒരു വാചകമാണിത്. വലിപ്പവും കൈകരുത്തുമില്ലാതെ ഒരു പരമാണു, ചക്രവർത്തിയെന്ന പോലെ രാജ്യങ്ങൾ വെട്ടിപിടിക്കുകയാണ്. ഒരു തയ്യാറെടുപ്പിനും അവസരം തന്നില്ല. 2018 ലും 2019 ലും സംഭവിച്ചത് ഒരു ഷോക്ക് ട്രീറ്റ്മെന്റ് പോലുമല്ലാതെയായി. നൂറ്റാണ്ടിന്റെ പ്രളയം രണ്ടും നീന്തി കയറി ഒന്ന് ശ്വാസം എടുക്കുമ്പോഴേക്കും സഹസ്രാബ്ദത്തിന്റെ മഹാവ്യാധി വന്നു കഴിഞ്ഞു. നിപ്പായും സാർസും അടക്കം സകലതിനെയും അപ്രസക്തമാക്കി ഒരു ജലദോഷപ്പനിയുടെ രൂപത്തിൽ വന്ന ചരിത്രം കണ്ട ഏറ്റവും ഐതിഹാസികമായ ആ വെല്ലുവിളിയെ ലോകം ജനാധിപത്യമായി ഇന്ന് പങ്കിട്ടെടുക്കുകയാണ് . എല്ലാ ഉത്പന്നത്തിന്റെയും പകർപ്പ് മാത്രം അയക്കുന്ന ചൈന വൈറസിന്റെ റിയൽ വേർഷൻ എല്ലാ രാജ്യങ്ങളിലേക്കും കയറ്റു മതി ചെയ്തു. വൈറസ് അതിന്റെ കർമ്മം നല്ല ഭംഗിയായി ചെയ്തു കൊണ്ടിരിക്കുകയാണ്. അടച്ചിടൽ പ്രഖ്യാപനത്തിന് തുടർന്ന് സ്വാതന്ത്ര്യവേണ്ടി തെരുവിലിറങ്ങി ജാഥ വിളിച്ച ഇറ്റലി മുതൽ സമ്പത്തിക തകർച്ച പേടിച്ചു അടച്ചിടൽ പ്രഖ്യാപിക്കാത്ത അമേരിക്ക വരെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് . ലോകരാജ്യങ്ങൾ ചുറ്റിക്കണ്ടു വൈറസ് നമ്മുടെ കേരളത്തിലുമെത്തി. പ്രതിരോധിക്കാനായി സർക്കാരും നാട്ടുകാരും ഒറ്റകെട്ടായി രംഗത്തെത്തി .അടച്ചിടൽ പ്രഖ്യാപിച്ചു . പോലീസുകാർ നിരത്തിലിറങ്ങി. കവലകളിൽ എങ്ങും സാനിറ്റിസെർ ഇടം നേടി. 93 വയസ്സുള്ള വയോധികൻ വരെ രോഗത്തിൽ നിന്ന് കരകയറി. ഒരു മലയാള കവി എഴുതിയ പ്രാർത്ഥന ഗാനം പ്രശസ്തമാണ്. “പരമാണു പൊരുളിലും സ്ഫുരണമായി മിന്നും പരമ പ്രകാശമേ ശരണം നീ നിത്യം.” ഇവിടെ പ്രകാശത്തെ കവി പരമമായ സത്യമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മരുന്നില്ലാ വ്യാധിയെ പിടിച്ചു കെട്ടാൻ പരിശ്രമിക്കുന്ന എല്ലാ ജവാന്മാർക്കും കരുത്തേകാൻ വീട്ടിലിരുന്നു പത്രം കൊട്ടിയും തിരിതെളിച്ചും പ്രോത്സാഹനം നൽകുന്ന ജനങ്ങൾക്കും ഒരേ പ്രതീക്ഷ ; കാട്ടുപന്നിയുടെ കുടിലിൽ കഴിഞ്ഞ വൈറസിനെ വിളിച്ചുണർത്തി ലോകം കാണിച്ച മനുഷ്യൻ, ആ മനുഷ്യൻ തന്നെ ഇവയെ തിരിച്ചു കൂട്ടിലേക്ക് ആട്ടിപ്പായിക്കണം. ഈ പരമാണുവുമായുള്ള യുദ്ധത്തിന് ശേഷം പൂർവാധികം ശക്തിയോടെ നാം തിരിച്ചെത്തും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം