ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ഞാൻ
ഞാൻ
ഞാൻ......എന്നെ എല്ലാവര്ക്കും മനസ്സിലായോ ഞാൻ കൊറോണ ഇപ്പോൾ എന്നെ എല്ലാവരും ഭയക്കുന്നു കാരണം ഞാൻ മൂലം പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകളാണ് നാല് മാസം കൊണ്ട് കാട്ട് തീപോലെ പടർന്ന് ഈ മഹാലോകം ഞാൻ വിറപ്പിച്ചു. ഒരു ലക്ഷത്തില്പരം മനുഷ്യരെ എന്റെ അസുഖത്തിലെ രോഗികളാക്കി. വെറും വൈറസ്സായിരുന്ന എനിക്ക് ശാസ്ത്ര ലോകം പേരിട്ടു കോവിഡ് 19 അതവ കൊറോണ. പല ഡോക്ടർമാരും തലപുകഞ്ഞ് എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള പരിശ്രെമത്തിലാണ്. പക്ഷേ ഇതുവരെ എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. ഒരുനാൾ അത് ലോകം കണ്ടുപ്പിടിക്കുമെന്ന് എനിക്കറിയാം. അന്ന് വരെയുള്ളൂ എന്റെ കാലാവധി. ഇന്നുവരെ ഞാൻ എവിടെനിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല. ലോകത്തെവിടെയും വാർത്തകളിലും ചർച്ചകളിലും ഞാനാണ് താരം. 14 ദിവസം കഴിഞ്ഞാൽ മാത്രമാണ് ഞാൻ ആരുടെയെകിലും ഉള്ളിൽ ഉണ്ടെകിൽ അറിയുവാൻ കഴിയുകയുള്ളു. തുമ്മൽ ചുമ ശ്വാസതടസം ഇവയൊക്കെയാണ് എന്റെ രോഗ ലക്ഷണങ്ങൾ. ഒരാളിൽ നിന്ന് ഒരാളിലേക്ക് ഇത് പടർത്തുവാൻ എനിക്ക് കഴിയും. ഇതാണ് എന്റെ സവിശേഷത. അങ്ങനെ മൂന്ന് പേരിൽ നിന്ന് മൂവായിരം പെരുവരെ എന്റെ അടിമകളാക്കാൻ കഴിയും. ഞാൻ അമേരിക്ക ജപ്പാൻ ചൈന ദുബായ്... തുടങ്ങിയ രാജ്യങ്ങളെ ആദ്യം ആക്രമിച്ചു. അവിടെയൊക്കെ ഞാൻ നാശം വിതച്ചു. ഇപ്പോൾ ഹരിത കേരളത്തിൽ വരെ എത്തി നിൽക്കുന്നു. പക്ഷേ അവിടെ എനിക്ക് കൂടുതൽ പടരാൻ കഴിയുന്നില്ല. ഡോക്ടർമാരും നേഴ്‌സുകളും ഉപയോഗിക്കുന്ന മാസ്ക്കും ഗ്ലൗസുമാണ് ഇപ്പോഴത്തെ സൂപ്പർ ഹീറോ ആരും തന്നെ ഇവരില്ലാതെ വീടിനു പുറത്തിറങ്ങയല്ല. ഞാൻ കാരണം രാപ്പകലില്ലാതെ അധ്വാനിക്കുന്ന പോലീസുകാരും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും നേഴ്‌സുകളുമാണ് ഈ ലോകത്തിലെ സൂപ്പർ ഹീറോ. ഇവരില്ലാതെ മനുഷ്യരില്ല.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ