ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മനുഷ്യനെക്കൊല്ലി കൊറോണ
മനുഷ്യനെക്കൊല്ലി കൊറോണ
മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന് തച്ചുടയ്ക്കാനായിട്ട് അങ്ങ് അകലെ എവിടെയോ ഒരു സുക്ഷ്മാണു പിറവിയെടുത്തു. അതിന്റെ പേര് അറിയേണ്ടെ? കൊറോണ. ലോകത്തിലെ ഏറ്റവും വലിയ ജീവി ഏതെന്ന് ആര് ചോദിച്ചാലും, കരയിലേയും കടലിലേയും ജീവിയെ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അവയെ മറികടന്ന് ഇതാ ഈ 2020 ൽ ഒരു വില്ലൻ കടന്നു വന്നു. ശാസ്ത്രലോകം ഈ മനുഷ്യക്കൊല്ലിയ്ക്ക് ഒരു പേര് നൽകി അതാണ് "കോവിഡ് 19”.മനുഷ്യനാശിനിയായ ഈ വില്ലൻ പല പല രാജ്യങ്ങളിലും രോഗത്തിന്റെ വിത്തുകൾ പാകി. ഈ വിനാശകാരിയായ കൊറോണയുടെ സംഹാരതാണ്ഡവത്തിൽ ഒരോ ദിവസവും ആയിരക്കണക്കിന് മനുഷ്യജീവിതം ഭൂമി വിട്ടുപോയ്ക്കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും ഓരോ പ്രഭാതവും പേടിയ്ക്കുന്നതായിരുന്നു. സമാധാനത്തിന്റെ നാട് എന്റെ കേരളം, ഐശ്വര്യത്തിന്റെ നാട് എന്റെ കേരളം, കേര വൃക്ഷങ്ങളുടെ നാടാണ് ഞാൻ പിറന്ന കേരളം സമ്പൽ സമൃദ്ധിയുടെ നാടാണ് എന്റെ അഭിമാന കേരളം. അഞ്ചാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ഈ വിദ്യാർത്ഥിയ്ക്ക് എന്റെ കേരളത്തെ എത്ര വർണ്ണിച്ചാലും മതിവരില്ല. എന്റെ പിഞ്ചിളം ചുണ്ടുകളിൽ വാക്കുകളില്ല.ഇവയൊക്കെയായ് സന്തോഷമായ് ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുകയാണ്. അപ്പോൾ ഇതാവരുന്നു ചൈനയുടെ വൻമതിൽ കടന്ന് കൊറോണ എന്ന വില്ലൻ. അങ്ങനെ ഈ വൈറസ് ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ച് കേരളത്തിലും എത്തി. എന്ത് സമാധാനമാണുള്ളത് നമുക്ക്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കേൾക്കുന്നത് കൊറോാണ എന്ന ഒരേ സ്വരം. കുട്ടിയായ എനിക്കുംപേടിയാണ് . ആകാശവാണിയിലൂടേയും വർത്തമാനപത്രത്തിൽ കൂടിയും പലതും കേൾക്കാനും പഠിക്കുവാനും ഞാൻ തുടങ്ങി നമുക്ക് നല്ലൊരു ഭരണകൂടം ഉണ്ട് .ഈ കൊറോണയ്ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. പകരം മനുഷ്യശരീരത്തിൽ അവന് പെറ്റ് പെരുകണം ഇതാണ് ലക്ഷ്യം.ലോക്ഡൗൺ സമയത്ത് ഞാൻ എന്റെ കുടുംബത്തോടൊപ്പം സുഖമായിക്കഴിയുന്നു എന്ന് പറയാൻ ആഗ്രഹിക്കുന്നു ലോക്ഡൗൺ സമയത്ത് ആർക്കും ഒന്നിനും ഒരു കുറവും വരാതെ നല്ലൊരു സർക്കാർ ശ്രദ്ധിക്കുന്നു. ഒരു പ്രളയത്തിൽ നിന്ന് ജനങ്ങളും സർക്കാരും ഒന്ന് നിവർന്ന് നിൽക്കാൻ തുടങ്ങിയപ്പോഴാണ് ഇതാ വരുന്നു കൊറോണ എന്ന പ്രളയം. പ്രളയത്തിൽ പരസ്പരം ഒന്ന് ചേർന്ന് സംരക്ഷിക്കാം. കൈകൊടുത്ത് രക്ഷാപ്രവർത്തനം നടത്താം. എന്നാൽ ഈി വിഷവിത്തിനെ എങ്ങനെ അഭിമുഖീകരിക്കും അതിനുള്ള ഒരു ഉപായമാണ് മുഖത്ത് മാസ്ക് ധരിക്കുക കൈയും മുഖവും ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക പരസ്പരം അകലം പാലിക്കുക ഇതാണ് കൊറോണയെ നേരിടുന്നതിനുള്ള ഏകവഴി. അമ്മ സ്വന്തം പിഞ്ച് കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ പ്രകൃതിരമണീയമായ എന്റെ കൊച്ചു കേരളത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി രൂപം കൊടുത്തൊരു പദ്ധതിയാണ് ലോക്ഡൗൺ. ഈ ലോക്ഡൗണിലൂടെ ജനങ്ങളേയും രാജ്യത്തേയും സംരക്ഷിക്കുക അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം ഈ സംരക്ഷണത്തിന് പ്രിയമന്ത്രിയ്ക്ക് എത്ര നന്ദി പറയണമെന്ന് അറിയില്ല. ഈ നശിച്ച കോവിഡ് 19 ഇറ്റലിയെ ഇരുട്ടിലാക്കി അങ്ങനെ എത്ര എത്ര രാജ്യങ്ങൾ .ലോക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്നവർക്ക് ഒന്നിനേയും പേടിക്കേണ്ട ഈ സമയത്ത് നമുക്ക് വേണ്ടി ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഒരു സർക്കാരുണ്ട് .നമുക്ക് ആഘോഷങ്ങളെല്ലാം നഷ്ടമായി യാത്രകളെല്ലാം പാഴായി.യാതനകൾക്ക് ഒരു പഞ്ഞവുമില്ല ,പരീക്ഷണങ്ങളായ നല്ലൊരു പരീക്ഷ പകുതി വഴിയിലായി . നിർത്തീടാൻ സർക്കാരിന്റെ ഉത്തരവുമുണ്ടായി.പൂരമില്ല പകിട്ടാർന്ന വേളിപോലും മാറ്റിവച്ചു ആൾക്കാർ. എന്തിന് സ്വന്തം ദേവാലയത്തിൽ പോകാനും സാധിക്കുന്നില്ല. പഞ്ചായത്തുകൾ, ആകാശവാണി, പത്രക്കാർ പ്രത്യേകിച്ച് മന്ത്രി ശൈലജ ടീച്ചർ കോഴിക്കോട്ടേക്ക് കോവിഡ് ആശപത്രിക്കായ് യാത്രയാക്കിയ മനുഷ്യസ്നഹികളായ ഡോക്ടർമാർ ...........ഇങ്ങനെ ഒരായിരം ആൾക്കാർക്ക് ഞാൻ നന്ദി പറയുന്നു. അവർക്ക് ആർക്കും കോവിഡ് 19എന്ന അസുഖം ഉണ്ടാകരുതെ എന്നുംപ്രാർത്ഥിക്കുന്നു. ആരോഗ്യ വൃന്ദത്തെ അനുസരിച്ച് പുണ്യഭുമിയെ വരും തലമുറക്കേകാൻ ഈ ഭുമിയിൽ നിന്ന് ഈ മഹാമാരിയെ വേരോടെ പിഴുത് കളയാൻ നമുക്ക് ഒരുമിച്ച് മുന്നേറാം നല്ലൊരു ആരോഗ്യ വൃന്ദത്തിനൊപ്പം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം