ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം ആരോഗ്യം നിലനിർത്താം.
പരിസ്ഥിതി സംരക്ഷിക്കാം ആരോഗ്യം നിലനിർത്താം.
നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. പരിസ്ഥിതി പണ്ട് നമ്മുടെ പരിസ്ഥിതി മനോഹരവും, വൃത്തിയുള്ളതും ആയിരുന്നു അന്ന് രോഗങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി ആകെ മോശമായി കൊണ്ടിരിക്കുകയാണ്, അതോടൊപ്പം രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഓരോ പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നു മാലിന്യ കൂമ്പാരങ്ങൾ അവിടവിടെയായി കാണാം. തോടുകളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളും മലിനമാക്കുകയും, വരണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ജലസ്രോതസ്സുകളെ മണ്ണിട്ട് , നിരത്തുന്നു കാടുകളും മരങ്ങളും വെട്ടുന്നു. അതുകൊണ്ട് കൃത്യമായ കാലാവസ്ഥ ഇല്ല മഴയും കൃത്യമായ ലഭിക്കുന്നില്ല. ഓക്സിജൻ റെ അളവ് അന്തരീക്ഷത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു ശുദ്ധമായ വായു കുറഞ്ഞുകൊണ്ടിരിക്കുന്നു. അന്തരീക്ഷ മർദ്ദം കൂടുന്നു. ഓസോൺ പാളികളിൽ വിള്ളൽ വീണു കൊണ്ടിരിക്കുന്നു, ഇതിലൂടെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് എത്തുന്നു ഇതിനെ തുടർന്ന് പല തൊക്ക് രോഗങ്ങൾ ഉണ്ടാകുന്നു. ഓസോൺ പാളിയിൽ വിള്ളൽ വീഴാനുള്ള പ്രധാനകാരണം മനുഷ്യന്റെ അനാവശ്യമായ സാധനങ്ങളുടെ ഉപയോഗമാണ്. വീടുകളിൽ ഉപയോഗിക്കുന്ന എസി, റഫ്രിജറേറ്റർ, നെയിൽ പോളിഷുകൾ ഇവയിൽ നിന്നും ക്ലോറോ ഫ്ലൂറോ കാർബൺ അന്തരീക്ഷത്തിൽ കലർന്ന് ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്നു. ഇങ്ങനെ തുടർന്നാൽ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ തന്നെ കഴിയുമോ എന്ന് സംശയമാണ്. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഓക്സിജൻ അളവ് നന്നേ കുറഞ്ഞേക്കാം; ഒരുപക്ഷേ, ഓക്സിജൻ കിട്ടാതെ കൃത്രിമ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടിവരും. ഇതിനെ തടയാൻ നമുക്ക് കഴിയും എസി പോലുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, ആവശ്യമില്ലാതെ വാങ്ങുന്ന നെയിൽപോളിഷ് കളുടെ ഉപയോഗം കുറയ്ക്കുക ഇങ്ങനെ ഈ പ്രശ്നത്തെ ഏകദേശം കുറയ്ക്കാൻ കഴിയും. പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ്. നമ്മുടെ ജീവിതശൈലികൾ മാറിയതോടെ പരിസ്ഥിതിക്കും മാറ്റം വന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്ക് അനുകൂലമായ സാഹചര്യം ഭൂമിയിൽ ഉണ്ടായില്ലെങ്കിൽ ജീവിക്കാൻ പ്രയാസമാണ്. അതുകൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരുമയോടെ നിൽക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം