ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്

2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്ക‍ുന്ന‍ു. കായികക്ഷമത, എഴ‍ുത്ത‍ുപരീക്ഷ എന്നിവയില‍ൂടെ ക‍ുറ്റമറ്റ രീതിയിലാണ് ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും, ലക്ഷ്യബോധവ‍ും, സാമ‍ൂഹിക പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സ‍ുകൾ, കായിക ക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ ത‍ുടങ്ങിയ സ്വഭാവ ഗ‍ുണങ്ങൾ ഔട്ട്ഡോർ ക്ലാസ്സ‍ുകളില‍ൂടെ ഉറപ്പാക്ക‍ുന്ന‍ു. ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ അച്ചടക്കം,സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോട‍ുള്ള ബഹ‍ുമാനം , അർഹരായവരോട് സഹാന‍ുഭ‍ൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.