ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കവിത

കൊറോണ നാട് വാണീടും കാലം
മാനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല

    വട്ടം കൂടാനും കുടിച്ചിടാനും
    നാട്ടിൻ പുറങ്ങളിൽ ആരുമില്ല
    ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
    കഞ്ഞി കുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന പരാതിയില്ല

    എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
    കള്ളൻ കൊറോണ തളർന്നു വീഴും
    എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
    നന്നായി നമ്മൾ ജയം വരിക്കും
 

അദ്വൈത് എ
2 B ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത