ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ആകാശം, ഭൂമി, വായു, ജലം, വനങ്ങൾ ഇവയൊക്കെ അടങ്ങുന്നതാണ് പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന ഒരു ഘടകമാണ് ജലമലിനീകരണം. മലമുകളിൽ നിന്നും ഒഴുകി വരുന്ന ജലം സമീപ പ്രദേശങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു. ഇപ്രകാരം ഔഷധഗുണമുള്ള ജലം പല തരത്തിൽ മലിനമാകുന്നു. കപ്പലുകളിൽ നിന്നുള്ള എണ്ണച്ചോർച്ച, വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഒഴുക്കി വിടുന്ന മലിനജലം, കൃഷിയ്ക്ക് ഉപയോഗിക്കുന്ന വിവിധ കീടനാശിനികൾ എന്നിവ അതിൽപ്പെടുന്നു. താമര, ആമ്പൽ മുതലായ ജലസസ്യങ്ങളൊക്കെ ഇന്ന് വംശനാശ ഭീഷണഇയിലാണ്. പ്രകൃതി നേരിടുന്ന മറ്റൊരു പ്രശ്നമാണ് വായുമലിനീകരണം. വാഹനങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നും പുറത്തുവിടുന്ന പുക വായുവിനെ മലിനമാക്കുന്നു. ഭൂമി ദൈവത്തിന്റെ ദാനമാണ്. മറ്റൊരു ജീവിയും തങ്ങളുടെ അന്നദാതാവായ ഭൂമിയെ മലിനമാക്കുന്നില്ല. നാം ഉപയോഗിക്കുന്ന കള- കീടനാശിനികൾ ഭൂമിയെ വിഷമയമാക്കുന്നു. വനങ്ങൾ നശിക്കുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിക്കുന്നു. അത് ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നു. നാം തീരെ ശ്രദ്ധിക്കാത്ത ഒന്നാണ് പ്രകാശ മലിനീകരണം. രാത്രി ഇര തേടുന്ന മൂങ്ങ, വാവൽ തുടങ്ങിയ പക്ഷികൾ കൂറ്റൻ ടവറുകളിൽ ഇടിച്ചു വീഴുന്ന അവസ്ഥ ഉണ്ടാകുന്നു. കവി കാളിദാസൻ, ശ്രീ. വൈക്കം മുഹമ്മദ് ബഷീർ, ശ്രീമതി. സുഗതകുമാരി, ശ്രീ. ഒ. എൻ. വി. കുറുപ്പ് എന്നിവരെല്ലാം പ്രകൃതിയ്ക്കു വേണ്ടി തൂലിക ചലിപ്പിച്ചവരാണ്. പ്രകൃതിസംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. സമസ്ത ലോകത്തിനും സുഖം ഭവിക്കാൻ പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം