ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/ദേശീയോത്ഗ്രഥനം
ദേശീയോത്ഗ്രഥനം
ഒരു രാഷ്ട്രത്തിലെ പൗരന്മാരെയെല്ലാം ഒരുമിച്ചു ബന്ധിപ്പിക്കുകയും അവർ ഒന്നാണെന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന വികാരമാണ് ദേശീയോത്ഗ്രഥനം.വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന , വ്യത്യസ്‌ത ജീവിതരീതികൾ പുലർത്തുന്ന സംസ്ഥാനങ്ങൾ നിറഞ്ഞ ഭാരതത്തിൽ അതിനു വളരെ പ്രാധാന്യമുണ്ട്. ഈ വ്യത്യസ്തതക്കിടയിലും നമുക്ക് ഭാരതീയത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തുലധിഷ്ഠിതമായ അടിസ്ഥാനപരമായ ഐക്യത്തിന് ദേശീയോത്ഗ്രഥനം ആവശ്യമാണ്. "നാനാത്വത്തിൽ ഏകത്വം" ദർശിക്കാൻ കഴിയുമെന്ന് ഭാരതീയർ തെളിയിച്ചുകൊടുത്തത് ദേശീയോത്ഗ്രഥനത്തിലൂടെയാണ്. നിരവധി വർണങ്ങളിലുള്ള പൂക്കൾ ഒരു ചരടിൽ എന്ന പോലെ വൈജാത്യങ്ങൾ നിറഞ്ഞ സമൂഹങ്ങൾ ഇവിടെ ഭാരതീയ സംസ്കാരമെന്ന ചരടിൽ കോർക്കപ്പെട്ടിരിക്കുന്നു. ദേശീയോത്ഗ്രഥനം നിലനിർത്തുകയെന്നാൽ ഈ ഏകസങ്കൽപ്പം നിലനിർത്തുകയെന്നാണ് അർഥം. നിർഭാഗ്യവശാൽ ഇന്ന് ഭാരതത്തിന്റെ ഈ ഐക്യം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകൾ, വർഗീയലഹളകളിൽ കലാശിക്കുന്ന അനവധി സംഭവങ്ങൾക്കു സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചതാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രിയായ "ഇന്ദിരാഗാന്ധി" രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന പഞ്ചാബിലെ ഖാലിസ്ഥാൻ വാദം ഒരു ഉദാഹരണം ആണ്. ഗുജറാത്തിലെ ഗോത്രകലാപവും മറ്റൊരു വർഗീയ കലാപമാണ്. ഈ കലാപം അനേകം പേരുടെ ജീവനും സ്വത്തും കവർന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തു രൂക്ഷമായിരിക്കുന്ന ഒന്നാണ് കാശ്മീർ പ്രശനം . പാക് അധിനിവേശ കാശ്മീരിൽ താവളമുറപ്പിച്ചുകൊണ്ട് തീവ്രവാദികൾ കാശ്മീരിനെ ഇന്ത്യയിൽനിന്നും അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഈ പ്രശ്‍നം ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോലും നയിക്കാനുള്ള സാധ്യത ഏറെയാണ്. തട്ടിക്കൊണ്ടുപോകലും ,അതിർത്തിലംഘനവും ഭീകരപ്രവർത്തനങ്ങളും കാശ്മീരിൽ നടമാടുന്നു. മതതീവ്രവാദവും, വർഗീയ ധ്രുവീകരണവും നമ്മുടെ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണ് ചെയ്യുന്നത്. ദേശീയോത്ഗ്രഥനത്തിനെതിരായ കടന്നാക്രമണങ്ങളെ നേരിടാൻ ദേശീയോത്ഗ്രഥന കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ നടത്താറുണ്ട്. ദേശീയോത്ഗ്രഥന ദിനമായി ഒക്ടോബര് 31 നു പ്രതിജ്ഞഎടുത്തുകൊണ്ട് "വസുധൈവ കുടുംബകം" എന്ന ആപ്തവാക്യം ഉൾക്കൊണ്ട് നാം പ്രവർത്തിക്കേണ്ടി ഇരിക്കുന്നു. "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത "എന്ന മുദ്രാവാക്യത്തെ യാഥാർഥ്യമാക്കിയാൽ മാത്രമേ ഭാരതത്തിന്റെ ഭാവി തിളക്കമുള്ളതായി മാറൂ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം